ഉള്ളടക്കത്തിലേക്ക് പോവുക

ഒക്ടോബർ ഫെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തിലെ ഏറ്റവും വലിയ നാടോടി ഉത്സവമാണ് ജർമനിയിലെ മ്യൂണിക്ക് നഗരത്തിൽ നടക്കുന്ന ഒക്ടോബർ ഫെസ്റ്റ് (ജർമനിൽ Oktoberfest / Weisen). പ്രധാനമായും ഇതൊരു ബിയർ ഫെസ്റ്റാണ്. മ്യൂണിക്ക് നഗരത്തിലെ തെരേസിയൻവിസെ മൈതാനത്ത് സെപ്റ്റംബർ മാസത്തെ പകുതിമുതൽ ഒക്ടോബർ മാസത്തെ ആദ്യ ഞായറാഴ്ച വരെയാണ് ഒക്ടോബർ ഫെസ്റ്റ് നടക്കുന്നത്. ഏതാണ്ട് 70 ലക്ഷം ആളുകൾ ഒക്ടോബർ ഫെസ്റ്റിന് എല്ലാവർഷവും പങ്കെടുക്കുന്നു എന്നാണ് കണക്കാക്കുന്നത്.[1]


ഒക്ടോബർ ഫെസ്റ്റ്
2013ലെ ഒക്ടോബർ ഫെസ്റ്റ്
ആചരിക്കുന്നത്മ്യൂണിക്ക്
തരംCultural
ആഘോഷങ്ങൾസംഗീതം, ബവേറിയൻ ഭക്ഷണം, ബിയർ
തിയ്യതിസെപ്റ്റംബർ
2025-ലെ തിയ്യതി20 സെപ്റ്റംബർ - 5 ഒക്ടോബർ
ആവൃത്തിവാർഷികം

ബിയർ കൂടാരങ്ങൾ

[തിരുത്തുക]

ഒക്ടോബർ ഫെസ്റ്റ് സമയത്ത് അത് നടക്കുന്ന തെരേസിയൻവിസെ മൈതാനത്ത് ധാരാളം ബിയർ കൂടാരങ്ങൾ ഉണ്ടാവും. ജർമനിയിലെ പ്രധാന ബിയർ ഉത്പാദകരുടെ കൂടാരങ്ങളാണിത്. ഇവിടെ 2000 മുതൽ 3000 പേർക്ക് വരെ ഒരുമിച്ച് ഇരുന്ന ബിയർ കുടിക്കാനും ഭക്ഷണം കഴിക്കാനും സംഗീതം ആസ്വദിക്കാനും ആവും.

അവലംബങ്ങൾ

[തിരുത്തുക]
  1. "Preliminary final report – Oktoberfest 2023". Oktoberfest.de. 3 October 2023. Retrieved 5 July 2025.
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_ഫെസ്റ്റ്&oldid=4587467" എന്ന താളിൽനിന്ന് ശേഖരിച്ചത്