ഒളിമ്പിക്ക് ഭാരോദ്വഹനം
ആധുനിക ഒളിമ്പിക്സിലെ അത്‌ലറ്റിക് ഇനമായ ഭാരോദ്വഹനത്തിൽ കായികതാരം, അയാൾക്കു കഴിയുന്നതിന്റെ പരമാവധിഭാരം ബാർബെൽ എന്ന ഉപകരണത്തിൽ ഘടിപ്പിച്ച് ഉയർത്തുന്നു.
രണ്ടുതരം മത്സര ഭാരോദ്വഹനരിതികളിൽ വേണം ഉയർത്താൻ - സ്നാച്ച്, ക്ലീൻ ആന്റ് ജെർക്ക്. ഓരോ ഭാരോദ്വാഹകനും ഓരോ രീതിയിലും മൂന്ന് ശ്രമങ്ങൾ ലഭിക്കും. ഇതിൽ രണ്ടിലും ലഭിക്കുന്ന സ്കോറുകൾ കൂട്ടിയാണ് ആ ശരീരഭാര കാറ്റഗറിയിൽ 2 വിജയികളെ നിശ്ചയിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മാനദണ്ഡമാണുള്ളത്. ഒരു ഭാരോദ്വാഹകനു സ്നാച്ച്, ക്ലീൻ ആന്റ് ജെർക്ക് എന്നിവയിൽ ഒരു വിജയമെങ്കിലും നേടാത്തവർക്ക്, ആകെയുള്ള സ്കോറിലും അയാൾ പിൻതള്ളപ്പെടും. അങ്ങനെ അയാൾക്ക് ഒരു ഭാഗികമായ അടുത്ത ഘട്ടത്തിലേയ്ക്കു കടക്കാനാകൂ. ക്ലീൻ ആന്റ് പ്രെസ് എന്ന ഒരു രീതിയുമുണ്ടായിരുന്നു. പക്ഷെ, ഇത്, ജഡ്ജസിനു വിധിനിർണ്ണയിക്കാൻ പ്രയാസമുണ്ടാക്കുന്നതായതിനാൽ നിർത്തിവച്ചിരിക്കുകയാണ്.
കായികബലം പരിശോധിക്കുന്ന മറ്റു കായികയിനങ്ങളേക്കാൾ, ഭാരോദ്വഹനം മനുഷ്യന്റെ ബാലിസ്റ്റിക് പരിമിതിയാണ് വെളിവാക്കുന്നത്. ആയതിനാൽ ഭാരം ഉയർത്തുന്ന പ്രവൃത്തി വളരെ വേഗം നടക്കും. ഉയർത്തുന്ന സമയം, കൂടുതൽ വിശാലമായ റേഞ്ചിലാണ് അവരുടെ ചലനം നടക്കുക.
മത്സരം
[തിരുത്തുക]ഈ കായികയിനം, ഇന്റർനാഷണൽ വെയിറ്റ് ലിഫ്റ്റിങ്ങ് ഫെഡറേഷൻ ആണ് നിയന്ത്രിക്കുന്നത്. International Weightlifting Federation (IWF) ഈ സംഘടനയുടെ ആസ്ഥാനം ബുഡാപെസ്റ്റ് ആണ്. ഈ സംഘടന 1905ലാണ് സ്ഥാപിച്ചത്.
ഭാരത്തിന്റെ തരംതിരിവ്
[തിരുത്തുക]അവരുടെ ശരീരപിണ്ഡത്തിന്റെ അളവെടുക്കുന്നു. 1998മുതൽ 8 പുരുഷ ഇനങ്ങളും 7 വനിതാ ഇനങ്ങളും ഉണ്ടായിരിക്കും.
പുരുഷന്മാരുടെ ഭാരോദ്വഹന ഇനങ്ങൾ
[തിരുത്തുക]- 56 കി. ഗ്രാം (123 പൗണ്ട്)
- 62 കി. ഗ്രാം (137 പൗണ്ട്)
- 69 കി. ഗ്രാം (152 പൗണ്ട്)
- 77 കി. ഗ്രാം (170 പൗണ്ട്)
- 85 കി. ഗ്രാം (187 പൗണ്ട്)
- 94 കി. ഗ്രാം (207 പൗണ്ട്)
- 105 കി. ഗ്രാം (231 പൗണ്ട്)
- 105 കി. ഗ്രാം (231 പൗണ്ട് +)
സ്ത്രീകളുടെ ഭാരോദ്വഹന ഇനങ്ങൾ
[തിരുത്തുക]- 48 കി. ഗ്രാം (106 പൗണ്ട്)
- 53 കി. ഗ്രാം (117 പൗണ്ട്)
- 58 കി. ഗ്രാം (128 പൗണ്ട്)
- 63 കി. ഗ്രാം (139 പൗണ്ട്)
- 69 കി. ഗ്രാം (152 പൗണ്ട്)
- 75 കി. ഗ്രാം (165 പൗണ്ട്)
- 75 കി. ഗ്രാം (165 പൗണ്ട് +)[1]
ഔദ്യോഗിക രീതി
[തിരുത്തുക]ഓരോ ഭാര ഇനത്തിലും മത്സരാർഥികൾ സ്നാച്ചും ക്ലീൻ ആന്റ് ജെർക്കും മത്സരിക്കുന്നു. ഈ ഓരോ ഇനത്തിലും മൊത്തത്തിലും ഏറ്റവും ഭാരം വഹിച്ച ആൾക്കാണു സമ്മാനം നൽകുന്നത്.
അവലംബം
[തിരുത്തുക]- ↑ "IWF Technical and Competition Rules" (PDF). International Weightlifting Federation. Archived from the original (PDF) on 2012-08-19. Retrieved 2009-08-10.