ഒറ്റമൂലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വേറൊരുമരുന്നും കൂടാതെ ഒരു രോഗത്തെ നശിപ്പിക്കാൻ ശക്തിയുള്ള ഔഷധിയാണ് ഒറ്റമൂലി.

ചരിത്രം[തിരുത്തുക]

പണ്ടുകാലത്ത് ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകൾകൊണ്ട് ആശ്വാസം കണ്ടെത്തിയിരുന്നു. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയിൽ സുലഭമായി ലഭിച്ചിരുന്നതും എന്നാൽ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികൾ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു. ഏതുരോഗത്തിനും തൊടിയിൽ നിന്നൊരു ഒറ്റമൂലി. അതിൽ രോഗം ശമിക്കും. വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെ മുത്തശ്ശിമാർക്കും അമ്മമാർക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു [1], [2], [3], [4], [5].

സ്വയം ചികിൽസ[തിരുത്തുക]

ഒറ്റമൂലികൾ പലപ്പോഴും സഹായകമാണ്. എന്നാൽ ഇത് ശാസ്ത്രീയമല്ല [6]. ഗൗരവതരമായ രോഗാവസ്ഥയിൽ സ്വയം ചികിത്സ അപകടകരവുമാണ് [7]. ഉപയോഗിക്കുന്ന ഔഷധത്തെക്കുറിച്ചും നൽകാവുന്ന അളവിനെക്കുറിച്ചും നല്ല ധാരണയില്ലെങ്കിൽ ഒറ്റമൂലി പ്രയോഗിക്കരുത്. പച്ചമരുന്നുകളാണെങ്കിൽപ്പോലും, ചില വ്യക്തികളിൽ അലർജിയുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ, അകത്തേക്ക് നൽകുന്ന ഔഷധങ്ങളിൽ നാട്ടുവൈദ്യൻമാർ അതീവ ശ്രദ്ധ പുലർത്താറുണ്ട്.

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഒറ്റമൂലികൾ[തിരുത്തുക]

