ഒകിനോഷിമ (ഫുകുഓക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒകിനോഷിമ
Okinoshima
Native name: 沖ノ島
ഒകിനോഷിമ Okinoshima is located in Japan
ഒകിനോഷിമ Okinoshima
ഒകിനോഷിമ
Okinoshima
Location in Japan
Geography
LocationSea of Japan
East China Sea
Coordinates34°14′N 130°6′E / 34.233°N 130.100°E / 34.233; 130.100
ArchipelagoJapanese archipelago
Administration
Demographics
Population1

ജപ്പാനിലെ മുനാകട്ട പട്ടണത്തിന്റെ ഭാഗമായ ഒരു ദ്വീപാണ് ഒകിനോഷിമ - Okinoshima. സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ജപ്പാനിലെ പുരാതന മത കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 2017-ൽ ഈ ദ്വീപിനെ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. കൊറിയയിലെ പെനിൻസുലയ്ക്കും തെക്കു പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിനും ഇടയിലാണ് ദ്വീപിന്റെ സ്ഥാനം.

പ്രാധാന്യം[തിരുത്തുക]

ക്ഷേത്രം
ആചാര ശുദ്ധീകരണം നടത്തിയ പുരുഷന്മാർ നഗ്നരായി പ്രവേശിക്കുന്നു

നിരവധി പുരാവസ്തുക്കളുടെ ശേഖരമാണ് ഒക്കിനോഷിമ.[1] വിദേശ രാജ്യങ്ങളിൽ നിന്നു കൊണ്ടു വന്ന പ്രാർത്ഥനാ ദ്രവ്യങ്ങളും കാഴ്ചവസ്തുക്കളും ചൈനയിലെ വെയി രാജവംശത്തിന്റെ കണ്ണാടികൾ, കൊറിയൻ ഉപദ്വീപിൽ നിന്നുള്ള സ്വർണ്ണ മോതിരങ്ങൾ, പേർഷ്യയിൽ നിന്നുള്ള ഗ്ലാസ് പാത്രത്തിന്റെ ശകലങ്ങൾ എന്നിവ ഉൾപ്പെടെ 80,000 ത്തോളം വസ്തുക്കൾ ഇവിടെ നിന്നും കണ്ടെടുത്തു.

17-ആം നൂറ്റാണ്ടു മുതൽ മുനാകട്ട തായിഷയിൽ നിന്നുള്ള പുരോഹിതന്മാരാണ് ഇവിടെ പ്രാർത്ഥനകൾ നടത്തുന്നത്. 1904-05 കാലഘട്ടത്തിലെ റഷ്യ-ജാപ്പൻ യുദ്ധത്തിൽ മരിച്ച നാവികരുടെ സ്മരണായ്ക്കായാണ് പ്രാർത്ഥനകൾ നടക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ദ്വീപിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാൻ അനുമതിയുള്ളത്. പരമാവധി 200 പേർക്കുമാത്രമേ പ്രവേശനമുള്ളു. എല്ലാവർഷവും മേയ് 27-നാണ് സന്ദർശകർക്കായി തുറക്കുന്നത്. കപ്പൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ പ്രാർത്ഥന നടത്തുന്നു.

വർഷം തോറും രണ്ടുമണിക്കൂർ നീളുന്ന ഉത്സവത്തിനു പുരുഷന്മാരെ മാത്രമാണ് ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്നത്. അല്ലാതെ മറ്റുസമയങ്ങളിൽ ആർക്കും പ്രവേശനം ലഭ്യമല്ല. ജപ്പാൻകാർ വിശുദ്ധമായി കരുതുന്ന ഈ ദ്വീപിൽ, കടലിൽ സ്‌നാനം ചെയ്ത ശേഷം പുരുഷന്മാർ നഗ്‌നരായി പ്രവേശിക്കുന്നു. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നത്.

ലോകപൈതൃകസ്ഥാനം[തിരുത്തുക]

ജൂലൈ 9, 2017-ൽ ഈ ദ്വീപിനെ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. 2009-ൽ സമർപ്പിച്ച അപേക്ഷയിൽ 2017-ലാണ് തീരുമാനം എടുക്കപ്പെട്ടത്.[2][3][4] [5]

അവലംബം[തിരുത്തുക]

  1. "'നഗ്നദ്വീപി'ലേക്ക് ഇനി പുരുഷൻമാർക്ക് എന്നല്ല, ആർക്കും പ്രവേശനമില്ല". മാതൃഭൂമി. Archived from the original on 2017-07-17. Retrieved 16 ജൂലൈ 2017.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Okinoshima Island and Related Sites in Munakata Region". UNESCO. Retrieved 15 June 2012.
  3. "Okinoshima Island and Related Sites in Munakata Region". World Heritage Promotion Committee of "Okinoshima Island and Related Sites in Munakata Region". Archived from the original on 2016-11-05. Retrieved 15 June 2012.
  4. "Japan's Okinoshima islands gains Unesco World Heritage status". BBC News. {{cite web}}: Italic or bold markup not allowed in: |website= (help)
  5. Hashimoto, Ryo (January 12, 2016). "'Sacred' men-only Japanese island to make UNESCO bid, but locals fear tourism". The Japan Times. {{cite web}}: Italic or bold markup not allowed in: |website= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഒകിനോഷിമ_(ഫുകുഓക)&oldid=3802408" എന്ന താളിൽനിന്ന് ശേഖരിച്ചത്