ഒപാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മെക്സിക്കോയിലെ സൊണോറയിൽ വസിച്ചിരുന്ന ഒരു ആദിമ അമരിന്ത്യൻ ജനവർഗമാണ് ഒപാറ്റ (Opata). ഒരുകാലത്ത് തെക്കൻ അരിസോണ വരെ ഇവരുടെ അധിനിവേശ കേന്ദ്രങ്ങളായിരുന്നു. യുദ്ധവിരന്മാരായ ഒപാറ്റകൾ വിഷം പുരട്ടിയ അമ്പുകൾ, കുന്തം, ഗദ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ചിരുന്നു. തങ്ങളുടെ വനിത പോരാളികരുടെ സഹായത്തൊടുകൂടി ഒപാറ്റ വർഗക്കാർ പരാക്രമികളായ അപാഷേകളെ പരാജയപ്പെടുത്തി എന്നാണ് ഐതിഹ്യം.[1]

ചരിത്രം[തിരുത്തുക]

പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ സ്പാനിഷ് മിഷനറിമാർ ഇവരെ ക്രിസ്തുമതത്തിൽ ചേർത്തു. ക്രമേണ ഒപാറ്റകൾ സ്പാനിഷ് സംസ്കാരവുമായി താദാത്മ്യപ്പെട്ടു തുടങ്ങി. 1820-ൽ മെക്സിക്കൻ സേനയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒപാറ്റപട്ടാളക്കരുടെ ശമ്പളം തടഞ്ഞുവച്ചതിന്റെ പേരിൽ അവർ കലാപമുണ്ടാക്കി. ഡൊരെയിൻ, എസ്പിരിടു എന്നീ ഒപാറ്റാ നേതാക്കളാണ് ഈ കലാപത്തിന് നേതൃത്വം നൽകിയത്. ആദ്യഘട്ടത്തിൽ ഒപാറ്റാസൈനികർ വിജയിച്ചുവെങ്കിലും യുദ്ധസാമഗ്രികളുടെ അപര്യാപ്തത നിമിത്തം പിന്നീട് കീഴടങ്ങുകയാണുണ്ടായത്. ക്രമേണ ഇവർ മെക്സിക്കൻ ഗവണ്മെന്റുമായി സൗഹൃദത്തിലാവുകയും സൊണോറൻ ഗ്രാമ്മീണ സംസ്കാരവുമായി ഇഴുകിച്ചേരുകയും ചെയ്തു.[2]

ഉപജീവനമാർഗം[തിരുത്തുക]

കാർഷികവൃത്തിയാണ് ഇവരുടെ ഉപജീവനമാർഗം. ചോളം, പയറുവർഗങ്ങൾ, മുളക്, തണ്ണിമത്തൻ, ചുരയ്ക്ക തുടങ്ങിയവയാണ് ഇവരുടെ പ്രധാന കാർഷിക വിളകൾ. ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തി കൃഷിനടത്തുന്നതിൽ ഇവർ സമർഥരാണ്.[3]

വസഗൃഹങ്ങൾ[തിരുത്തുക]

ചെങ്കല്ലുകൊണ്ടുണ്ടാക്കിയ വീടുകൾ ഒപാറ്റൻ ഗ്രാമങ്ങളിൽ അടുത്തടുത്തായി കാണാം. പൊതുവേ കത്തോലിക്കാമത വിശ്വാസികളാണെങ്കിലും ആദിമ മതാചാരങ്ങളുടെ അംശങ്ങൾ ഒപാറ്റ ജനവർഗക്കാരുടെ ഇടയിൽ ഇപ്പോഴും അങ്ങിങ്ങായി കാണാം. ഇവരുടെ സംസാരഭാഷയായിരുന്ന യൂടോ-അസ്ടെക്കൻ ഇന്ന് പ്രചാരത്തില്ല.[4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒപാറ്റ&oldid=3088026" എന്ന താളിൽനിന്ന് ശേഖരിച്ചത്