ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2019-21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2019-21
തീയതിജൂലൈ 2019–ജൂൺ 2021
സംഘാടക(ർ)ഐസിസി
ക്രിക്കറ്റ് ശൈലിടെസ്റ്റ് ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)ലീഗ് & ഫൈനൽ
പങ്കെടുത്തവർ9
ആകെ മത്സരങ്ങൾ72
2021–23 →

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പാണ് ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2019-21.[1] . അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിൽ ഓരോന്നിനും ഓരോ ലോക ടൂർണമെന്റ് നടത്തുകയെന്ന ഐസിസിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. 2019 ജൂലൈയിൽ ആരംഭിച്ച് 2021 ജൂണിൽ അവസാനിക്കുന്ന രീതിയിലാണ് ചാമ്പ്യൻഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്[2] . 2010 ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ആശയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ആദ്യമായി അംഗീകരിച്ചങ്കിലും ഇത് നടപ്പിൽ വരാൻ ഒരു ദശാബ്ദത്തോളം എടുത്തു. 2013 ലേയും 2017 ലേയും ഉദ്ഘാടന മത്സരം നടത്താനുള്ള ശ്രമങ്ങൾ സാമ്പത്തിക ബാദ്ധ്യത മൂലം റദ്ദാക്കിയിരുന്നു.

ടെസ്റ്റ് പദവിയുള്ള പന്ത്രണ്ട് രാജ്യങ്ങളിൽ ആദ്യ ഒമ്പത റാങ്കിലുള്ള ടീമുകളാണ് 2019-21 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത്, [3][4] ഇവർ ഓരോരുത്തരും മറ്റ് എട്ട് ടീമുകളിൽ ആറെണ്ണത്തിനെതിരെ ഒരു ടെസ്റ്റ് പരമ്പര വീതം കളിക്കും. ഈ ഓരോ സീരീസും രണ്ട് മുതൽ അഞ്ച് വരെ മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ്, അങ്ങനെ എല്ലാ ടീമുകളും കുറഞ്ഞത് ആറ് സീരീസ് കളിക്കും (മൂന്ന് ഹോം മാച്ചുകളും, മൂന്ന് എവെ മാച്ചുകളും), എല്ലാ ടീമുകളും കളിക്കുന്ന ആകെ കളികളുടെ എണ്ണം തുല്ല്യമായിരിക്കണമെന്നില്ല. ഓരോ ടീമിനും ഓരോ സീരീസിൽ നിന്നും നേടാൻ കഴിയുന്നത് പരമാവധി 120 പോയിന്റാണ്, ലീഗ് ഘട്ടത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള രണ്ട് ടീമുകൾ ഫൈനലിൽ പ്രവേശിക്കും.

ആഷസ് സീരീസ് പോലുള്ള ചില ദീർഘകാല പരമ്പരകൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്. ചാമ്പ്യൻഷിപ്പിലുള്ള ഈ ഒൻപതു ടീമുകളിൽ ചിലത് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്ത മറ്റു മൂന്ന് ടീമുകളുമായും ഈ കാലയളവിൽ അധിക ടെസ്റ്റ് മത്സരങ്ങൾ കളിക്കും. 2018–23 ലെ ഐസിസി ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിന്റെ ഭാഗമായി പങ്കെടുക്കാത്ത മറ്റ് മൂന്ന് ടെസ്റ്റ് ടീമുകൾക്ക് ഗെയിമുകൾ നൽകുന്നതിനായാണ് ഈ മത്സരങ്ങൾ കളിക്കുന്നത്. 2019 ജൂലൈ 29 ന് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ആരംഭിച്ചു[5].