 • ഉളുക്കിന്
 1. സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയിൽ കലക്കി തിളപ്പിച്ച് പുരട്ടുക
 • പുഴുക്കടിക്ക്
 1. പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
 • തലമുടി സമൃദ്ധമായി വളരുന്നതിന്
 1. എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
 • ചെവി വേദനയ്ക്ക്
 1. വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക
 • കണ്ണ് വേദനയ്ക്ക്
 1. നന്ത്യർ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാൽ ചേര്ത്തോ അല്ലാതെയോ കണ്ണിൽ ഉറ്റിക്കുക
 • മൂത്രതടസ്സത്തിന്
 1. ഏലയ്ക്ക പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേര്ത്ത് കഴിക്കുക
 • വിരശല്യത്തിന്
 1. പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
 • ദഹനക്കേടിന്
 1. ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേർത്ത് കുടിക്കുക
 • കഫക്കെട്ടിന്
 1. ത്രിഫലാദി ചൂർണ്ണം ചെറുചൂടുവെള്ളത്തിൽ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
 • ചൂട്കുരുവിന്
 1. ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
 • ഉറക്കക്കുറവിന്
 1. കിടക്കുന്നതിന് മുൻപ് ഒരോ ടീസ്പൂൺ തേൻ കഴിക്കുകെ
 • വളം കടിക്ക്
 1. വെളുത്തുള്ളിയും മഞ്ഞളും ചേർത്തരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക
 • ചുണങ്ങിന്
 1. വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക അരുചിക്ക്ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
 • പല്ലുവേദനയ്ക്ക്
 1. വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
 • തലവേദനയ്ക്ക്
 1. ഒരു സ്പൂൺ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേർത്തരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക
 • വായ്നാറ്റം മാറ്റുവാൻ
 1. ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേർത്ത് പല്ല്തേയ്ക്കുക
 • തുമ്മലിന്
 1. വേപ്പണ്ണ തലയിൽ തേച്ച് കുളിക്കുക.
 • ജലദോഷത്തിന്
 1. തുളസിയില നീർ ചുവന്നുള്ളിനീർ ഇവ ചെറുതേനിൽ ചേർത്ത് കഴിക്കുക
 • ടോൺസി ലെറ്റിസിന്
 1. വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടർച്ചയായി 3ദിവസം കഴിക്കുക
 • തീ പൊള്ളലിന്
 1. ചെറുതേൻ പുരട്ടുക
 • തലനീരിന്
 1. കുളികഴിഞ്ഞ് തലയിൽ രസ്നാദിപ്പൊടി തിരുമ്മുക
 • ശരീര കാന്തിക്ക്
 1. ചെറുപയർപ്പൊടി ഉപയോഗിച്ച് കുളിക്കുക
 • കണ്ണിന് ചുറ്റുമുള്ള നിറം മാറാൻ
 1. ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക
 • പുളിച്ച് തികട്ടലിന്
 1. മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
 • പേൻപോകാൻ
 1. തുളസിയില ചതച്ച് തലയിൽ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക
 • പുഴുപ്പല്ല് മറുന്നതിന്
 1. എരുക്കിൻ പാൽ പല്ലിലെ ദ്വാരത്തിൽ ഉറ്റിക്കുക
 • വിയർപ്പു നാറ്റം മാറുവാൻ
 1. മുതിര അരച്ച് ശരീരത്തിൽ തേച്ച് കുളിക്കുക
 • ശരീരത്തിന് നിറം കിട്ടാൻ
 1. ഒരു ഗ്ലാസ് കാരറ്റ് നീരിൽ ഉണക്കമുന്തിരി നീര്,തേൻ,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂൺ വീതം ഒരോ കഷ്ണം കൽക്കണ്ടം ചേർത്ത് ദിവസവും കുടിക്കുക
 • ഗർഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്
 1. ഞൊട്ടാ ഞൊടിയൻ അരച്ച് നെറ്റിയിൽ പുരട്ടുക
 • മുലപ്പാൽ വർദ്ധിക്കുന്നതിന്
 1. ഉള്ളിചതച്ചതും,തേങ്ങയും ചേർത്ത് കഞ്ഞിവച്ച് കുടിക്കുക
 • ഉഷ്ണത്തിലെ അസുഖത്തിന്
 1. പശുവിൻറെ പാലിൽ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
 • ചുമയ്ക്ക്
 1. പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കഴിക്കുക
 • കരിവംഗലം മാററുന്നതിന്
 1. കസ്തൂരി മഞ്ഞൾ മുഖത്ത് നിത്യവും തേയ്ക്കുക
 • മുഖസൌന്ദര്യത്തിന്
