ഐസക് ഈപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐസക് ഈപ്പൻ .മലയാളത്തിലെ അറിയപ്പെടുന്ന കഥാകൃത്തും ,പ്രഭാഷകനും. ജനനം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ .എം.എ എം.ഫിൽ പഠനത്തിനു ശേഷം കോളേജ് അദ്ധ്യാപകനായി തുടക്കം .1991 ൽ ഇൻഡ്യൻ ഇൻഫർമേഷൻ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .വിവിധ ആനുകാലികങ്ങളിലായി 25O ൽ പരം കഥകളും നിരവധി സാഹിത്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.21 പുസ്തകങ്ങൾ. പ്രധാനപ്പെട്ടവ ,സൗഹൃദത്തിന്റെ വെളിപ്പാട്ടുകൾ, നെഹ്റുറുവിന്റെ തീവണ്ടി ,അതെല്ലാം മറന്നേക്കൂ ,നഗരത്തിലെ കോമാളികൾ ,അഗ്നിയിൽ ഒരു നഗരം ,വാസ്കോഡ ഗാമ അഥവാ മൂസ അബ്ദുള്ള ,പരദേശി മോക്ഷ യാത്ര ,കോളനി വാഴ്ച്ച ,നഗരം റബേക്കയോട് പറഞ്ഞത് ,ഏഴാമത്തെ നില എന്നിവയാണ് അബുദാബി ശക്തി അവാർഡ് ,SK പൊറ്റേക്കാട്‌ പുരസ്കാരം ,തകഴി അവാർഡ്‌ ,യവസാഹിത്യ പുരസ്ക്കാരം ,കൊച്ചുബാവാ പുരസ്കാരം ,ബഷീർ പുരസ്ക്കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഐസക്_ഈപ്പൻ&oldid=3530425" എന്ന താളിൽനിന്ന് ശേഖരിച്ചത്