ഒലിവർ ക്രോംവെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒലിവർ ക്രോംവൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒലിവർ ക്രോംവെൽ
Oliver Cromwell by Samuel Cooper.jpg
സാമുവൽ കൂപ്പർ വരച്ച ക്രോംവെലിന്റെ ഛായാചിത്രം
ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, അയർലണ്ട് എന്നിവ ചേർന്ന കൂട്ടായ്മയുടെ "ലോഡ് പ്രൊട്ടക്ടർ"
In office
16 ഡിസംബർ 1653 – 3 സെപ്തംബർ 1658
മുൻഗാമിഇംഗ്ലീഷ് കൗൺസിൽ ഓഫ് സ്റ്റേറ്റ്
പിൻഗാമിറിച്ചാർഡ് ക്രോംവെൽ
Member of Parliament
for കേംബ്രിഡ്ജ്
In office
1640–1642
Monarchചാൾസ് ഒന്നാമൻ
In office
1640–1640
Member of Parliament
for ഹണ്ടിങ്ങ്ടൺ
In office
1628–1629
Personal details
Born(1599-04-25)25 ഏപ്രിൽ 1599
ഹണ്ടിങ്ങ്ടൺ, കേംബ്രിഡ്ജ്‌ഷയർ
Died3 സെപ്റ്റംബർ 1658(1658-09-03) (പ്രായം 59)
വൈറ്റ്‌ഹാൾ, ലണ്ടൻ
Resting placeതിബേൺ, ലണ്ടൻ
Nationalityഇംഗ്ലീഷ്
Spouse(s)എലിസബത്ത് ബൂർഷിയർ
Relationsറോബർട്ട് ക്രോംവെൽ (പിതാവ്)
എലിസബത്ത് ക്രോംവെൽ (അമ്മ)
Childrenറോബർട്ട് ക്രോംവെൽ
ഒലിവർ ക്രോംവെൽ
ബ്രിജിറ്റ് ക്രോംവെൽ
റിച്ചാർഡ് ക്രോംവെൽ
ഹെൻറി ക്രോംവെൽ
എലിസബത്ത് ക്രോംവെൽ
മേരി ക്രോംവെൽ
ഫ്രാൻസിസ് ക്രോംവെൽ
Alma materസിഡ്‌നി സസക്സ് കോളജ്, കേംബ്രിഡ്ജ്
Occupationകർഷകൻ; പാർലമെന്റ് അംഗം; സൈനിക മേധാവി
Signature
Nickname(s)ഓൾഡ് അയൺസൈഡ്സ്
Military service
Allegianceറൗണ്ട് ഹെഡ്സ്
Branch/serviceഈസ്റ്റേൺ അസോസിയേഷൻ (1643–1645); പുതിയ മാതൃകാസൈന്യം (1645–1646)
Years of service1643–51
Rankകേണൽ (1643); കുതിരപ്പടയിൽ ലെഫ്റ്റ്നന്റ് ജനറൽ(bef. 1644–45); കാലാൾപ്പടയിൽ ലെഫ്റ്റ്നന്റ് ജനറൽ (1645–46)
Commandsകേംബ്രിഡ്ജ് ഷയർ അയൺസൈഡ്സ് (1643 – bef. 1644); ഈസ്റ്റേൺ അസോസിയേഷൻ (bef. 1644–45); പുതിയ മാതൃകാസൈന്യം (1645–46)
Battles/warsഗെയിൻസ്‌ബറോ; മാർസ്റ്റൺ മൂർ; ന്യൂബറി 2; നേസബി; ലാങ്ങ്പോർട്ട്; പ്രെസ്റ്റൺ; ഡൻബാർ; റോച്ചസ്റ്റർ

പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഒരു രാഷ്ട്രീയനേതാവും സൈന്യാധിപനും ആയിരുന്നു ഒലിവർ ക്രോംവെൽ (ജനനം: 25 ഏപ്രിൽ 1599; മരണം: 3 സെപ്തംബർ 1658). രാജവാഴ്ച അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ കുറേക്കാലത്തേയ്ക്ക് ഗണരാഷ്ട്രം(Republic) ആക്കിയതിന്റേയും, തുടർന്നുണ്ടായ ഭരണത്തിൽ വഹിച്ച നിർണ്ണായകമായ പങ്കിന്റേയും പേരിലാണ് ക്രോംവെൽ പ്രധാനമായും അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിൽ രാജപക്ഷസൈന്യത്തെ പരാജയപ്പെടുത്തിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) തലവന്മാരിൽ ഒരാളായിരുന്നു ക്രോംവെൽ. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഹ്രസ്വകാലത്തേക്ക് നിലവിൽ വന്ന ഗണരാജ്യത്തിൽ ഏറ്റവും അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സൈന്യം, അയർലൻഡും സ്കോട്ട്‌ലണ്ടും ആക്രമിച്ചു കീഴടക്കി. 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, 'സംരക്ഷകപ്രഭു' (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന രാഷ്ട്രസംഘത്തിന്റെ(Commonwealth) ഏകാധിപതി ആയിരുന്നു.

