ഒക്ടാവിയ ഇ. ബട്ട്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒക്ടാവിയ ഇ. ബട്ട്‌ലർ
Butler signing.jpg
Butler signing a copy of Fledgling in October 2005
ജനനം(1947-06-22)ജൂൺ 22, 1947
മരണംഫെബ്രുവരി 24, 2006(2006-02-24) (പ്രായം 58)
തൊഴിൽWriter
പുരസ്കാരങ്ങൾമാക് ആർതർ ഫെലോ; ഹ്യൂഗോ അവാർഡ്; നെബുല അവാർഡ് ; and others
രചനാകാലം1970–2006[1]
രചനാ സങ്കേതംസയൻസ് ഫിക്ഷൻ
വെബ്സൈറ്റ്octaviabutler.com

ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ എഴുത്തുകാരിയായിരുന്നു ഒക്ടാവിയ എസ്റ്റെല്ലെ ബട്ട്‌ലർ (ജൂൺ 22, 1947 - ഫെബ്രുവരി 24, 2006). ഹ്യൂഗോ, നെബുല അവാർഡുകളുടെ ഒന്നിലധികം സ്വീകർത്താവും 1995 ൽ മാക് ആർതർ ഫെലോഷിപ്പ് ലഭിച്ച ആദ്യത്തെ സയൻസ് ഫിക്ഷൻ എഴുത്തുകാരിയുമായിരുന്നു.[2][3]

കാലിഫോർണിയയിലെ പസഡെനയിൽ ജനിച്ച ബട്‌ലറെ വളർത്തിയത് വിധവയായ അമ്മയായിരുന്നു. കുട്ടിക്കാലത്ത് വളരെയധികം ലജ്ജാലുവായ ബട്ട്‌ലർ ലൈബ്രറിയിൽ ഫാന്റസി വായിക്കുകയും എഴുതുകയും ചെയ്തു. കൗമാരപ്രായത്തിൽ തന്നെ അവർ സയൻസ് ഫിക്ഷൻ എഴുതാൻ തുടങ്ങി. കമ്മ്യൂണിറ്റി കോളേജിൽ ബ്ലാക്ക് പവർ പ്രസ്ഥാനത്തിൽ ചേർന്നു. ഒരു പ്രാദേശിക എഴുത്തുകാരന്റെ വർക്ക് ഷോപ്പിൽ പങ്കെടുക്കുമ്പോൾ സയൻസ് ഫിക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച ക്ലാരിയൻ വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു.

ആദ്യകാലജീവിതം[തിരുത്തുക]

കാലിഫോർണിയയിലെ പസഡെനയിലാണ് ഒക്ടാവിയ എസ്റ്റെല്ലെ ബട്‌ലർ ജനിച്ചത്. വീട്ടുജോലിക്കാരിയായ ഒക്ടാവിയ മാർഗരറ്റ് ഗൈയുടെയും ഷൂഷൈൻ മനുഷ്യനായ ലോറിസ് ജെയിംസ് ബട്‌ലറുടെയും ഏകമകളായിരുന്നു. ഏഴാമത്തെ വയസ്സിൽ ബട്‌ലറുടെ അച്ഛൻ മരിച്ചു. അമ്മയും അമ്മൂമ്മയും ചേർന്നാണ് അവരെ വളർത്തിയത്. കർശനമായ ബാപ്റ്റിസ്റ്റ് പരിതസ്ഥിതിയിലാണവൾ വളർന്നതെന്ന് പിന്നീട് ഓർമ്മിച്ചു.[4]

അവലംബം[തിരുത്തുക]

  1. ഒക്ടാവിയ ഇ. ബട്ട്‌ലർ at the Internet Speculative Fiction Database (ISFDB). Retrieved April 12, 2013. Select a title to see its linked publication history and general information. Select a particular edition (title) for more data at that level, such as a front cover image or linked contents.
  2. Crossley, Robert. "Critical Essay." In Kindred, by Octavia Butler. Boston: Beacon, 2004. ISBN 0807083690 (10) ISBN 978-0807083697 (13)
  3. "Octavia Butler". MacArthur Foundation Fellows. ശേഖരിച്ചത് October 9, 2015.
  4. Gant-Britton, Lisbeth Smith, Valerie (Editor) (2001). "Butler, Octavia (1947– )". African American Writers (2nd ed.). New York: Charles Scribner's Sons. 1: 95–110.CS1 maint: multiple names: authors list (link) CS1 maint: extra text: authors list (link)

പുറംകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഒക്ടാവിയ ഇ. ബട്ട്‌ലർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഒക്ടാവിയ_ഇ._ബട്ട്‌ലർ&oldid=3542675" എന്ന താളിൽനിന്ന് ശേഖരിച്ചത്