ഒഡിയ ലിപി
| ഒഡിയ ലിപി ଓଡ଼ିଆ ଅକ୍ଷର | |
|---|---|
| ലിപി മാതൃകകൾ | |
| തരം | |
| ഭാഷകൾ | ഒഡിയ സംസ്കൃതം കുയി കുവി മണ്ഡ പെൻഗോ ഗോണ്ടി കിസാൻ കുരുഖ് ദുരുവ സോര സന്താലി കുപിയ ഛത്തീസ്ഗഢി ഹൽബി |
കാലയളവ് | c. 14-ാം നൂറ്റാണ്ട് – നിലവിൽ[1] |
| ദിശ | ഇടത്തുനിന്ന് വലത്തോട്ട് |
| ബന്ധപ്പെട്ട ലിപികൾ | |
മാതൃലിപികൾ | |
സഹോദരലിപികൾ | ബംഗാളി-ആസ്സാമീസ് തിർഹുത നാഗരി നേപ്പാളി[2][5][6] |
| ഭൂമിശാസ്ത്രപരമായ വിതരണം | |
| ISO | |
| ഐ.എസ്.ഒ. 15924 | Orya, 327 |
| യൂണികോഡ് | |
യൂണികോഡ് അപരനാമം | Oriya |
| U+0B00–U+0B7F | |
| ഭാരതീയ ലിപികൾ |
|---|
| ബ്രാഹ്മി ലിപിയും അതിൽ നിന്ന് ഉത്ഭവിച്ച ലിപികളും |
പ്രധാനമായും ഒഡിയ ഭാഷ എഴുതാൻ ഉപയോഗിക്കുന്ന ഒരു ഭാരതീയ ലിപിയാണ് ഒഡിയ ലിപി (ଓଡ଼ିଆ ଲିପି)[a].
സംസ്കൃതവും മറ്റ് പ്രാദേശിക ഭാഷകളും എഴുതാൻ പരിമിതമായ തോതിൽ ഈ ലിപി ഉപയോഗിച്ചുവരുന്നുണ്ട്. ഇന്ത്യയിലെ ഔദ്യോഗിക ലിപികളിൽ ഒന്നാണിത്. കിഴക്കേ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സിദ്ധം ലിപിയുടെ ഒരു വകഭേദത്തിൽ നിന്ന് ആയിരത്തിലധികം വർഷങ്ങളെടുത്താണ് ഒഡിയ ലിപി വികസിച്ചുവന്നത്. പ്രധാനമായും താളിയോലകളിൽ എഴുതിയിരുന്നതുകൊണ്ടും, പടിഞ്ഞാറൻ-തെക്കൻ പ്രദേശങ്ങളിലെ അയൽ ലിപികളുടെ സ്വാധീനത്താലും, സിദ്ധം ലിപിയുടെ മുകൾഭാഗത്തെ നേർവരകൾ മാറി ഒഡിയ ലിപിക്ക് കുടയുടെ രൂപത്തിലുള്ള വ്യക്തമായ വളഞ്ഞ ആകൃതി കൈവന്നു.
ഒഡിയ ഒരു അബുഗിഡ ലിപിയാണ്; അതായത്, ഇതിലെ എല്ലാ വ്യഞ്ജനാക്ഷരങ്ങളിലും അടിസ്ഥാനപരമായി ഒരു സ്വരം (അകാരം) ഉൾച്ചേർന്നിട്ടുണ്ട്. ഈ അടിസ്ഥാന സ്വരത്തിൽ മാറ്റം വരുത്താൻ പ്രത്യേക സ്വരചിഹ്നങ്ങൾ ഉപയോഗിക്കുന്നു. ഈ ചിഹ്നങ്ങൾ വ്യഞ്ജനാക്ഷരത്തിന് മുകളിലോ താഴെയോ മുന്നിലോ പിന്നിലോ ആയി വരാം. പദങ്ങളുടെ തുടക്കത്തിൽ സ്വരങ്ങൾ വരുമ്പോൾ അവ സ്വതന്ത്രമായ സ്വരാക്ഷരങ്ങളായിത്തന്നെ എഴുതുന്നു. കൂടാതെ, വ്യഞ്ജനാക്ഷരങ്ങൾ ഒന്നിച്ചു വരുമ്പോൾ, ഓരോ അക്ഷരത്തിന്റെയും പ്രധാന ഭാഗങ്ങൾ കൂട്ടിയിണക്കി പ്രത്യേക കൂട്ടക്ഷരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.