ഉള്ളടക്കം

ഘടന[തിരുത്തുക]

പോയിന്റ് കണക്കാക്കൽ[തിരുത്തുക]

പങ്കാളിത്തം[തിരുത്തുക]

പങ്കെടുക്കുന്ന ഒൻപത് ടീമുകളുടെ പട്ടിക:

സാധ്യമായ എട്ട് എതിരാളികളിൽ ആറുപേരോട് മാത്രമേ ഓരോ ടീമും കളിക്കു എന്നതിനാൽ, ടൂർണമെന്റിന്റെ ഒന്നും രണ്ടും പതിപ്പുകളിൽ ഇന്ത്യയും പാകിസ്ഥാനും പരസ്പരം കളിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ഐസിസിക്ക് കഴിഞ്ഞു

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള യോഗ്യത നേടാൻ കഴിയാത്ത ഫുൾ ടൈം അംഗങ്ങൾ:

ഐസിസിയുടെ ഏറ്റവും താഴ്ന്ന റാങ്കുള്ള മൂന്ന് ഫുൾ അംഗങ്ങളാണ് അഫ്ഗാനിസ്ഥാൻ, അയർലന്റ്, സിംബാവെ. ഇവരെ ഐസിസി ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതിനാൽ ഈ കാലയളവിൽ ചാമ്പ്യൻഷിപ്പ് പങ്കാളികളുമായും ഇവർക്ക് പരസ്പരവും ടെസ്റ്റ് മത്സരങ്ങൾ കളിക്കാം (അയർലൻഡിനും അഫ്ഗാനിസ്ഥാനിനും 12 വീതവും സിംബാബ്‌വെയ്ക്ക് 21 വീതവും)[6], എന്നാൽ ഇവർ പങ്കെടുക്കുന്ന മത്സരങ്ങളുടെ പ്രകടനം ചാമ്പ്യൻഷിപ്പിനെ ബാധിക്കില്ല[7].

മത്സര ക്രമം[തിരുത്തുക]

2018 ജൂൺ 20 ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു[8]. ഏപ്രിൽ, മെയ് മാസങ്ങളിലെ ചില മത്സരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നതിനാൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

Home \ Away ഓസ്ട്രേലിയ ബംഗ്ലാദേശ് ഇംഗ്ലണ്ട് ഇന്ത്യ ന്യൂസിലൻഡ് പാകിസ്താൻ ദക്ഷിണാഫ്രിക്ക ശ്രീലങ്ക West Indies Cricket Board
ഓസ്ട്രേലിയ  4 മത്സരങ്ങൾ 3 മത്സരങ്ങൾ 2 മത്സരങ്ങൾ
ബംഗ്ലാദേശ്  2 മത്സരങ്ങൾ 2 മത്സരങ്ങൾ 3 മത്സരങ്ങൾ
ഇംഗ്ലണ്ട്  2–2 3 മത്സരങ്ങൾ 3 മത്സരങ്ങൾ
ഇന്ത്യ  2 മത്സരങ്ങൾ 5 മത്സരങ്ങൾ 3 മത്സരങ്ങൾ
ന്യൂസിലൻഡ്  2 മത്സരങ്ങൾ 2 മത്സരങ്ങൾ 3 മത്സരങ്ങൾ
പാകിസ്താൻ  2 മത്സരങ്ങൾ 2 മത്സരങ്ങൾ 2 മത്സരങ്ങൾ
ദക്ഷിണാഫ്രിക്ക  3 മത്സരങ്ങൾ 4 മത്സരങ്ങൾ 2 മത്സരങ്ങൾ
ശ്രീലങ്ക  3 മത്സരങ്ങൾ 2 മത്സരങ്ങൾ 1–1
വെസ്റ്റ് ഇൻഡീസ്  0–2 2 മത്സരങ്ങൾ 2 മത്സരങ്ങൾ
3 സെപ്റ്റംബർ 2019 വരെയുള്ള മത്സരങ്ങളുടെ അപ്ഡേറ്റ്. ഉറവിടം: ഐസിസി ക്രിക്കറ്റ്
നിറങ്ങൾ: നീല = ഹോ ടീം വിജയം; മഞ്ഞ = സമനില; ചുവപ്പ് = എവേ ടീം വിജയം.

ടൂർണമെന്റിൽ ഓരോ ടീമും (ഹോം/എവേ മത്സരങ്ങൾ) കളിച്ച ആകെ മത്സരങ്ങളുടെ എണ്ണവും ഈ ടൂർണമെന്റിൽ എതിരിടാത്ത രണ്ട് രാജ്യങ്ങളും ഇനിപ്പറയുന്നവയാണ്. (ഈ കാലയളവിൽ ഓരോ ടീമും ച്യാമ്പൻഷിപ്പിന്റെ ഭാഗമായുള്ള കളികളുടെ എണ്ണം മാത്രമേ ഇവിടെ പ്രദിപാദിച്ചിട്ടുള്ളു.)

