ഐർ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദക്ഷിണ ഓസ്ട്രേലിയയിലെ ഒരു ലവണ ജലതടാകമാണ് ഐർ. പോർട്ട് അഗസ്റ്റയ്ക്ക് 56 കി.മീ. വടക്കായി സ്ഥിതിചെയ്യുന്നു. ആഴം കുറഞ്ഞ ഈ തടാകത്തിന്റെ പരമാവധി നീളം : 200 കി.മീ.; വീതി: 50 കി.മീ.; വിസ്തീർണം : 5780 ച.കി.മീ. 1840-ൽ എഡ്‌വാർഡ് ജോൺ ഐർ ആണ് ഐർ തടാകം കണ്ടെത്തിയത്.

സ്പെൻസർ ഉൾക്കടലിനു വടക്കായാണ്‌ ഐർ തടാകം സ്ഥിതിചെയ്യുന്നത്. . വർഷത്തിൽ 200 മി.മീ. -നു താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശത്തിലായതിനാൽ ഉപ്പുരസമുള്ള ജലം നിറഞ്ഞ ചതുപ്പുനിലംപോലെയാണ് ‍ഐർ ‍തടാകം മിക്കപ്പോഴും കാണപ്പെടുന്നത്. ആഗമന-ബഹിർഗമന അരുവികളുടെ അഭാവം ഈ തടാകത്തിന്റെ പ്രത്യേകതയാണ്.

"https://ml.wikipedia.org/w/index.php?title=ഐർ_തടാകം&oldid=2899455" എന്ന താളിൽനിന്ന് ശേഖരിച്ചത്