ഒടുങ്ങാക്കാട് മഖാം ശരീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട് താമരശ്ശേരി ചുരത്തിന് താഴെയുളള ഒടുങ്ങാക്കാട് മഖാമിൽ അന്ത്യവിശ്രമം കൊളളുന്നത് സയ്യിദ് ഹുസൈൻ ദില്ലി തങ്ങളാണ്. ഏതാണ്ട് 100 വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നിന്നും സയ്യിദ് അലി അക്ബർ ദില്ലിക്കൊയ തങ്ങളുടെ കുടുംബം വയനാട്ടിലെ വാരമ്പറ്റയിലെത്തി. സയ്യിദ് അലി അക്ബർ ദില്ലിക്കൊയ തങ്ങൾ വാരാമ്പറ്റ മഖാമിലാണ് അന്തിയുറങ്ങുന്നത്. അദ്ദേഹത്തിൻറെ രണ്ടാമത്തെ പുത്രനാണ് സയ്യിദ് ഹുസൈൻ ദില്ലി തങ്ങൾ. വിശ്വാസികളുടെ നിത്യ സന്ദർശന കേന്ദ്രമായ മഖാമിൻറ്റെ വിപുലീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.