ഒന്യാമ ലോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്യാമ ലോറ
ജനനം (1992-10-14) 14 ഒക്ടോബർ 1992  (30 വയസ്സ്)
ദേശീയതകാമറൂണിയൻ
പൗരത്വംകാമറൂണിയൻ (1992–present)
കലാലയംബ്യൂയ സർവകലാശാല ഭാഷാശാസ്ത്രം
തൊഴിൽനടി
സജീവ കാലം2010–present
മാതാപിതാക്ക(ൾ)ഒന്യാമ ജൂഡിത്ത് (അമ്മ) ഇവാ ഡ്യൂം സാമുവൽ

കാമറൂണിയൻ അഭിനേത്രിയാണ് ഒന്യാമ ലോറ (ജനനം 1992 ഒക്ടോബർ 14 ന് ഒന്യാമ ലോറ അനെനി). 2016-ലെ എക്രാൻസ് നോയേഴ്‌സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച കാമറൂണിയൻ നടിക്കുള്ള അവാർഡും[1] 2017-ൽ കാമിഫ് ബെസ്റ്റ് ആക്ട്രെസ് അവാർഡും അവർ നേടിയിരുന്നു.[2][3]ലോറ, 2011-ൽ “ഹെവി റെയിൻ”, 2015-ൽ “കിസ് ഓഫ് ദി ഡെത്ത്” എന്നീ സിനിമകളിൽ അഭിനയിച്ചു. അവർ നാഷണൽ ആക്ടേഴ്സ് ഗിൽഡ് ഓഫ് കാമറൂൺ ലിംബെ ബ്രാഞ്ചിന്റെ (നാഗ്കാം-NAGCAM) പ്രസിഡന്റാണ്.)[4]

മുൻകാലജീവിതം[തിരുത്തുക]

1992 ഒക്ടോബർ 14 ന് ബ്യൂയ ജനറൽ ആശുപത്രിയിൽ ഒന്യാമ ജൂഡിത്തിന്റെ മകളായി ലോറ ജനിച്ചു. ബ്യൂയയിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച അവർ പിന്നീട് യുവാൻഡേയിലേക്ക് താമസം മാറി. 2009-ൽ അവർ ബ്യൂയ സർവകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. അവർ തെക്കുപടിഞ്ഞാറൻ മേഖലയിലെ(കാമറൂൺ) ബസോസി വടക്കുപടിഞ്ഞാറൻ മേഖലയിലെ (കാമറൂൺ) ഓഷി എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[5][6]

കരിയർ[തിരുത്തുക]

2009-ൽ അഭിനയത്തിൽ താൽപര്യം വളർത്തിയ ലോറ, ഒരു സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2011-ലെ ഹെവി റെയിൻ ആയിരുന്നു.[4]ലോറ കാമറൂൺ ഫിലിം ഗിൽഡിന്റെ ലിംബെ ബ്രാഞ്ചിന്റെ പ്രസിഡന്റാണ്.

തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി[തിരുത്തുക]

 • ഹെവി റെയിൻ - ചാൻഡോ ഡാനിയേൽ (2011)
 • റെബെൽ പിൽഗ്രിം - ചിനെപോ കോസൺ
 • റംബ്ലിൾ - ബില്ലിബോബ് എൻ‌ഡൈവ്
 • കിസ് ഓഫ് ദി ഡെത്ത് - മ്യൂസിംഗ് ഡെറിക്
 • വാർഡ് Z - ഇറ്റാംബി ഡെൽഫിൻ
 • ഡേർട്ട് റോഡ്സ് - എനാഹ് ജോൺസ്‌കോട്ട്
 • സ്ട്രിപ്പെഡ് - എനാഹ് ജോൺസ്‌കോട്ട്
 • ചർച്ച് സ്ട്രീറ്റ് - ന്കന്യ ന്ക്വായ്
 • സേവിങ് എംബാംഗോ- ന്കന്യ ന്ക്വായ്
 • ഫിഷർമാൻസ് ഡയറി-

അവാർഡുകളും അംഗീകാരങ്ങളും[തിരുത്തുക]

Year Award Category Recipient Result
2016 എക്രാൻസ് നോയേഴ്‌സ് ഫിലിം ഫെസ്റ്റിവൽ (മികച്ച കാമറൂണിയൻ നടി) കാമറൂൺ Herself വിജയിച്ചു
2017 കാമറൂൺ അന്താരാഷ്ട്ര ചലച്ചിത്രമേള (CAMIFF) മികച്ച നടി Herself വിജയിച്ചു

അവലംബം[തിരുത്തുക]

 1. "Laura Onyama: A Star Is Born". cameroontribune. 23 August 2016. ശേഖരിച്ചത് 28 August 2017.
 2. "Meet Onyama Laura, CAMIFF Best Actress 2017 - Cameroon News Agency". 27 June 2017.
 3. "Veteran Actor Ramsey Nouah Attends The Cameroon International Film Festival + See Full List of Winners - BellaNaija". www.bellanaija.com.
 4. 4.0 4.1 "Cameroon-Tribune". www.cameroon-tribune.cm.
 5. "Onyama Laura". www.whoiswhoincameroon.com.
 6. "Laura Onyama: a star is born". www.cameroonweb.com. മൂലതാളിൽ നിന്നും 2017-08-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-10-26.
"https://ml.wikipedia.org/w/index.php?title=ഒന്യാമ_ലോറ&oldid=3627000" എന്ന താളിൽനിന്ന് ശേഖരിച്ചത്