ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്
ദൃശ്യരൂപം
1904 -ൽ ലെനിൻ പ്രസിദ്ധീകരിച്ച ഒരു കൃതിയാണ് ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്-നമ്മുടെ സംഘടനയിലെ പ്രതിസന്ധി (Шаг вперёд, два шага назад)[One Step Forward, Two Steps Back]. 1903 ൽ ബ്രസ്സൽസിലും ലണ്ടനിലും നടന്ന രണ്ടാം റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടി കോൺഗ്രസ്സിലെ തന്റെ പങ്കിനെ പ്രതിരോധിച്ചുകൊണ്ട് എഴുതിയതാണ് ഈ പുസ്തകം.
ലെനിൻ നയിക്കുന്ന ബോൾഷെവിക് ("ഭൂരിപക്ഷം") വിഭാഗവും ജൂലിയസ് മാർട്ടോവിന്റെ നേതൃത്വത്തിലുള്ള മെൻഷെവിക് ("ന്യൂനപക്ഷ") വിഭാഗവും തമ്മിലുള്ള വിഭജനത്തിന് കാരണമായ സാഹചര്യങ്ങൾ ലെനിൻ ഈ കൃതിയിൽ പരിശോധിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Christopher Read (2005) Lenin. London, Routledge: 68-74