ഒറോബൻകേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറോബൻ‌‌കേസീ
Striga bilabiata MS4167.jpg
Striga bilabiata
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Orobanchaceae
Cistanche tubulosa

പരജീവികളായ സപുഷ്പികൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബമാണ് ഒറോബൻകേസീ (Orobanchaceae). 14 ജനുസുകളിലായി 160 സ്പീഷീസുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. 100 സ്പീഷീസുകളുള്ള ഓറോബങ്കി എന്ന ജീനസാണ് ഏറ്റവും വലുത്. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും കാണപ്പെടുന്നു. യൂറോപ്പിലാണ് ഈ കുടുംബത്തിൽ പെട്ട ഏറ്റവും കൂടുതൽ ചെടികൾ വളരുന്നത്.

പരജീവികളായ സസ്യകുടുബം[തിരുത്തുക]

ചെടികൾക്ക് പച്ചനിറമില്ല; സാധാരണയായി മഞ്ഞ, തവിട്ട്, വെള്ള എന്നി നിറങ്ങളിൽ ഏതെങ്കിലും ഒന്നാണ് ഉണ്ടായിരിക്കുക. മറ്റു ചെടികളുടെ [വേരുകളിൽ പറ്റിപ്പിടിച്ചു വളരുന്ന ഇവയുടെ ചൂഷണമൂലങ്ങൾ (haustoria) ആതിഥേയ സസ്യത്തിന്റെ വേരിൽ അഴ്ന്നിറങ്ങി ആഹാരം വലിച്ചെടുക്കുന്നു. ചില സസ്യങ്ങൾ ഒരു പ്രത്യേക ചെടിയുടെ വേരിൽ മാത്രമേ വളരുകയുള്ളു. ഉദാഹരണമായി എപ്പിഫാഗസ് വെർജിനിയാന എന്ന ചെടി ബീച്ച്മരത്തെ മാത്രമേ ആതിഥേയസസ്യമായി തിരഞ്ഞെടുക്കുന്നുള്ളു. ഈ കുടുബത്തിലെ ചെടികൾക്ക് ഇലകളില്ല; പകരം ശൽക്കപത്രങ്ങളാണുള്ളത്.[1] സാധാരണയായി തടിച്ചു മാംസളമായ കാണ്ഡത്തിന്റെ അഗ്രത്തിലായി പൂങ്കുല കാണപ്പെടുന്നു. ചിലപ്പോൾ പൂക്കൾ ഒറ്റയായും നിൽക്കാറുണ്ട്. പൂവിന് ഒന്നിച്ചുചേർന്ന അഞ്ചു ബാഹ്യദളങ്ങളും, നാലു കേസരങ്ങളും ഉണ്ട്. രണ്ട് ബീജാണ്ഡപർണ (carpels)ങ്ങളോടു കൂടിയ ഊർധ്വവർത്തി (superior) അണ്ഡാശയമാണ് ഇവയുടേത്. വിതുകൾ വളരെ ചെറുതാണ്; ഉള്ളിൽ ചെറുതും എണ്ണമയമുള്ളതുമായ ബീജാന്നം കാണാം. ഈ കുലത്തിൽപ്പെടുന്ന് ചില സസ്യങ്ങൾ സാമ്പത്തിക പ്രാധന്യമുള്ള ചണം, പുകയിലചെടി, തക്കാളി പരുത്തി എന്നിവയുടെ വേരുകളിൽ പറ്റിപ്പിടിച്ചു വളർന്ന് അവയെ നശിപ്പിക്കുന്നു. ഏജിനീഷ്യാ ഇൻഡിക്ക എന്ന സസ്യം ഫിലിപ്പീൻസിലെ കരിമ്പുചെടികളെ ബാധിക്കുന്ന ഒന്നാണ്[2]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒറോബൻകേസീ&oldid=2321052" എന്ന താളിൽനിന്നു ശേഖരിച്ചത്