ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ
Cover
പുറംചട്ട
Author ഈച്ചരവാര്യർ
Country ഇന്ത്യ
Language മലയാളം
Publisher കറന്റ്‌ ബുക്‌സ്‌, തൃശൂർ
Publication date
2003 മേയ് [1]
Pages 144

കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്ര - ആത്മകഥാവിഭാഗത്തിലെ കൃതികൾക്കുള്ള 2004-ലെ പുരസ്ക്കാരം ലഭിച്ച കൃതിയാണ് ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥം[2][3]. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട തന്റെ മകന്റെ മരണത്തിന് മുപ്പതോളം വർഷങ്ങൾക്ക് ശേഷം ഈച്ചരവാര്യർ എഴുതിയതാണ് ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ. [4]

ഉള്ളടക്കം[തിരുത്തുക]

അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന മന്ത്രി കെ. കരുണാകരനെ അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച പി. രാജൻ എന്ന വിദ്യാർത്ഥിയെ നക്സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടർന്ന് കക്കയം പോലീസ് ക്യാമ്പിലുണ്ടായ ലോക്കപ്പ് മർദ്ദനത്തിൽ രാജൻ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു. കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കമായിത്തീർന്ന ഈ സംഭവം രാജൻ കേസ്‌ എന്നറിയപ്പെടുന്നു.

കൊല്ലപ്പെട്ട രാജന്റെ പിതാവായ ഈച്ചര വാര്യർ സത്യം പുറത്ത് കൊണ്ടു വരാൻ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുകയാണ്.

അവലംബം[തിരുത്തുക]

  1. http://www.goodreads.com/book/show/10051400
  2. http://www.mathrubhumi.com/books/awards.php?award=13
  3. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  4. http://www.ahrchk.net/pub/mainfile.php/mof/

കുറിപ്പുകൾ[തിരുത്തുക]