ഐ.എ.എ.എഫ് അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ
ദൃശ്യരൂപം
അന്താരാഷ്ട്ര അത്ലറ്റിക് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അത്ലറ്റിക് മീറ്റുകളിൽ പങ്കെടുക്കുന്ന കായിക താരങ്ങളിൽ ഏറ്റവും മികവു പ്രകടിപ്പിക്കുന്ന പുരുഷ വനിതാ കായിക താരങ്ങൾക്ക് നൽകുന്ന ബഹുമതിയാണ് ഐ.എ.എ.എഫ് അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ. ട്രാക്ക് ആന്റ് ഫീൽഡ്, ക്രോസ്സ് കണ്ട്രി, റേസ് വാക്കിങ്ങ്, റോഡ് റണ്ണിങ്ങ് എന്നീ വിഭാഗങ്ങളിലെ കായിക താരങ്ങളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. 1988 മുതലാണ് ഈ പുരസ്കാരങ്ങൾ നൽകി തുടങ്ങിയത്. ഒരു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുകയായി നൽകുന്നത്.[1][2]
വിജയികൾ
[തിരുത്തുക]വർഷം | പുരുഷ കായിക താരം | വനിതാ കായിക താരം |
---|---|---|
1988 | കാൾ ലൂയിസ് | ഫ്ലോറൻസ് ഗ്രിഫിത്-ജോയ്നർ |
1989 | റോജർ കിങ്ങ്ഡം | അന ഫിഡെലിയ ക്വെയ്രോട്ട് |
1990 | സ്റ്റീവ് ബക്ക്ലി | മെർലിൻ ഓട്ടി |
1991 | കാൾ ലൂയിസ് | കാതറിൻ ക്രാബ് |
1992 | കെവിൻ യങ് | ഹെയ്കെ ഹെങ്കെൽ |
1993 | കോളിൻ ജാക്സൺ | സാലി ഗണ്ണൽ |
1994 | നൂറുദ്ദീൻ മോർസെല്ലി | ജാക്കി ജോയ്നർ-കെഴ്സി |
1995 | ജൊനാഥൻ എഡ്വേർഡ്സ് | ഗ്വെൻ ടോറെൻസ് |
1996 | മൈക്കൽ ജോൺസൺ | സ്വെറ്റ്ലാന മാസ്റ്റർകോവ |
1997 | വിൽസൺ കിപ്കെറ്റർ | മരിയൻ ജോൺസ് |
1998 | ഹെയ്ലി ജിബ്സെലാസി | മരിയൻ ജോൺസ് |
1999 | മൈക്കൽ ജോൺസൺ | ഗബ്രിയേല സാബോ |
2000 | ജാൻ സലസ്നി | മരിയൻ ജോൺസ് |
2001 | ഹിചാം എൽ ഗുറോ | സ്റ്റേസി ഡ്രാഗ്ലിയ |
2002 | ഹിചാം എൽ ഗുറോ | പോള റാഡ്ക്ലിഫ് |
2003 | ഹിചാം എൽ ഗുറോ | ഹെസ്റ്റ്രീ ക്ലോയറ്റ് |
2004 | കെനിനിസ ബെകെലെ | യെലേന ഇസിൻബയേവ |
2005 | കെനിനിസ ബെകെലെ | യെലേന ഇസിൻബയേവ |
2006 | അസഫ പവൽ | സാന്യ റിച്ചാർഡ്സ് |
2007 | ടൈസൺ ഗേ | മെസെരെറ്റ് ദേഫർ |
2008 | ഉസൈൻ ബോൾട്ട് | യെലേന ഇസിൻബയേവ |
2009 | ഉസൈൻ ബോൾട്ട് | സാന്യ റിച്ചാർഡ്സ് |
2010 | ഡേവിഡ് റുഡിഷ | ബ്ലാങ്ക വ്ലാസിക് |
2011 | ഉസൈൻ ബോൾട്ട് | സാലി പിയേഴ്സൺ |