പദങ്ങളുടെ മധ്യത്തിലും അവസാനത്തിലും വരുമ്പോൾ വ്യഞ്ജനാക്ഷരങ്ങളിൽ അന്തർലീനമായുള്ള സ്വരം (അകാരം) ഉച്ചാരണത്തിൽ നിലനിർത്തുന്നു എന്നതാണ് ഒഡിയ ഭാഷയുടെയും ലിപിയുടെയും ഒരു പ്രധാന സവിശേഷത. സംസ്കൃതത്തിലും കാണപ്പെടുന്ന ഈ സവിശേഷത (അകാരലോപം സംഭവിക്കാത്ത അവസ്ഥ), മറ്റ് ആധുനിക ഇന്തോ-ആര്യൻ ഭാഷകളിൽ നിന്നും അവയുമായി ബന്ധപ്പെട്ട ബ്രാഹ്മിക് ലിപികളിൽ നിന്നും ഒഡിയയെ വ്യത്യസ്തമാക്കുന്നു. വ്യഞ്ജനാക്ഷരത്തിൽ സ്വരം ഇല്ലാത്ത അവസ്ഥയെ സൂചിപ്പിക്കാൻ അക്ഷരത്തിന് താഴെയായി മലയാളത്തിലെ ചന്ദ്രക്കലയ്ക്ക് സമാനമായ ഹലന്ത് ചിഹ്നം ഉപയോഗിക്കുന്നു.
ചരിത്രം
[തിരുത്തുക]കിഴക്കേ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന സിദ്ധം ലിപിയുടെ ഒരു വകഭേദത്തിൽ നിന്നാണ് കാലക്രമേണ ബംഗാളി-അസമീസ്, തിർഹുത, ഒഡിയ എന്നീ ലിപികൾ വികസിച്ചുവന്നത്. ഇതിൽ ഒഡിയ ലിപി അതിന്റെ അക്ഷരങ്ങളുടെ മുകൾഭാഗത്തെ കുടയുടെ ആകൃതിയിലുള്ള വ്യതിരിക്തമായ രൂപത്തിലേക്ക് മാറ്റി.[7] കലിംഗ ലിപിയിലുള്ള ഒഡിയ ഭാഷയുടെ ഏറ്റവും പഴയ മാതൃക ലഭിച്ചിട്ടുള്ളത് എ.ഡി. 1051-ൽ നിന്നാണ്.[8][9]



ഒഡിയ ലിപിക്ക് ഈ വളഞ്ഞ ആകൃതി ലഭിച്ചത് പ്രധാനമായും താളിയോലകളിൽ എഴുതുന്ന പതിവിൽ നിന്നാണ്. നേർവരകൾ കൂടുതലായി ഉപയോഗിച്ച് എഴുതുമ്പോൾ താളിയോലകൾ കീറിപ്പോകാൻ സാധ്യതയുണ്ടായിരുന്നതിനാലാണ് എഴുത്തുകാർ വക്രരൂപത്തിലുള്ള ശൈലി സ്വീകരിച്ചത്.[10]
ഈ പ്രദേശത്തെ മറ്റ് ബ്രാഹ്മിക് ലിപികളെപ്പോലെ, ഒഡിയ ലിപിയും നാല് പ്രധാന ഘട്ടങ്ങളിലൂടെയാണ് വികസിച്ചുവന്നത്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, കൈയെഴുത്തുപ്രതികൾ എന്നിവയിൽ നിന്ന് ഇത് വ്യക്തമാകുന്നു:
- പ്രാചീന ഒഡിയ (എ.ഡി. 7 - 9 നൂറ്റാണ്ടുകൾ)
- മധ്യകാല ഒഡിയ (എ.ഡി. 10 - 12 നൂറ്റാണ്ടുകൾ)
- പരിവർത്തനകാല ഒഡിയ (എ.ഡി. 12 - 14 നൂറ്റാണ്ടുകൾ)
- ആധുനിക ഒഡിയ (എ.ഡി. 14 - 16 നൂറ്റാണ്ടുകൾ)
ഒഡിയ ലിപിയുടെ പ്രാചീന, മധ്യകാല രൂപങ്ങളിൽ അയൽ പ്രദേശങ്ങളിലെ ലിപികളുടെ സ്വാധീനം പ്രകടമാണ്. വടക്കൻ ഒഡീഷയിൽ സിദ്ധം ലിപിയിൽ നിന്നുള്ള ഗൗഡി ശൈലിയും, തെക്കൻ ഒഡീഷയിൽ തെലുങ്ക്-കന്നഡ ലിപിയുടെ ഉരുണ്ട ശൈലിയും, പടിഞ്ഞാറൻ ഒഡീഷയിൽ നാഗരി, സിദ്ധം എന്നീ ലിപികളുടെ ചതുരാകൃതിയിലുള്ള ശൈലിയും കലർന്നിരുന്നു.