 1. തുളസിയുടെ നീര് നിത്യവും തേയ്ക്കുക
 • വായുകോപത്തിന്
 1. ഇഞ്ചിയും ഉപ്പും ചേർത്തരച്ച് അതിൻറെ നീര് കുടിക്കുക
 • അമിതവണ്ണം കുറയ്ക്കാൻ
 1. ചെറുതേനും സമംവെളുത്തുള്ളിയും ചേർത്ത് അതിരാവിലെ കുടിക്കുക
 • ഒച്ചയടപ്പിന്
 1. ജീരകം വറുത്ത്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക
 • വളംകടിക്ക്
 1. ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക
 • സ്ത്രീകളുടെ മുഖത്തെ രോമവളർച്ച തടയാൻ
 1. പാൽപ്പാടയിൽ കസ്തൂരി മഞ്ഞൾ ചാലിച്ച് മുഖത്ത് പുരട്ടുക
 • താരൻ മാറാൻ
 1. കടുക് അരച്ച് തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
 • മുഖത്തെ എണ്ണമയം മാറൻ
 1. തണ്ണിമത്തൻറെ നീര് മുഖത്ത് പുരട്ടുക
 • മെലിഞ്ഞവർ തടിക്കുന്നതിന്
 1. ഉലുവ ചേർത്ത് കഞ്ഞി വച്ച് കുടിക്കുക
 • കടന്നൽ വിഷത്തിന്
 1. മുക്കുറ്റി അരച്ച് വെണ്ണയിൽ ചേർത്ത് പുരട്ടുക.
 • ഓർമ്മ കുറവിന്
 1. നിത്യവും ഈന്തപ്പഴം കഴിക്കുക
 • മോണപഴുപ്പിന്
 1. നാരകത്തിൽ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുക
 • പഴുതാര കുത്തിയാൽ
 1. ചുള്ളമ്പ് പുരട്ടുക
 • ക്ഷീണം മാറുന്നതിന്
 1. ചെറു ചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ ചെറുതേൻ ചേർത്തുകുടിക്കുന്നു.
 • പ്രഷറിന്
 1. തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
 • ചെങ്കണ്ണിന്
 1. ചെറുതേൻ കണ്ണിലെഴുതുക
 • കാൽ വിള്ളുന്നതിന്
 1. താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക
 • ദുർമേദസ്സിന്
 1. ഒരു ടീ സ്പൂൺ നല്ലെണ്ണയിൽ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
 • കൃമിശല്യത്തിന്
 1. നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തിൽ ഒരു ടീ സ്പൂൺ തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക
 • സാധാരണ നീരിന്
 1. തോട്ടാവാടി അരച്ച് പുരട്ടുക
 • ആർത്തവകാലത്തെ വയറുവേദയ്ക്ക്
 1. ത്രിഫലചൂർണം ശർക്കരച്ചേർത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
 • കരപ്പന്
 1. അമരി വേരിൻറെ മേൽത്തൊലി അരച്ച് പാലിൽ ചേർത്ത് കഴിക്കുക.
 • ശ്വാസംമുട്ടലിന്
 1. അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേൻ ചേർത്ത് കഴിക്കുക
 • ജലദോഷത്തിന്
 1. ചൂടുപാലിൽ ഒരു നുള്ളു മഞ്ഞൾപ്പൊടിയും കുരുമുളക്പ്പൊടിയും ചേർത്ത് കഴിക്കുക
 • ചുമയ്ക്ക്
 1. തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
 • ചെവി വേദനയ്ക്ക്
 1. കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയിൽ ഒഴിക്കുക
 • പുകച്ചിലിന്
 1. നറുനീണ്ടി കിഴങ്ങ് പശുവിൻപാലിൽ അരച്ച് പുരട്ടുക
 • ചർദ്ദിക്ക്
 1. കച്ചോല കിഴങ്ങ് കരിക്കിൻ വെള്ളത്തിൽ അരച്ച് കലക്കി കുടിക്കുക
 • അലർജിമൂലം ഉണ്ടാകുന്ന തുമ്മലിന്
 1. തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയിൽ തേച്ച്കുളിക്കുക
 • മൂത്രചൂടിന്
 1. പൂവൻ പഴം പഞ്ചസാര ചേർത്ത് കഴിക്കുക.
 • ഗർഭിണികൾക്ക് ഉണ്ടാകുന്ന ചർദ്ദിക്ക്
 1. കുമ്പളത്തിൻറെ ഇല തോരൻ വച്ച് കഴിക്കുക
 • മുടി കൊഴിച്ചിൽ നിർത്തുന്നതിന്
 1. ചെമ്പരത്തി പൂവിൻറെ ഇതളുകൾ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
 • അൾസറിന്
 1. ബീട്ടറൂട്ട് തേൻ ചേർത്ത് കഴിക്കുക
 • മലയശോദനയ്ക്ക്
 1. മുരിങ്ങയില തോരൻ വച്ച് കഴിക്കുക
 • പരുവിന്
 1. അവണക്കിൻ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
 • മുടിയിലെ കായ് മാറുന്നതിന്
 1. ചീവയ്ക്കപ്പൊടി തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
 • ദീർഘകാല യൌവനത്തിന്
 1. ത്രിഫല ചൂർണം തേനിൽ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
 • വൃണങ്ങൾക്ക്
 1. വേപ്പില അരച്ച് പുരട്ടുക
 • പാലുണ്ണിക്ക്
