ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണിയുടെ പുറംചട്ട

പ്രശസ്ത മലയാളകവി കുഞ്ഞുണ്ണിമാഷിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ബാലസാഹിത്യകൃതിയാണ് ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി. സിപ്പി പള്ളിപ്പുറം രചിച്ച ഈ കൃതിയിൽ "ഒരിടത്ത് ഒരിടത്ത്" മുതൽ "മരണമില്ലാത്ത കുഞ്ഞുണ്ണി" വരെയുള്ള ഇരുപത്തിയാറ് അദ്ധ്യായങ്ങളിലായി കുഞ്ഞുണ്ണി മാഷിന്റെ ജീവിതവും സംഭാവനകളും പ്രതിപാദിക്കുന്നു. 2010-ലെ ഏറ്റവും നല്ല ബാലസാഹിത്യകൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ഈ കൃതിക്ക് ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "സിപ്പി പള്ളിപ്പുറത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. മാതൃഭൂമി. 2010 ഓഗസ്റ്റ് 27. ശേഖരിച്ചത് 2010 ഓഗസ്റ്റ് 27. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)