കിഴക്കൻ ഗംഗാ, സോമവംശി, ഭൗമ-കര തുടങ്ങിയ പ്രശസ്ത രാജവംശങ്ങളുടെ കാലഘട്ടങ്ങളിലെ ശിലാശാസനങ്ങൾ, ക്ഷേത്ര ലിഖിതങ്ങൾ, ചെപ്പേടുകൾ, നാണയങ്ങൾ, താളിയോല ഗ്രന്ഥങ്ങൾ എന്നിവ ലിപിയുടെ വികാസത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ചുതരുന്നു. ഉദാഹരണത്തിന്:
- 11-ാം നൂറ്റാണ്ടിലെ (എ.ഡി. 1051) ഉർജാം ശിലാലിഖിതമാണ് ഒഡിയ ലിപിയുടെ ഏറ്റവും പഴയ മാതൃകകളിലൊന്ന്.
- ഭുവനേശ്വറിൽ നിന്ന് കണ്ടെടുത്ത 13-ാം നൂറ്റാണ്ടിലെ നരസിംഹദേവന്റെ ഇരുഭാഷാ ശിലാലിഖിതത്തിൽ വലതുവശത്ത് പഴയ ഒഡിയ ലിപിയും ഇടതുവശത്ത് ഗ്രന്ഥ ലിപിയിലുള്ള തമിഴ് ഭാഷയുമുണ്ട്.
- 12-ാം നൂറ്റാണ്ടിലെ അനന്തവർമ്മന്റെ ഖിലോർ ലിഖിതത്തിൽ ആധുനിക അക്ഷരങ്ങളോട് സാമ്യമുള്ള പ്രാചീന ഒഡിയ ലിപിയുടെ (ഗൗഡി) രൂപം കാണാം.[4]
- 15-ാം നൂറ്റാണ്ടിലെ ഗജപതി രാജാവായ പുരുഷോത്തമദേവന്റെ ചെമ്പുമഴുവിൽ കൊത്തിയ ഭൂദാന രേഖയിൽ ആധുനിക ഒഡിയ ലിപിയുടെ വ്യക്തമായ ആദ്യകാല പതിപ്പ് കാണാം.