Team Total matches Will not play
 ഓസ്ട്രേലിയ 18  ശ്രീലങ്ക and  വെസ്റ്റ് ഇൻഡീസ്
 ബംഗ്ലാദേശ് 14  ഇംഗ്ലണ്ട് and  ദക്ഷിണാഫ്രിക്ക
 ഇംഗ്ലണ്ട് 22  ബംഗ്ലാദേശ് and  ന്യൂസിലൻഡ്
 ഇന്ത്യ 18  പാകിസ്താൻ and  ശ്രീലങ്ക
 ന്യൂസിലൻഡ് 14  ഇംഗ്ലണ്ട് and  ദക്ഷിണാഫ്രിക്ക
 പാകിസ്താൻ 13  ഇന്ത്യ and  വെസ്റ്റ് ഇൻഡീസ്
 ദക്ഷിണാഫ്രിക്ക 15  ബംഗ്ലാദേശ് and  ന്യൂസിലൻഡ്
 ശ്രീലങ്ക 13  ഓസ്ട്രേലിയ and  ഇന്ത്യ
 വെസ്റ്റ് ഇൻഡീസ് 15  ഓസ്ട്രേലിയ and  പാകിസ്താൻ

എതിരാളികളുമായുള്ള അന്തരം[തിരുത്തുക]

ലീഗ് ഘട്ടം[തിരുത്തുക]

ലീഗ് പട്ടിക[തിരുത്തുക]

Pos Team Series Matches PC PCT RpW Ratio Points Qualification
P W L D P W L D T
1  ഇന്ത്യ 1 1 0 0 2 2 0 0 0 120 1.000 2.434 120
2  ന്യൂസിലൻഡ് 1 0 0 1 2 1 1 0 0 120 0.500 1.401 60
3  ശ്രീലങ്ക 1 0 0 1 2 1 1 0 0 120 0.500 0.714 60
4  ഓസ്ട്രേലിയ 1 0 0 1 5 2 2 1 0 120 0.467 1.158 56
5  ഇംഗ്ലണ്ട് 1 0 0 1 5 2 2 1 0 120 0.467 0.864 56
6  വെസ്റ്റ് ഇൻഡീസ് 1 0 1 0 2 0 2 0 0 120 0.000 0.411 0
7  ബംഗ്ലാദേശ് 0 0 0 0 0 0 0 0 0 0 0
8  പാകിസ്താൻ 0 0 0 0 0 0 0 0 0 0 0
9  ദക്ഷിണാഫ്രിക്ക 0 0 0 0 0 0 0 0 0 0 0
Last updated: 15 September 2019. Source:International Cricket Council[10]

If two teams are tied on points, the team that won more series shall be ranked higher. If teams are still equal, then the team with the higher runs per wicket ratio shall be ranked higher. The runs per wicket ratio is calculated as runs scored per wicket lost, divided by, runs conceded per wicket taken.[11]

2019[തിരുത്തുക]

ഇംഗ്ലണ്ട് v ഓസ്ട്രേലിയ[തിരുത്തുക]

