ഐസ്ലിംഗ് ഫ്രാൻസിയോസി
ദൃശ്യരൂപം
ഐസ്ലിംഗ് ഫ്രാൻസിയോസി | |
|---|---|
Franciosi filming Ambition: Epilogue to promote the Rosetta mission for the European Space Agency | |
| ജനനം | Aisling Franciosi 6 ജൂൺ 1993 വയസ്സ്) |
| തൊഴിൽ | Actress |
| സജീവ കാലം | 2012–present |
ഐസ്ലിംഗ് ഫ്രാൻസിയോസി (ജനനം ജൂൺ 6, 1993) ഒരു ഐറിഷ്-ഇറ്റാലിയൻ നടിയാണ്. ബി.ബി.സി. ടു ക്രൈം നാടക പരമ്പര ദ ഫോൾ ൽ കേറ്റി ബെനഡിറ്റോ, ടി.എൻ.ടി പരമ്പര ലെജന്റ്സ്ൽ കേറ്റ് ക്രോഫോർഡ് എന്നീ വേഷങ്ങൾ ചെയ്തതു വഴിയാണ് ഫ്രാൻസിയോസി പ്രശസ്തയായത്.
2016-ൽ, എച് ബി ഓ പരമ്പര ഗെയിം ഓഫ് ത്രോൺസിന്റെ ആറാമത്തെയും ഏഴാമത്തെയും സീസണുകളിൽ ലിയാന സ്ടാർക്ക് എന്ന വേഷം കൈകാര്യം ചെയ്തു. 2017 ൽ ജെന്നിഫർ കെന്റ് സംവിധാനം ചെയ്തു ടാസ്മാനിയ കേന്ദ്രമായി ചിത്രീകരിച്ച ദ നൈറ്റിംഗേൽ എന്ന പീരീഡ് ചിത്രത്തിൽ മുഖ്യ വേഷം ചെയ്തു.
ചെറുപ്പകാലം
[തിരുത്തുക]ഇറ്റലിയിൽ ഒരു ഇറ്റാലിയൻ പിതാവിനും ഒരു ഐറിഷ് മാതാവിനും മൂന്നാമത്തെ കുട്ടിയായി ജനിച്ച ഫ്രാൻസിയോസി അയർലണ്ടലെ ഡബ്ലിനിലാണ് വളർന്നത്. ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ ഫ്രഞ്ച്, സ്പാനിഷ് ഭാഷകൾ പഠിച്ചു. [1]
അഭിനയ ജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 2014 | ജിമ്മീസ് ഹോൾ | മേരി | |
| 2014 | അമ്പീഷൻ | അപ്രന്റീസ് | യൂറോപ്യൻ സ്പേസ് ഏജൻസി റോസെറ്റ ദൗത്യത്തിനായി ഷോർട്ട് ഫിലിം |
| 2016 | അമ്പീഷൻ - എപ്പിലോഗ് | മാസ്റ്റർ | എസ്എസ്എ റോസെറ്റ ദൗത്യത്തിനായി ഷോർട്ട് ഫിലിം |
| 2017 | ദ നൈറ്റിങ്ഗേൽ | ക്ലേയർ | പോസ്റ്റ് പ്രൊഡക്ഷൻ |
ടെലിവിഷൻ
[തിരുത്തുക]| വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
|---|---|---|---|
| 2012 | ട്രിവിയ | ട്രിഷ് | എപ്പിസോഡ്: സീസൺ 2, എപ്പിസോഡ് 5 |
| 2013-2016 | ദ ഫോൾ | കേറ്റി ബെനെഡെറ്റോ | 16 എപ്പിസോഡുകൾ |
| 2014 | ക്വിർക്കി | ഫീബി ഗ്രിഫിൻ | 3 എപ്പിസോഡുകൾ |
| 2015 | വെറ | സിഗെർനി ഒബ്രിയാൻ | എപ്പിസോഡ്: "മഡ്ഡി വാട്ടേഴ്സ്" |
| 2015 | ലെജൻഡ്സ് | കേറ്റ് ക്രോഫോർഡ് | 10 എപ്പിസോഡുകൾ |
| 2016-2017 | ഗെയിം ഓഫ് ത്രോൺസ് | ലിയാന സ്റ്റാർക്ക് | 2 എപ്പിസോഡുകൾ |
| 2017 | ക്ലിക്ക് | ജോർജ്ജിയ കണ്ണിങ്ങാം | സീരീസ് റെഗുലർ |
നേട്ടങ്ങൾ
[തിരുത്തുക]| വർഷം | അവാർഡ് | വിഭാഗം | പരമ്പര | ഫലം |
|---|---|---|---|---|
| 2015 | ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് | മികച്ച സഹനടി | ദ ഫോൾ | Won[2] |
അവലംബം
[തിരുത്തുക]- ↑ Greco, Patti. ""The Fall" Star Aisling Franciosi on Getting Tied Up by Jamie Dornan", Cosmopolitan, 26 January 2016. Retrieved on 28 June 2016.
- ↑ "IFTA 2015 Nominees". The Irish Film & Television Academy. Archived from the original on 4 February 2016. Retrieved 4 February 2016.