ഒപാൽ ഐറിൻ വൈറ്റ്‌ലി

Coordinates: 51°34′01″N 0°08′49″W / 51.567°N 0.147°W / 51.567; -0.147
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Opal Whiteley
പ്രമാണം:Opal Whiteley.jpg
ജനനം
Opal Irene Whiteley

(1897-12-11)ഡിസംബർ 11, 1897
മരണംഫെബ്രുവരി 16, 1992(1992-02-16) (പ്രായം 94)
അന്ത്യ വിശ്രമംHighgate Cemetery, Highgate, London, England
51°34′01″N 0°08′49″W / 51.567°N 0.147°W / 51.567; -0.147
മറ്റ് പേരുകൾFrançoise Marie de Bourbon-Orléans
വിദ്യാഭ്യാസംUniversity of Oregon
തൊഴിൽNaturist, diarist
സജീവ കാലം1916 - 1948
അറിയപ്പെടുന്ന കൃതി
The Story of Opal

ഒപാൽ ഐറിൻ വൈറ്റ്‌ലി (ജീവിതകാലം: ഡിസംബർ 11, 1897 - ഫെബ്രുവരി 16, 1992) ഒരു അമേരിക്കൻ പരിസ്ഥിതി എഴുത്തുകാരിയും ദൈനംദിനക്കുറിപ്പുകാരിയുമായിരുന്നു, അവരുടെ ബാല്യകാല ദിനക്കുറിപ്പുകൾ 1920 ൽ ആദ്യമായി അറ്റ്ലാന്റിക് മാസികയിൽ പരമ്പര രൂപത്തിൽ ‘ദി സ്റ്റോറി ഓഫ് ഒപാൽ’ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും അതേ വർഷം തന്നെ ഒരു പുസ്തകമായി ‘ദി സ്റ്റോറി ഓഫ് ഒപാൽ: ദി ജേണൽ ഓഫ് എ അണ്ടർസ്റ്റാൻഡിംഗ് ഹാർട്ട്’[1] എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ദിനക്കുറിപ്പുകൾ വൈറ്റ്‌ലിക്ക് സ്വന്തം സംസ്ഥാനമായ ഒറിഗോണിൽ ഒരു സെലിബ്രിറ്റിക്കു സമാനമായ പദവി നൽകുകയും അവിടെ പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച്  അവർ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.

പിന്നീടുള്ള ജീവിതം ഇംഗ്ലണ്ടിൽ ചിലവഴിച്ച അവർ അവിടെ 1948 ൽ ഒരു മാനസികരോഗാശുപത്രിയിലെ സേവനത്തിനായി സ്വയം സമർപ്പിക്കുകയും 1992 ൽ മരിക്കുന്നതുവരെ കാലം മുഴുവൻ മാനസിക പരിചരണത്തിൽ ചെലവഴിക്കുകയും ചെയ്തു. വൈറ്റ്‌ലിയുടെ യഥാർത്ഥ ഉത്ഭവവും ഡയറിയുടെ കൃത്യതയും അവളുടെ ജീവിതകാലത്തുതന്നെ തർക്കത്തിലാകുകയും അത്, ഇന്നും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. Hoff, Benjamin; Whiteley, Opal Stanley (1986). The singing creek where the willows grow: the rediscovered diary of Opal Whiteley. New York: Ticknor & Fields. ISBN 0-89919-444-3.
"https://ml.wikipedia.org/w/index.php?title=ഒപാൽ_ഐറിൻ_വൈറ്റ്‌ലി&oldid=3778824" എന്ന താളിൽനിന്ന് ശേഖരിച്ചത്