1–5 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ഓസ്ട്രേലിയ 
284 (80.4 ഓവറുകൾ)
&
487/7ഡി (112 ഓവറുകൾ)
v
 ഇംഗ്ലണ്ട്
374 (135.5 ഓവറുകൾ)
&
146 (52.3 ഓവറുകൾ)
ഓസ്ട്രേലിയ 251 റൺസിനു വിജയിച്ചു.
Edgbaston, Birmingham
പോയിന്റ്: ഓസ്ട്രേലിയ 24, ഇംഗ്ലണ്ട് 0.
14–18 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ഇംഗ്ലണ്ട് 
258 (77.1 ഓവറുകൾ)
&
258/5ഡി (71 ഓവറുകൾ)
v
 ഓസ്ട്രേലിയ
250 (94.3 ഓവറുകൾ)
&
154/6 (47.3 ഓവറുകൾ)
Match drawn
Lord's, London
പോയിന്റ്: ഓസ്ട്രേലിയ 8, ഇംഗ്ലണ്ട് 8.
22–26 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ഓസ്ട്രേലിയ 
179 (52.1 ഓവറുകൾ)
&
246 (75.2 ഓവറുകൾ)
v
 ഇംഗ്ലണ്ട്
67 (27.5 ഓവറുകൾ)
&
362/9 (125.4 ഓവറുകൾ)
ഇംഗ്ലണ്ട് won by 1 wicket
Headingley, Leeds
പോയിന്റ്: ഇംഗ്ലണ്ട് 24, ഓസ്ട്രേലിയ 0.
4–8 September 2019
സ്കോർകാർഡ്
ഓസ്ട്രേലിയ 
497/8ഡി (126 ഓവറുകൾ)
&
186/6ഡി (42.5 ഓവറുകൾ)
v
 ഇംഗ്ലണ്ട്
301 (107 ഓവറുകൾ)
&
197 (91.3 ഓവറുകൾ)
ഓസ്ട്രേലിയ won by 185 runs
Old Trafford, Manchester
പോയിന്റ്: ഓസ്ട്രേലിയ 24, ഇംഗ്ലണ്ട് 0.
12–16 September 2019
സ്കോർകാർഡ്
ഇംഗ്ലണ്ട് 
294 (87.1 ഓവറുകൾ)
&
329 (95.3 ഓവറുകൾ)
v
 ഓസ്ട്രേലിയ
225 (68.5 ഓവറുകൾ)
&
263 (76.6 ഓവറുകൾ)
ഇംഗ്ലണ്ട് won by 135 runs
The Kia Oval, London
പോയിന്റ്: ഇംഗ്ലണ്ട് 24, ഓസ്ട്രേലിയ 0.

ശ്രീലങ്ക v ന്യൂസിലാന്റ്[തിരുത്തുക]

14–18 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ന്യൂസിലൻഡ് 
249 (83.2 ഓവറുകൾ)
&
285 (106 ഓവറുകൾ)
v
 ശ്രീലങ്ക
267 (93.2 ഓവറുകൾ)
&
268/4 (86.1 ഓവറുകൾ)
ശ്രീലങ്ക 6 വിക്കറ്റുകൾക്ക് വിജയിച്ചു.
ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം, ഗാലെ
പോയിന്റ്: ശ്രീലങ്ക 60, ന്യൂസിലാന്റ് 0.
22–26 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ശ്രീലങ്ക 
244 (90.2 ഓവറുകൾ)
&
122 (70.2 ഓവറുകൾ)
v
 ന്യൂസിലൻഡ്
431/6ഡി. (115 ഓവറുകൾ)
ന്യൂസിലാന്റ് ഇന്നിംഗ്സിനും 65 റൺസിനും വിജയിച്ചു.
പൈകിയസോത്തി സരവനമുട്ട് സ്റ്റേഡിയം, കൊളംബോ
പോയിന്റ്: ന്യൂസിലാന്റ് 60, ശ്രീലങ്ക 0.

വെസ്റ്റ് ഇൻഡീസ് v ഇന്ത്യ[തിരുത്തുക]

22–26 ഓഗസ്റ്റ് 2019
സ്കോർകാർഡ്
ഇന്ത്യ 
297 (96.4 ഓവറുകൾ)
&
343/7ഡി. (112.3 ഓവറുകൾ)
v
 വെസ്റ്റ് ഇൻഡീസ്
222 (74.2 ഓവറുകൾ)
&
100 (26.5 ഓവറുകൾ)
ഇന്ത്യ 318 റൺസുകൾക്ക് വിജയിച്ചു.
സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയം, ആന്റിഗ്വ
പോയിന്റ്: ഇന്ത്യ 60, വെസ്റ്റ് ഇൻഡീസ് 0.
30 ഓഗസ്റ്റ്–3 സെപ്റ്റംബർ 2019
സ്കോർകാർഡ്
ഇന്ത്യ 
416 (140.1 ഓവറുകൾ)
&
168/4ഡി. (54.4 ഓവറുകൾ)
v
 വെസ്റ്റ് ഇൻഡീസ്
117 (47.1 ഓവറുകൾ)
&
210 (59.5 ഓവറുകൾ)
ഇന്ത്യ 257 റൺസുകൾക്ക് വിജയിച്ചു.
സബീന പാർക്ക്, ജമൈക്ക
പോയിന്റ്: ഇന്ത്യ 60, വെസ്റ്റ് ഇൻഡീസ് 0.