ജീവിതരേഖ[തിരുത്തുക]

പശ്ചാത്തലം[തിരുത്തുക]

കേംബ്രിഡ്ജ്‌ഷയർ പ്രദേശത്തെ ഒരു മദ്ധ്യവർഗ്ഗ പ്യൂരിട്ടൻ കുടുംബത്തിൽ ജനിച്ച ക്രോംവെൽ, ഹണ്ടിങ്ങ്ടൺ വ്യാകരണവിദ്യാലയത്തിലെ പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം 1616-ൽ ക്രോംബ്രിജിലെ സിഡ്നിസസെക്സ് കോളേജിൽ ചേർന്നു. എന്നാൽ തൊട്ടടുത്തവർഷം അച്ഛൻ മരണപ്പെട്ടതോടെ ബിരുദം എടുക്കാതെ കോളേജ് വിടേണ്ടിവന്നു. തുടർന്ന് 1618-ൽ ലണ്ടനിൽ നിയമ പഠനത്തിനു ചേർന്നതായി ആദ്യകാലജീവചരിത്രങ്ങളിൽ പറയുന്നെങ്കിലും ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. അമ്മാവന്റെ മരണത്തെ തുടർന്ന് അനന്തരാവകാശം ലഭിക്കുന്നതുവരെ ഇടത്തരം കർഷകന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. ഇടക്കാലത്ത് ആത്മീയമായ ഒരു പരിവർത്തനത്തിലൂടെ കടന്നു പോയ ക്രോംവെൽ, പിൽക്കാലമത്രയും ഒരു തരം പ്യൂരിട്ടൻ ക്രിസ്തീയതയെ തന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കി.

അധികാരം[തിരുത്തുക]

1640-ലെ ഹ്രസ്വകാല പാർലമെന്റിലും 1640-49 കാലത്തെ ദീർഘകാല പാർലമെന്റിലും ക്രോംവെൽ കേംബ്രിഡ്ജിനെ പ്രതിനിധീകരിച്ചു. ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റിന്റെ പക്ഷത്തു ചേർന്ന അദ്ദേഹം താമസിയാതെ സൈന്യത്തിൽ ഉയർന്നു. ഒരു അശ്വസൈന്യവിഭാഗത്തിന്റെ തലവനായുള്ള തുടക്കത്തിൽ നിന്ന് അദ്ദേഹം സൈന്യാധിപന്റെ സ്ഥാനത്തെത്തി. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയ്ക്ക് അനുകൂലമായി ഒപ്പിട്ടവരിൽ ഒരാളായിരുന്നു ക്രോംവെൽ. 1649 മുതൽ 1953 വരെയുള്ള അവശിഷ്ട പാർലമെന്റിലെ(Rump Parliament) അംഗമായിരുന്ന അദ്ദേഹത്തെ പാർലമെന്റ്, അയർലൻഡിനെതിരെയുള്ള 1649-50-ലെ സൈനികനീക്കം നയിക്കാൻ നിയോഗിച്ചു. 1650-51 കാലത്ത് സ്കോട്ട്‌ലണ്ടിനെതിരെയുള്ള ഇംഗ്ലീഷ് സൈനികനടപടിയ്ക്കു നേതൃത്വം കൊടുത്തതും ക്രോംവെൽ ആയിരുന്നു. 1653 ഏപ്രിൽ 20-ന് അവശിഷ്ട പാർലമെന്റിനെ ബലം പ്രയോഗിച്ചു പിരിച്ചു വിട്ട ക്രോംവെൽ, കുറച്ചുകാലം മാത്രം നിലനിന്ന "നഗ്നാസ്ഥി പാർലമെന്റ്" (Barebones Parliament) എന്ന സഭയുടെ സഹായത്തോടെ ഭരണം തുടങ്ങി. 1653 ഡിസംബർ 16-ന് ക്രോംവെൽ ഇംഗ്ലണ്ട്, വേൽസ്, സ്കോട്ട്‌ലൻഡ്, അയർലണ്ട് എന്നിവയടങ്ങുന്ന രാഷ്ട്രസംഘത്തിന്റെ സംരക്ഷകപ്രഭുവായി സ്ഥാനമേറ്റു. 1658-ൽ മരിച്ച അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർ സെമിത്തേരിയിലാണ് സംസ്കരിച്ചത്. എന്നാൽ രാജഭരണപുനസ്ഥാപനത്തെ(Restoration) തുടർന്ന് ക്രോംവെല്ലിന്റെ മൃതദേഹം കുഴിച്ചെടുത്തു ചങ്ങലയിൽ കെട്ടിത്തൂക്കി ശിരഛേദം ചെയ്തു.