14, 15 നൂറ്റാണ്ടുകൾക്കിടയിൽ ഈ പ്രദേശത്ത് താളിയോലകളിലെ എഴുത്തുസംസ്കാരം വ്യാപകമായതോടെയാണ് ഒഡിയ ലിപി അതിന്റെ തനതായ കുടയുടെ ആകൃതിയിലുള്ള കൊളുത്ത് രൂപം പൂർണ്ണമായി കൈവരിക്കുന്നത്. താളിയോലകൾ കാലക്രമേണ നശിച്ചുപോകുന്നവയായതിനാൽ 15-ാം നൂറ്റാണ്ടിന് മുമ്പുള്ള കൈയെഴുത്തുപ്രതികളൊന്നും ലഭ്യമല്ല. എ.ഡി. 1494-ൽ പൂർത്തിയാക്കിയതെന്ന് കരുതുന്ന ഒഡീഷ സ്റ്റേറ്റ് മ്യൂസിയത്തിലെ 'അഭിനവ ഗീത ഗോവിന്ദം', 16-ാം നൂറ്റാണ്ടിലെ ജയദേവന്റെ 'ഗീത ഗോവിന്ദം' എന്നിവ ലഭ്യമായ പഴയ താളിയോല ഗ്രന്ഥങ്ങൾക്ക് ഉദാഹരണങ്ങളാണ്.[3]
പ്രധാനമായും ഒഡിയ ഭാഷ എഴുതാനാണ് ഈ ലിപി ഉപയോഗിച്ചിരുന്നത്. എന്നിരുന്നാലും, സംസ്കൃത ഭാഷയ്ക്കും, ഛത്തീസ്ഗഢിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ഛത്തീസ്ഗഢി എഴുതാനും ചില കാലങ്ങളിൽ ഒഡിയ ലിപി ഉപയോഗിച്ചിരുന്നു.[11]
വർണ്ണമാല
[തിരുത്തുക]ഒഡിയ അക്ഷരമാലയിൽ പ്രധാനമായും സ്വരങ്ങൾ (ସ୍ୱର ବର୍ଣ୍ଣ), വ്യഞ്ജനങ്ങൾ (ବ୍ୟଞ୍ଜନ ବର୍ଣ୍ଣ) എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള അടിസ്ഥാന അക്ഷരങ്ങൾ ഉൾപ്പെടുന്നു. മറ്റ് ഭാരതീയ ഭാഷകളെപ്പോലെ ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്ന ഈ അബുഗിഡാ ലിപിയിൽ, വ്യഞ്ജനാക്ഷരങ്ങൾക്കൊപ്പം സ്വരചിഹ്നങ്ങൾ (മാത്രകൾ) ചേർത്താണ് പദങ്ങളും കൂട്ടക്ഷരങ്ങളും രൂപപ്പെടുത്തുന്നത്.
ഒഡിയയിൽ അക്ഷരങ്ങളെ സൂചിപ്പിക്കാൻ ଅକ୍ଷର (അക്ഷര), ବର୍ଣ୍ଣ (വർണ്ണ) എന്നീ വാക്കുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ദൃശ്യവും ശ്രാവ്യവുമായ പ്രതിനിധാനങ്ങൾ നൽകുന്നതിനായി ഓരോ അക്ഷരത്തിനും അതിന്റേതായ ആകൃതിയും ശബ്ദവുമുണ്ട്.
| സ്വരാക്ഷരങ്ങൾ (ഒഡിയ: ସ୍ୱର ବର୍ଣ୍ଣ) | ||||
ଅ ഐ.പി.എ: ɔ |
ଆ ഐ.പി.എ: aː |
ଇ ഐ.പി.എ: i |
ଈ ഐ.പി.എ: iː |
ଉ ഐ.പി.എ: u |
ଊ ഐ.പി.എ: uː |
ଋ ഐ.പി.എ: ru |
ଏ ഐ.പി.എ: e |
ଐ ഐ.പി.എ: ɔi |
ଓ ഐ.പി.എ: o |
ଔ ഐ.പി.എ: ɔu |
ଅଂ ഐ.പി.എ: ɔm̃ |
ଅଃ ഐ.പി.എ: ɔh |
||
| വ്യഞ്ജനങ്ങൾ (ഒഡിയ: ବ୍ୟଞ୍ଜନ ବର୍ଣ୍ଣ) | ||||
କ ഐ.പി.എ: kɔ |
ଖ ഐ.പി.എ: kʰɔ |
ଗ ഐ.പി.എ: gɔ |
ଘ ഐ.പി.എ: gʱɔ |
ଙ ഐ.പി.എ: ŋɔ |
ଚ ഐ.പി.എ: t͡ʃɔ |
ଛ ഐ.പി.എ: t͡ʃʰɔ |
ଜ ഐ.പി.എ: d͡ʒɔ |
ଝ ഐ.പി.എ: d͡ʒʱɔ |
ଞ ഐ.പി.എ: ɲɔ |
ଟ ഐ.പി.എ: ʈɔ |
ଠ ഐ.പി.എ: ʈʰɔ |
ଡ ഐ.പി.എ: ɖɔ |
ଢ ഐ.പി.എ: ɖʱɔ |
ଣ ഐ.പി.എ: ɳɔ |
ତ ഐ.പി.എ: t̪ɔ |
ଥ ഐ.പി.എ: t̪ʰɔ |
ଦ ഐ.പി.എ: d̪ɔ |
ଧ ഐ.പി.എ: d̪ʱɔ |
ନ ഐ.പി.എ: n̪ɔ |
