ഒരുമ (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒരുമ (സോഫ്റ്റ്വെയർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഉപഭോക്താക്കളുടെ ബില്ലുകൾ തയ്യാറാക്കുന്നതിനും ദിവസംതോറുമുള്ള വ്യാപാര വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയർ ആണ് ഒരുമ(ORUMA - Open Resourced Utility Management Application ). പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതലത്തിലാണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുന്നത്[1].

ഇപ്പോൾ അൻപതോളം സെക്ഷൻ കാര്യാലയങ്ങളിൽ‍ സജ്ജീകരിച്ച ഒരുമ സൊഫ്റ്റ്വെയർ 2008 സെപ്റ്റംമ്പർ മാസത്തോടെ ബോർഡിന്റെ 100,00,000 വരുന്ന എല്ലാ എൽ.ടി ഉപഭയോക്താക്കൾക്കും ബില്ലുകൾ നൽകാൻ കഴിയും വിധം വിന്യസിച്ചു വരുന്നു. മൈക്രോസോഫ്റ്റ് സൌജന്യമായി ബോർഡിനു നിർമിച്ചു നൽകിയ ജ്യോതി എന്ന സോഫ്റ്റ്‌വെയറിനു പകരമായി ബോർഡിലെ ജീവനക്കാർ സ്വന്തമായി നിർമിച്ചതാണ് ഈ സോഫ്റ്റ്‌വെയർ‍.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-13. Retrieved 2010-08-08.


"https://ml.wikipedia.org/w/index.php?title=ഒരുമ_(സോഫ്റ്റ്‌വെയർ)&oldid=3652145" എന്ന താളിൽനിന്ന് ശേഖരിച്ചത്