ഐ.ആർ.എൻ.എസ്.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഐ.ആർ.എൻ.എസ്.എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം
Type Satellite navigation system
User  ഇന്ത്യ
കൃത്യത 20 മീറ്ററിൽ കുറവ്‌, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ
10 മീറ്ററിൽ കുറവ്‌, കരയിൽ (ഇന്ത്യക്ക് മുകളിൽ )
Coverage 1,500–2,000 കിലോമീറ്റർ (930–1,240 മൈ) around Indian landmass
Operational by 2012–13
Project Cost INR16 billion (US$329.6 million)

നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യൻ ബഹിരാകാശരംഗം വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഐ.ആർ.എൻ.എസ്.എസ്. (IRNSS - Indian Regional Navigational Satellite System). ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നാണ് പൂർണ്ണരൂപം. ഏഴു ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് IRNSS. അതിലെ ആദ്യഉപഗ്രഹത്തിന്റെ വിക്ഷേപണം 2013 ജൂലൈ 1ന് ശ്രീഹരിക്കോട്ടയിൽ നടന്നു. [1] നാവിഗേഷൻ, റേഞ്ചിങ് എന്നീ കാര്യങ്ങൾ നടത്താൻ കഴിയുന്ന രണ്ട് ഉപകരണങ്ങളോടെയാണ് IRNSS ആകാശത്തേക്കു കുതിച്ചത്. സമയനിർണ്ണയത്തിനായി ഒരു ആറ്റോമിക് ക്ലോക്കും ഇതിനോടൊപ്പമുണ്ട്. പ്രകൃതിക്ഷോഭങ്ങളും മറ്റു കെടുതികളും ഉണ്ടാകുമ്പോൾ ഈ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കു സഹായമേകും. ഡ്രൈവർമാർക്കും മറ്റും വഴി കണ്ടെത്താനും ഉപഗ്രഹം സഹായകരമാകും.

1425 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന് ഒന്നരമീറ്ററോളം നീളവും വീതിയും ഉയരവുമുണ്ട്. ഭൂസ്ഥിരഭ്രമണപഥത്തിൽ നിന്നായിരിക്കും ഉപഗ്രഹം പ്രവർത്തിക്കുക. 1.6കിലോവാട്ട് ശേഷിയുള്ള രണ്ടു സോളാർപാനലുകളാണ് ഉപഗ്രഹത്തിന് ഊർജ്ജം പകരുക. 90AH ശേഷിയുള്ള ഒരു ലിത്തിയം അയൺ ബാറ്ററിയും ഇതൊടൊപ്പമുണ്ട്. പത്തുവർഷമാണ് ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി.

ഈ പദ്ധതിയിലെ രണ്ടാമത്തെ ഉപഗ്രഹം IRNNS 1 B ഏപ്രിൽ നാലിന്നു PSLV 24 ഉപയോഗിച്ച് ഭൂസ്ഥിര ഭ്രമണ പഥത്തിൽ എത്തിച്ചു.

കൃത്രിമോപഗ്രഹം വിക്ഷേപണ തീയതി വിക്ഷേപണ വാഹനം
ഐ.ആർ.എൻ.എസ്.എസ്.-1A ജുലൈ 01, 2013 പി.എസ്.എൽ.വി-C22
ഐ.ആർ.എൻ.എസ്.എസ്.-1B ഏപ്രിൽ 04, 2014 പി.എസ്.എൽ.വി-C24
ഐ.ആർ.എൻ.എസ്.എസ്. 1C നവംബർ 10, 2014 പി.എസ്.എൽ.വി- C26
ഐ.ആർ.എൻ.എസ്.എസ്.-1D മാർച്ച് 28, 2015 പി.എസ്.എൽ.വി-C27
ഐ.ആർ.എൻ.എസ്.എസ്.-1E ജനുവരി 20, 2016 പി.എസ്.എൽ.വി-C31
ഐ.ആർ.എൻ.എസ്.എസ്.-1F
ഐ.ആർ.എൻ.എസ്.എസ്.-1G

അവലംബം[തിരുത്തുക]

  1. "IRNSS-1A launch important milestone in space programme: PM" (ഭാഷ: ഇംഗ്ലീഷ്). ദി ഹിന്ദു . 02 ജൂലൈ 2013. ശേഖരിച്ചത് 02 ജൂലൈ 2013. 
"https://ml.wikipedia.org/w/index.php?title=ഐ.ആർ.എൻ.എസ്.എസ്.&oldid=2303538" എന്ന താളിൽനിന്നു ശേഖരിച്ചത്