ഒസ്മാ­ന­­ബാദി ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒസ്മാ­ന­­ബാഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു ആട് വർഗ്ഗമാണ് ഒസ്മാ­ന­­ബാഡി. ആന്ധ്രാ­പ്ര­ദേ­ശ­മാണ് ഇവയുടെ സ്വാഭാ­വി­ക­മായ വാസ­സ്ഥ­ലം.[1] ഈ ഇനത്തിന് പേര് അറിയപ്പെടുന്നത് മഹാരാഷ്ട്രയിലെ ഒസ്മാ­ന­­ബാദി ജില്ലയുടേതാണ്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടകം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിട്ടാണ് ഈ സ്പീഷ്യസ് വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്[2].

പ്രത്യേകതകൾ[തിരുത്തുക]

സാധാരണയായി ഇവയെ പാലിനും മാംസ­ത്തിനും വേണ്ടി വളർത്തു­ന്നത്. പാലുൽപാ­ദനം ശരാശരി ഒരു ദിവസം 1.­കി.­ഗ്രാം. ജനിച്ച് 15 മാസം കൊണ്ട് ഇവ പ്രായപൂർത്തിയായി പ്രജനനത്തിന് തയ്യാറാവുന്നു. 130 ദിവസമാണ് ഗർഭകാലം. വർഷത്തിൽ രണ്ട് തവണ ഇവയെ ഇണ ചേർക്കാൻ കഴിയുന്നു.

പ്രായപൂർത്തിയായ ഒസ്മാ­ന­­ബാഡി ആണാടിന് 34 കിലോഗ്രാം ഭാരവും 68 സെന്റീമീറ്റർ നീളവും , പെണ്ണാടിന് 32 കിലോഗ്രാം ഭാരവും 66 സെന്റീമീറ്റർ നീളവും ഉണ്ടായിരിക്കും[3].[4]

അവലംബങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-10-29.
  2. http://www.shinefarms.com/products/osmanabadi-goat
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-22. Retrieved 2011-10-28.
  4. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-12-29. Retrieved 29 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=ഒസ്മാ­ന­­ബാദി_ആട്&oldid=3659159" എന്ന താളിൽനിന്ന് ശേഖരിച്ചത്