Jump to content

ഐഷ ടെയ്മർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐഷ ടെയ്മർ
ഐഷ ടെയ്മർ (1840–1902)
ജനനം
ദേശീയതഈജിപ്ഷ്യൻ
തൊഴിൽആക്ടിവിസ്റ്റ്, എഴുത്തുകാരി

ഐഷ ഈസ്മത്ത് ടെയ്മർ (അറബിക്: عائشة عصمت تيمور അല്ലെങ്കിൽ ഐഷ അൽ-ടെയ്മറിയ്യ; 1840-1902; عائشة التيمورية) ഒരു ഈജിപ്റ്റുകാരിയായ സാമൂഹ്യ പ്രവർത്തകയും[1] കവയിത്രിയും നോവലിസ്റ്റും ഓട്ടോമൻ കാലഘട്ടത്തിലെ സ്ത്രീ സമത്വവാദിയുമായിരുന്നു.[2] പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ വനിതകളുടെ അവകാശങ്ങൾ സംബന്ധിച്ച മേഖലയിൽ അവർ സജീവമായിരുന്നു. സ്ത്രീകൾക്ക് ഇസ്‌ലാം അനുവദിച്ച ചില അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുകയാണെന്ന് ഈജിപ്തിലെ വനിതകൾ തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തിലാണ് അവരുടെ സാഹിത്യരചനകൾ പുറത്തുവന്നത്. താൻ രചിച്ച കവിതകളും മറ്റ് സാഹിത്യ രചനകളും ആധുനിക കാലത്ത് അംഗീകരികപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ജീവിച്ചിരുന്ന ആദ്യകാല അറബ് വനിതകളിലൊരാളായിരുന്നു ടെയ്മർ.[3]

അവലംബം

[തിരുത്തുക]
  1. Aisha Taymur Archived 2012-03-21 at the Wayback Machine. at Egyptian State Information Service
  2. Aisha Taymur Archived 2012-03-21 at the Wayback Machine. at Egyptian State Information Service
  3. Booth, M. (2013). "Locating Women's Autobiographical Writing in Colonial Egypt" (PDF). Journal of Women's History. 25 (2): 36–60. doi:10.1353/jowh.2013.0019.
"https://ml.wikipedia.org/w/index.php?title=ഐഷ_ടെയ്മർ&oldid=3927859" എന്ന താളിൽനിന്ന് ശേഖരിച്ചത്