ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്
ആദ്യത്തെ കോണ്ടിനെന്റൽ കോൺഗ്രസ് | |
---|---|
വിഭാഗം | |
തരം | |
ചരിത്രം | |
തുടങ്ങിയത് | സെപ്റ്റംബർ 5, 1774 |
അവസാനിപ്പിച്ചത് | ഒക്ടോബർ 26, 1774 |
Preceded by | സ്റ്റാമ്പ് ആക്ട് കോൺഗ്രസ് |
Succeeded by | രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് |
നേതൃത്വം | |
പ്രസിഡൻറ് | |
സെക്രട്ടറി | |
സീറ്റുകൾ | 56 from 12 of the 13 colonies |
സഭ കൂടുന്ന ഇടം | |
കാർപ്പെൻറേർസ് ഹിൽ, ഫിലാഡെൽഫിയ |
അമേരിക്കൻ ഐക്യനാടുകളായി മാറിയ 13 ബ്രിട്ടീഷ് കോളനികളിലെ 12 എണ്ണത്തിൽ നിന്നുള്ള പ്രതിനിധികളുടെ ഒരു യോഗമായിരുന്നു ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്. യോഗത്തിലേയ്ക്ക് പ്രതിനിധികളെ അയക്കാത്ത ഒരേയൊരു അമേരിക്കൻ കോളനി ജോർജിയ സംസ്ഥാനമായിരുന്നു.1773 ഡിസംബർ മാസത്തെ ബോസ്റ്റൺ ടീ പാർട്ടിക്ക് മറുപടിയായി ബ്രിട്ടീഷ് നാവികസേന മസാച്യുസെറ്റ്സിലെ ബോസ്റ്റൺ തുറമുഖം ഉപരോധിക്കുകയും പാർലമെന്റ് ശിക്ഷാപരമായ അസഹനീയമായ നിയമങ്ങൾ പാസാക്കുകയും ചെയ്തതിനെത്തുടർന്ന് 1774 സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 26 വരെ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലുള്ള കാർപെന്റേഴ്‌സ് ഹാളിൽ യോഗം ചേർന്നു.[1] കോൺഗ്രസിന്റെ ആദ്യ വാരങ്ങളിൽ , ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിർബന്ധിത നടപടികളോട് കോളനികൾക്ക് എങ്ങനെ കൂട്ടായി പ്രതികരിക്കാം എന്നതിനെക്കുറിച്ച് ഈ യോഗത്തിൽ പ്രതിനിധികൾ ആവേശകരമായ ചർച്ചകൾ നടത്തി. ഒരു പൊതു ലക്ഷ്യം ഉണ്ടാക്കാൻ അവർ പ്രവർത്തിച്ചു. വിർജിനിയയിലെ പെറ്റൺ റാൻഡോൾഫ് ആയിരുന്നു കോൺഗ്രസിന്റെ പ്രസിഡന്റ്.
അതിന്റെ തീരുമാനങ്ങളുടെ മുന്നോടിയായി, കോൺഗ്രസിന്റെ ആദ്യ നടപടി, മസാച്യുസെറ്റ്‌സിലെ നിരവധി കൗണ്ടികൾ തയ്യാറാക്കിയ സഫോക്ക് റിസോൾവ്‌സ് എന്ന നടപടിയാണ്, പരാതികളുടെ പ്രഖ്യാപനവും ഉൾപ്പെടുന്ന അതിൽ, ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ വ്യാപാര ബഹിഷ്‌കരണത്തിനും ഓരോ കോളനിയും സ്വന്തം മിലിഷ്യയെ പരിശീലിപ്പിക്കുവാനും ആഹ്വാനം ചെയ്യപ്പെട്ടു . പിന്നീട് ഗ്രേറ്റ് ബ്രിട്ടന്റെയും കോളനികളുടെയും ഒരു യൂണിയൻ സൃഷ്ടിക്കുന്നതിനായി കുറച്ചുകൂടി സമൂലമായ ഒരു പദ്ധതി നിർദ്ദേശിക്കപ്പെട്ടുവെങ്കിലും പ്രതിനിധികൾ അത് കാര്യമായി എടുത്തില്ല എന്നതോടൊപ്പം അത് ഒഴിവാക്കുകയും ചെയ്തു. ബ്രിട്ടീഷ് വ്യാപാരത്തിന് ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശമായ കോണ്ടിനെന്റൽ അസോസിയേഷൻ ഉൾപ്പെടുന്ന ഒരു പ്രഖ്യാപനവും തീരുമാനവും അവർ പിന്നീട് അംഗീകരിച്ചു. തങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും അസഹനീയമായ നിയമങ്ങൾ റദ്ദാക്കുന്നതിനും വേണ്ടി അവർ രാജാവിന് ഒരു നിവേദനവും നൽകി. ആ അഭ്യർത്ഥനയ്ക്ക് ഫലമുണ്ടാകാത്തതിനാൽ വിപ്ലവ യുദ്ധത്തിന്റെ തുടക്കത്തിൽ കോളനികളുടെ പ്രതിരോധം സംഘടിപ്പിക്കുന്നതിനായി കോളനികൾ അടുത്ത മെയ് മാസത്തിൽ ലെക്സിംഗ്ടൺ, കോൺകോർഡ് യുദ്ധങ്ങൾക്ക് ശേഷം രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് വിളിച്ചുകൂട്ടി.
അവലംബം
[തിരുത്തുക]- ↑ Stathis, Stephen (2014). Landmark Legislation 1774–2012: Major U.S. Acts and Treaties. 2300 N Street, NW, Suite 800, Washington DC 20037 United States: CQ Press. pp. 1–2. doi:10.4135/9781452292281.n1. ISBN 978-1-4522-9230-4.
{{cite book}}
: CS1 maint: location (link)