2019–20[തിരുത്തുക]

ഇന്ത്യ v ദക്ഷിണാഫ്രിക്ക[തിരുത്തുക]

പാകിസ്ഥാൻ v ശ്രീലങ്ക[തിരുത്തുക]

ഓസ്ട്രേലിയ v പാകിസ്ഥാൻ[തിരുത്തുക]

ഇന്ത്യ v ബംഗ്ലാദേശ്[തിരുത്തുക]

ഓസ്ട്രേലിയ v ന്യൂസീലാന്റ്[തിരുത്തുക]

ദക്ഷിണാഫ്രിക്ക v ഇംഗ്ലണ്ട്[തിരുത്തുക]

പാകിസ്ഥാൻ v ബംഗ്ലാദേശ്[തിരുത്തുക]

ബംഗ്ലാദേശ് v ഓസ്ട്രേലിയ[തിരുത്തുക]

ന്യൂസീലാന്റ് v ഇന്ത്യ[തിരുത്തുക]

ശ്രീലങ്ക v ഇംഗ്ലണ്ട്[തിരുത്തുക]

2020[തിരുത്തുക]

ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ്[തിരുത്തുക]

ഇംഗ്ലണ്ട് v പാകിസ്ഥൻ[തിരുത്തുക]

ശ്രീലങ്ക v ബംഗ്ലാദേശ്[തിരുത്തുക]

വെസ്റ്റ് ഇൻഡീസ് v ദക്ഷിണാഫ്രിക്ക[തിരുത്തുക]

ബംഗ്ലാദേശ് v ന്യൂസിലാന്റ്[തിരുത്തുക]

2020-21[തിരുത്തുക]

ഓസ്ട്രേലിയ v ഇന്ത്യ[തിരുത്തുക]

ന്യൂസീലൻഡ് v വെസ്റ്റ് ഇൻഡീസ്[തിരുത്തുക]

ന്യൂസീലൻഡ് v പാകിസ്ഥാൻ[തിരുത്തുക]

ബംഗ്ലാദേശ് v വെസ്റ്റ് ഇൻഡീസ്[തിരുത്തുക]

ഇന്ത്യ v ഇംഗ്ലണ്ട്[തിരുത്തുക]

പാകിസ്ഥാൻ v ദക്ഷിണാഫ്രിക്ക[തിരുത്തുക]

ദക്ഷിണാഫ്രിക്ക v ശ്രീലങ്ക[തിരുത്തുക]

ദക്ഷിണാഫ്രിക്ക v ഓസ്ട്രേലിയ[തിരുത്തുക]

വെസ്റ്റ് ഇൻഡീസ് v ശ്രീലങ്ക[തിരുത്തുക]

ഫൈനൽ[തിരുത്തുക]

ഇംഗ്ലണ്ടിലെ ലോർഡ്‌സിൽ വച്ച് 2021 ജൂണിൽ ഫൈനൽ നടക്കും.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Test, ODI leagues approved by ICC Board". ESPNcricinfo. ശേഖരിച്ചത് 13 October 2017.
 2. "How will the Test championship be played?". ESPN Cricinfo. ശേഖരിച്ചത് 17 May 2018.
 3. "Schedule for inaugural World Test Championship announced".
 4. "Australia's new schedule features Afghanistan Test".
 5. "ICC launches World Test Championship". International Cricket Council. ശേഖരിച്ചത് 29 July 2019.
 6. Ireland, Afghanistan and Zimbabwe, like the nine Championship participants will be able to add further fixtures outside the FTP including Test matches.
 7. Netherlands have also been included on the FTP as a one-day and T20 playing nation only.
 8. "Men's Future Tour Programme 2018-2023 released". International Cricket Council. 20 June 2018. ശേഖരിച്ചത് 20 June 2018.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ICCFAQ എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 10. "Standings". International Cricket Council. ശേഖരിച്ചത് 18 August 2019.
 11. "World Test Championship Playing Conditions: What's different?" (PDF). International Cricket Council. ശേഖരിച്ചത് 2 August 2019.