ഒപ്പാരി പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മകൻ നഷ്ടപ്പെട്ട അമ്മയുടെ വിലാപം

തെക്കേ ഇന്ത്യയിലും ( പ്രത്യേകിച്ച് തമിഴ്നാട്ടിലും), വടക്കു-കിഴക്കൻ ശ്രീലങ്കയിലും ഉള്ള ഒരുതരം നാടൻ പാട്ടാണ് ഒപ്പാരി. തമിഴ്‌നാട്ടിലെ ഒരു ഗാനശാഖയാണ് ഒപ്പാരി പാട്ട്. അച്ഛൻ, അമ്മ, മക്കൾ, ഉറ്റവർ, ഉടയവർ എന്നിങ്ങനെ ആരെങ്കിലും മരണപ്പെട്ടാൽ ഒരാളുടെ മനസ്സിലുണ്ടാകുന്ന ദുഃഖം പുറത്ത് കാണിക്കാനായി ഒപ്പാരി പാടുന്നു. മരണാനന്തര ചടങ്ങുകളുടെ ഭാഗമായാണ് ഒപ്പാരി വയ്പ്പ് നടത്തപ്പെടുന്നത്. മരിച്ചയാളിന്റെ ആശ്രിതരായ സ്ത്രീകളും, ഒപ്പാരിപാട്ടുകാരും ഇതിൽ പങ്കെടുക്കുന്നു. മരിച്ചവരെപ്പറ്റി അറിവില്ലാത്തവർ ആ പാട്ടിൽ നിന്നും അയാളെപ്പറ്റി അറിയുന്നു. മരിച്ചയാളിനെക്കുറിച്ചുള്ള സ്തുതികളും മരണത്താൽ വന്ന നഷ്ടങ്ങളും ആണ് സാധാരണ പ്രമേയം. ദുഃഖം പ്രകടിപ്പിക്കാനുള്ള നെഞ്ചത്തടിക്കലും, കൈകൾ കൊണ്ടുള്ള മറ്റു ഭാവപ്രകടനങ്ങളും ഒപ്പാരി വയ്പ്പിന്റെ ഭാഗമാണ്.

നാട്ടിൻ പുറങ്ങളിൽ ഉറുമി എന്ന ഒരു സംഗീതോപകരണം വായിക്കപ്പെടും. ഇന്ന് ഉറുമി ശബ്ദം കേട്ടതെന്തിന് എന്ന് തുടങ്ങി, ചില പ്രദേശങ്ങളിൽ ഉറുമി മരണ അറിയിപ്പിനുള്ള ഉപകരണമായും ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഒപ്പാരി_പാട്ട്&oldid=3405031" എന്ന താളിൽനിന്ന് ശേഖരിച്ചത്