ഒട്ടാവ നദി
ഒട്ടാവ നദി | |
---|---|
മറ്റ് പേര് (കൾ) | Rivière des Outaouais (French) Kitchissippi (language?) |
Country | കാനഡ |
Provinces | ക്യൂബക്, ഒണ്ടാറിയോ |
Physical characteristics | |
പ്രധാന സ്രോതസ്സ് | Lac des Outaouais Lac-Moselle, La Vallée-de-la-Gatineau RCM, Outaouais, Quebec, Canada 47°38′38″N 75°38′35″W / 47.64389°N 75.64306°W |
നദീമുഖം | സെൻറ് ലോറൻസ് നദി മോണ്ട്രിയൽ, ക്യൂബക്, ഒട്ടാവ, ഒണ്ടാറിയോ, കാനഡ 45°27′N 74°05′W / 45.450°N 74.083°W |
നീളം | 1,271 km (790 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:PSaint Lawrence |
River system | Saint Lawrence River drainage basin |
നദീതട വിസ്തൃതി | 146,300 km2 (56,500 sq mi) |
ഒട്ടാവ നദി കനേഡിയൻ പ്രവിശ്യകളായ ഒണ്ടാറിയോയിലും ക്യൂബെക്കിലുമുള്ള ഒരു നദിയാണ്. അക്കാലത്തെ കിഴക്കൻ കാനഡയിലെ പ്രധാന കച്ചവട പാതയായതിനാൽ 'ടു ട്രേഡ്' എന്നർത്ഥം വരുന്ന അൽഗോൺക്വിൻ വാക്കിന്റെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. അതിന്റെ ദൈർഘ്യത്തിന്റെ ഭൂരിഭാഗവും ഈ നദി, ഈ രണ്ട് പ്രവിശ്യകൾ തമ്മിലുള്ള അതിർത്തി നിർവചിക്കുന്നു. സെന്റ് ലോറൻസ് നദിയുടെ ഒരു പ്രധാന പോഷകനദിയും ക്യൂബെക്കിലെ ഏറ്റവും നീളം കൂടിയ നദിയുമാണിത്.
ഭൂമിശാസ്ത്രം
[തിരുത്തുക]മധ്യ ക്യൂബെക്കിലെ ലോറൻഷ്യൻ പർവതനിരകളുടെ വടക്ക് ലാക് ഡെസ് ഔട്ടൗയിസിൽ ഉത്ഭവിക്കുന്ന നദി, പടിഞ്ഞാറ് തിമിസ്കാമിംഗ് തടാകത്തിലേക്ക് ഒഴുകുന്നു. അവിടെനിന്ന് ഒണ്ടാറിയോയുമായുള്ള അന്തർപ്രദേശീയ അതിർത്തി നിർവ്വചിക്കാൻ അതിന്റെ മാർഗ്ഗം ഉപയോഗിച്ചു. നദി ചില സ്ഥലങ്ങളിൽ ഏകദേശം 460 അടി ആഴത്തിൽവരെ എത്തുന്നു. ടിമിസ്കാമിംഗ് തടാകത്തിൽ നിന്ന് നദി തെക്കുകിഴക്കൻ ദിശിയിൽ ഓട്ടവായിലേക്കും ഗാറ്റിനിയുവിലേക്കും ഒഴുകുകയും അവിടെ ചൗഡിയർ വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഒഴുകി റിഡോ, ഗറ്റിനോ നദികളെയും ഉൾക്കൊണ്ട് ഒഴുകുന്നു.
ഒട്ടാവ നദി ലേക്ക് ഓഫ് ടു മൌണ്ടന്സിലേയ്ക്കും മോൺട്രിയലിലെ സെന്റ് ലോറൻസ് നദിയിലേക്കും ഒഴുകുന്നു. 1,271 കിലോമീറ്റർ (790 മൈൽ) നീളവും ഏകദേശം 146,300 ചതുരശ്ര കിലോമീറ്റർ (56,500 ചതുരശ്ര മൈൽ) നീർത്തടവുമുള്ളതും, ക്യൂബെക്കിലെ 65 ശതമാനം പ്രദേശത്തുകൂടിയും ബാക്കി ഒന്റാറിയോയിലൂടെയും ഒഴുകുന്ന നദിയുടെ ശരാശരി ഡിസ്ചാർജ് സെക്കൻഡിൽ 1,950 ക്യുബിക് മീറ്റർ (69,000 ക്യു ഫീറ്റ്/സെ) ആണ്.[1]
അവലംബം
[തിരുത്തുക]- ↑ "Facts about Canada: Rivers". Natural Resources Canada/Atlas of Canada. Archived from the original on 2012-03-29. Retrieved 2008-02-24.