ପ ഐ.പി.എ: pɔ |
ଫ ഐ.പി.എ: pʰɔ |
ବ ഐ.പി.എ: bɔ |
ଭ ഐ.പി.എ: bʱɔ |
ମ ഐ.പി.എ: mɔ |
ଯ ഐ.പി.എ: d͡ʒɔ |
ୟ ഐ.പി.എ: jɔ |
ର ഐ.പി.എ: ɾɔ |
ଲ ഐ.പി.എ: lɔ |
ଳ ഐ.പി.എ: ɭɔ |
ୱ ഐ.പി.എ: wɔ |
ଶ ഐ.പി.എ: sɔ |
ଷ ഐ.പി.എ: sɔ |
ସ ഐ.പി.എ: sɔ |
ହ ഐ.പി.എ: hɔ |
କ୍ଷ ഐ.പി.എ: kʰsɔ |
||||
| അക്കങ്ങൾ (ഒഡിയ: ସଂଖ୍ୟା) | ||||
ଶୂନ୍ୟ (ശൂന്യ) ୦ 0 പൂജ്യം |
ଏକ (ഏക) ୧ 1 ഒന്ന് |
ଦୁଇ (ദുയി) ୨ 2 രണ്ട് |
ତିନି (തിനി) ୩ 3 മൂന്ന് |
ଚାରି (ചാരി) ୪ 4 നാല് |
ପାଞ୍ଚ (പാഞ്ച) ୫ 5 അഞ്ച് |
ଛଅ (ഛഅ) ୬ 6 ആറ് |
ସାତ (സാത) ୭ 7 ഏഴ് |
ଆଠ (ആഠ) ୮ 8 എട്ട് |
ନଅ (നഅ) ୯ 9 ഒമ്പത് |
സ്വരാക്ഷരങ്ങൾ
[തിരുത്തുക]വ്യഞ്ജനങ്ങൾ
[തിരുത്തുക]സ്വരചിഹ്നങ്ങൾ
[തിരുത്തുക]കൂട്ടക്ഷരങ്ങൾ
[തിരുത്തുക]യൂണിക്കോഡ്
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ ഇത് ഒഡിയ അക്ഷര (ଓଡ଼ିଆ ଅକ୍ଷର) എന്നും അറിയപ്പെടുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ Salomon, Richard (1998). Indian Epigraphy. Oxford University Press. p. 41. ISBN 978-0-19-535666-3.
- 1 2 McBride, Catherine; Joshi, R. Malatesha (2019). Handbook of Literacy in Akshara Orthography. Springer. p. 27. ISBN 978-3-030-05977-4.
- 1 2 Rath, Saraju (2012). "The Oriya Script: Origin, Development and Sources". Academia.edu.
- 1 2 Cardona, George; Jain, Dhanesh (2003). The Indo-Aryan Languages. Routledge language family series. London: Routledge. p. 487. ISBN 0-7007-1130-9.
- 1 2 Salomon, Richard (1998). Indian Epigraphy. p. 101.
- ↑ Masica, Colin (1993). The Indo-Aryan languages. Cambridge University Press. p. 143. ISBN 978-0-521-29944-2.
- ↑ McBride, Catherine; Joshi, R. Malatesha (2019). Handbook of Literacy in Akshara Orthography. Springer. p. 27. ISBN 978-3-030-05977-4.
- ↑ Linguistic Society of India (2014). Indian Linguistics (in എസ്റ്റോണിയൻ). Linguistic Society of India. p. 96. Retrieved 27 March 2020.
- ↑ Tripāṭhī, Kunjabihari (1962). The Evolution of Oriya Language and Script. Utkal University. Retrieved 27 March 2020.
- ↑ "Odia alphabet, pronunciation and language". Omniglot.com. Retrieved 14 June 2012.
- ↑ "LSI Vol-6". dsal. p. 33.


