ഒയാസിസ്‌ ഓഫ് ദ സീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിൽ ഇന്നുവരെ നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ യാത്രാക്കപ്പൽ ആണ് ഒയാസിസ്‌ ഓഫ് ദ സീസ്. 6300 പേർക്ക് യാത്ര ചെയ്യാം. അമേരിക്കയിലെ റോയൽ കരിബിയിൻ ഇന്റർനാഷ്ണൽ എന്ന കപ്പൽ കമ്പനിയാണ് ഇതിന്റ ഉടമസ്ഥർ. രണ്ടേകാൽ ലക്ഷം ടൺ കെവുഭാരമുള്ള കപ്പലീന് അതിശക്തങ്ങളായ 6 എഞ്ചിനുകളനുള്ളത് മൊത്തം 1,36,000 കുതിരശക്തിയാണ്ശേഷി. മണിക്കൂരിൽ 42 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നഈ കപ്പലിൽ 2165 ജോലിക്കാരുണ്ട്. 2007 ൽ കീലിട്ട ഈ കപ്പലിന്റ നിർമ്മാണം 15 ഏപ്രിൽ 2009 ൽ പുർത്തിയായി. 18 നിലകളള്ള കപ്പലിൽ 2700 മുറികളും പാർക്ക്‌,തിയേറ്ററുകൾ, ഷോപ്പിംഗ്‌ സെന്റർ, സ്റ്റേഡിയം, നീന്തൽക്കുളം, റസ്റ്റോറന്റുകൾ, തുടങ്ങി ആധുനിക സൗകരൃങ്ങളെല്ലാമുണ്ട്.1200 അടി നിളവും 220 അടി വീതിയും ജലനിരപ്പിനു മുകളിൽ 240 അടി ഉയരമുള്ള കപ്പലിന്റ നിർമ്മാണച്ചെലവ് 6,500 കോടിയാണ്.


Oasis of the Seas.jpg
"https://ml.wikipedia.org/w/index.php?title=ഒയാസിസ്‌_ഓഫ്_ദ_സീസ്&oldid=2323047" എന്ന താളിൽനിന്നു ശേഖരിച്ചത്