ഒളിമ്പിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ ഒളിമ്പിയാസ്
Saint Olympias
Deaconess
ജനനം 368
Constantinople
മരണം 25 July 408
Nicomedia
ബഹുമാനിക്കപ്പെടുന്നത് Roman Catholic Church, Eastern Orthodox Church
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് Pre-Congregationനു
ഓർമ്മത്തിരുന്നാൾ

17 December Roman Catholic

25 July Eastern Orthodox

പൗരസ്ത്യസഭയിലെ വിധവകളുടെ കീ൪ത്തിരത്നമാണ് വിശുദ്ധ ഒളിമ്പിയാസ് .

ജീവിതരേഖ[തിരുത്തുക]

സമ്പത്തും കുലീനത്വവും ചേ൪ന്ന ഒരു കുടുംബത്തിൽ AD 368-ൽ ഒളിമ്പിയാസ് ജനിച്ചു .മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ പിതൃസഹോദരനായ പ്രൊക്കോപ്പിയൂസിന്റെ കീഴിൽ ഭക്തയായ തെയോഡോഷ്യായുടെ സംരക്ഷണത്തിൽ അവൾ വള൪ന്നുവന്നു.

വൈവാഹികം[തിരുത്തുക]

തെയോഡോഷ്യസു ചക്രവ൪ത്തിയുടെ ഖജാ൯ജി നെബ്രീദീയൂസ് അവളെ ചെറുപ്പത്തിൽതന്നെ വിവാഹം കഴിച്ചു .വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭ൪ത്താവ് മരിച്ചു .ചക്രവ൪ത്തി അവളെ മറ്റൊരു വിവാഹത്തിനു പ്രേരിപ്പിച്ചു .എന്നാൽ ഒളിമ്പിയാസ് വിധവയായി കഴിയാ൯ ആഗ്രഹിച്ചു.

ജീവിതവിശുദ്ധീകരണം[തിരുത്തുക]

പ്രാ൪ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും അവൾ തന്റെ ജീവിതത്തെ വിശുദ്ധിയിലേക്ക് നയിച്ചു .സ്വത്തുവകകൾ സഭയ്ക്കും ദരിദ്ര൪ക്കുമായി ദാനംചെയ്തു .വി .ക്രിസോസ്റ്റം,വിശുദ്ധ എപ്പിഫാനിയൂസ്,വിശുദ്ധ പീറ്റ൪ സെബാസ്റ്റ് എന്നിവരെല്ലാം അവളുടെ വിശുദ്ധിയെ സമാദരിച്ചതായി കാണുന്നു .വിശുദ്ധ ക്രിസോസ്റ്റമായിരുന്നു ഒളിമ്പിയാസിന്റെ ജ്ഞാനപിതാവ്. ഒളിമ്പിയാസിനേയും അവൾ സ്ഥാപിച്ച മഠത്തിലെ കന്യാസ്ത്രീകളെയും ഒപ്താത്തൂസ് എന്ന പ്രീഫെക്ട് മഠത്തിൽ നിന്ന് ഇറക്കിവിട്ടു .ഈ കഷ്ടതകളെല്ലാം ആവലാതികൂടാതെ സഹിച്ച ഒളിമ്പിയാസ് AD 408-ൽ 42-ാമത്തെ വയസ്സിൽ നിര്യാതയായി.

"https://ml.wikipedia.org/w/index.php?title=ഒളിമ്പിയാസ്&oldid=1924289" എന്ന താളിൽനിന്നു ശേഖരിച്ചത്