ഒന്നുകുറെ ആയിരംയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ പ്രശസ്തവും വളരെ പഴക്കമുള്ളതുമായ ഒരു യോഗസഭയാണ് കൊടുങ്ങല്ലൂരിലെ ഒന്നുകുറെ ആയിരം യോഗം. ചേരമാൻ പെരുമാളിന്റെ അകമ്പടിസ്ഥാനമുള്ള ആയിരം പേർ അടങ്ങിയ ഒരു സംഘടനയുണ്ടായിരുന്നു, ആയിരം എന്നപേരിൽ അറിയപ്പെട്ടിരുന്ന ആ സംഘത്തിന്റെ തലവനായ പടമല നായരെ പെൺവാക്കു കേട്ട് പെരുമാൾ വധശിക്ഷയ്ക്കു വിധിച്ചുവെന്ന് കരുതപ്പെടുന്നു. മരണ സമയത്ത് എന്റെ അകമ്പടി സ്ഥാനം നടത്തികൊൾക എന്നും വധിക്കപ്പെട്ട പടത്തലവനുപകരം വേറെ നിയമിയ്ക്കാതെ സംഘം പുന:സംഘടിപ്പിയ്ക്കപ്പെട്ടു എന്നും,എന്നാൽ പെരുമാൾ തന്നെയായിരുന്നു ഇവരുടെ നായകൻ എന്നും പെരുമാളിന്റെ അപ്രതീക്ഷിത തിരോധാനമാണ് ഒന്നുകുറെ ആയിരമായി സംഘടിപ്പിയ്ക്കാൻ കാരണമെന്നും വ്യാഖ്യാനമുണ്ട്.[1]

പ്രധാന അംഗങ്ങൾ[തിരുത്തുക]

കാത്തോളിൽ, തയ്യപ്പറമ്പിൽ, വെള്ളാപ്പിള്ളിൽ, കിളിക്കോട്ട് എന്നിവയാണ് പ്രധാന കുടുംബങ്ങൾ.

അവലംബം[തിരുത്തുക]

  1. കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം. വള്ളത്തോൾ വിദ്യാപീഠം.2013 .ഡോ.ആദർശ്.സി..പേജ് 198 ,199
"https://ml.wikipedia.org/w/index.php?title=ഒന്നുകുറെ_ആയിരംയോഗം&oldid=2182185" എന്ന താളിൽനിന്നു ശേഖരിച്ചത്