 1. ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യിൽ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
 • ആസ്മയ്ക്ക്
 1. ഈന്തപ്പഴവും ചെറുതേനും സമം ചേർത്ത് കഴിക്കുക
 • പനിക്ക്
 1. തുളസ്സി, ഉള്ളി, ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
 • പ്രസവാനന്തരം അടിവയറ്റിൽ പാടുകൾ വരാതിരിക്കാൻ
 1. ഗർഭത്തിൻറെ മൂന്നാം മാസം മുതൽ പച്ച മഞ്ഞൾ അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ഉദരഭാഗങ്ങളിൽ പുരട്ടികുളിക്കുക
 • കണ്ണിന് കുളിർമ്മയുണ്ടാകൻ
 1. രാത്രി ഉറങ്ങുന്നതിന് മുൻപ് അൽപം ആവണക്ക് എണ്ണ കൺപീലിയിൽ തേക്കുക
 • മന്തിന്
 1. കയ്യോന്നിയുടെ ഇല നല്ലെണ്ണയിൽ അരച്ച് പുരട്ടുക
 • ദഹനക്കേടിന്
 1. ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തിൽ ജാതിക്ക അരച്ച് കുടിക്കുക
 • മഞ്ഞപ്പിത്തതിന്
 1. ചെമ്പരത്തിയുടെ വേര് അരച്ച് മോരിൽ കലക്കി കുടിക്കുക
 • പ്രമേഹത്തിന്
 1. കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂൺ പാലിൽ ദിവസവും കഴിക്കുക
 • കുട്ടികളിൽ ഉണ്ടാകുന്ന വിര ശല്യത്തിൽ
 1. വയമ്പ് വെള്ളത്തിൽ തൊട്ടരച്ച് കൊടുക്കുക
 • വാതത്തിന്
 1. വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കഴിക്കുക
 • വയറുകടിക്ക്
 1. ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേർത്ത് പലതവണ കുടിക്കുക
 • ചൊറിക്ക്
 1. മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക
 • രക്തകുറവിന്
 1. നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തിൽ പാലിൽ കലക്കി കുടിക്കുക
 • കൊടിഞ്ഞിക്ക്
 1. പച്ചമഞ്ഞൾ ഓടിൽ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
 • ഓർമ്മശക്തി വർധിക്കുന്നതിന്
 1. പാലിൽ ബധാം പരിപ്പ് അരച്ച് ചേർത്ത് കാച്ചി ദിവസവും കുടിക്കുക
 • ഉദരരോഗത്തിന്
 1. മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേർത്ത് കഴിക്കുക
 • ചെന്നിക്കുത്തിന്
 1. നാൽപ്പാമരത്തോൽ അരച്ച് പുരട്ടുക
 • തൊണ്ടവേദനയ്ക്ക്
 1. അല്പംവെറ്റില,കുരുമുളക്,പച്ചകർപ്പൂരം എന്നീവ ചേർത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
 • കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്
 1. മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനിൽ ചേർത്ത് കഴിക്കുക
 • വേനൽ കുരുവിന്
 1. പരുത്തിയില തേങ്ങപ്പാലിൽ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
 • മുട്ടുവീക്കത്തിന്
 1. കാഞ്ഞിരകുരു വാളൻപുളിയിലയുടെ നീരിൽ അരച്ച് വിനാഗിരി ചേർത്ത് പുരട്ടുക
 • ശരീര ശക്തിക്ക്
 1. ഓട്സ് നീര് കഴിക്കുക
 • ആമ വാതത്തിന്
 1. അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
 • നരവരാതിരിക്കാൻ
 1. വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലർത്തി ചെറുചൂടോടെ തലയിൽ പുരട്ടുക
 • തലമുടിയുടെ അറ്റം പിളരുന്നതിന്
 1. ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
 • കുട്ടികളുടെ വയറുവേദനയ്ക്ക്
 1. മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
 • കാഴ്ച കുറവിന്
 1. വെളിച്ചെണ്ണയിൽ കരിംജീരകം ചതച്ചിട്ട് തലയിൽ തേക്കുക
 • കണ്ണിലെ മുറിവിന്
 1. ചന്ദനവും മുരിക്കിൻകുരുന്നു മുലപ്പാലിൽ അരച്ച് കണ്ണിൽ ഇറ്റിക്കുക..

അവലംബം[തിരുത്തുക]

 1. [1]|ആയുർവേദ പരിഹാരമാർഗ്ഗങ്ങൾ
 2. [2]|eastcoastdaily_101 ഒറ്റമൂലികൾ
 3. [3]|ഉദരരോഗങ്ങൾ ശമിക്കാൻ ഒറ്റമൂലി ചികിത്സ
 4. [4]|malayalivartha.com
 5. [5]|mangalam.com
 6. [6]|ഒരു രോഗത്തിനുമില്ല ഒറ്റമൂലി പ്രതിവിധി
 7. [7]|dmampallil.com
"https://ml.wikipedia.org/w/index.php?title=ഒറ്റമൂലി&oldid=3090074" എന്ന താളിൽനിന്ന് ശേഖരിച്ചത്