പൈതൃകം[തിരുത്തുക]

ഭരണാധികാരിയെന്ന നിലയിൽ ഊർജ്ജ്വസ്വലവും ഫലപ്രദവുമായ വിദേശനയം പിന്തുടർന്ന അദ്ദേഹം, ഇംഗ്ലണ്ടിന്റെ ഭാവിഭാഗധേയങ്ങളെ മറ്റേതൊരു ഭരണാധികാരിയേക്കാളും അധികം സ്വാധീനിച്ചു. എങ്കിലും ക്രോംവെൽ സ്ഥാപിച്ച ഗണരാഷ്ട്രം അദ്ദേഹത്തോടൊപ്പം അസ്തമിക്കുകയും 1660-ൽ രാജഭരണം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. "പ്യൂരിറ്റൻ മോശ" എന്നു വിളിക്കപ്പെടാൻ മാത്രം മതവിശ്വാസം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ സൈനികവിജയങ്ങളിൽ ദൈവത്തിന്റെ കരം കണ്ടു. എങ്കിലും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേയോ വിശ്വാസഭേദത്തിന്റേയോ പക്ഷം ചേരാതിരുന്ന അദ്ദേഹം എല്ലാ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളോടും മതപരമായ സഹിഷ്ണുത കാട്ടി.[1]

വിലയിരുത്തൽ[തിരുത്തുക]

ബ്രിട്ടീഷ് ദ്വീപുകളുടെ ഏറ്റവും വിവാദമുണർത്തുന്ന ചരിത്രനായകന്മാരിൽ ഒരാളാണു ക്രോംവെൽ. ഡേവിഡ് ഹ്യൂമിനേയും ക്രിസ്റ്റഫർ ഹില്ലിനേയും പോലുള്ള ചരിത്രകാരന്മാർ അദ്ദേഹത്തെ രാജഘാതകനായ ഏകാധിപതിയായി കാണുന്നു. എന്നാൽ തോമസ് കാർലൈലും സാമുവൽ റാസൺ ഗാർഡിനറും മറ്റും അദ്ദേഹത്തെ സ്വാതന്ത്ര്യമോഹത്തെ പ്രതീകവൽക്കരിച്ച വീരനായി കണക്കാക്കുന്നു. 2002-ലെ ഒരു ബി.ബി.സി. അഭിപ്രായവോട്ടെടുപ്പിൽ കോംവെൽ എല്ലാക്കാലത്തേയും ബ്രിട്ടീഷുകാരിൽ ഏറ്റവും മഹത്ത്വമേറിയ 10 പേരിൽ ഒരാളായി വിലയിരുത്തപ്പെട്ടു.[2] സ്കോട്ട്‌ലണ്ടിലേയും അയർലൻഡിലേയും കത്തോലിക്കർക്കെതിരെ അദ്ദേഹം കൈക്കൊണ്ട നടപടികൾ വംശഹത്യയോ വംശഹത്യക്കൊപ്പമെത്തുന്നതോ ആയി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[3] അയർലണ്ടിൽ ക്രോംവെല്ലിന്റെ ചെയ്തികൾ കടുംവിമർശനത്തിനു വിഷയമാണ്.[4]


അവലംബം[തിരുത്തുക]

  1. "ഇംഗ്ലണ്ടിൽ വിശ്വാസവൈവിദ്ധ്യത്തിന്റെ നിലനില്പും, സഹിഷ്ണുതയുടെ പേരിൽ ഇംഗ്ലണ്ടിനുള്ള സല്പേരും അദ്ദേഹത്തിന്റെ പൈതൃകങ്ങളിൽ പെടുന്നു." - ഡേവിഡ് ഷാർപ്പ്, ഒലിവർ ക്രോംവെൽ (2003) പുറം. 68
  2. "Ten greatest Britons chosen". BBC. 20 October 2002. ശേഖരിച്ചത് 27 November 2008.
  3. genocidal or near-genocidal: *Brendam O'Leary and John McGarry, "Regulating nations and ethnic communities", p. 248, in Breton Albert (ed). 1995, Nationalism and Rationality, Cambridge University Press
  4. Ó Siochrú, Micheál (2008). God's executioner. Faber and Faber. ISBN 9780571241217.
"https://ml.wikipedia.org/w/index.php?title=ഒലിവർ_ക്രോംവെൽ&oldid=2607871" എന്ന താളിൽനിന്ന് ശേഖരിച്ചത്