Jump to content

ഐവർകാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ, കുന്നത്തൂർ താലൂക്കിലെ ഒരു ഗ്രാമമാണ് ഐവർകാല. പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. അതിനാലാണത്രെ ഐവർകാലക്കു ഈ പേർ കിട്ടിയത് (അഞ്ച് പേർ - ഐവർ - കാല.). വികസനം അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വ്യവസായ ശാലകൾ മൂന്ന് കശുവണ്ടിഫാക്ട്റികളും ഇഷ്ടിക കളങ്ങളുമാണ്‌.ഈ ഗ്രാമത്തിൽ ചിരപുരാതനങ്ങളായ അഞ്ചു ക്ഷേത്രങ്ങളും ഉണ്ട് ,തൃക്കേതേശ്വരം ശിവക്ഷേത്രം, കീച്ചപ്പള്ളിൽ ദേവിക്ഷേത്രം ,ഭരണിക്കാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം , ഗണപതി ക്ഷേത്രം, തെറ്റിമുറി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവയാണ്.ഈ ഗ്രാമം രണ്ടു കരകളായി തിരിച്ചിരിക്കുന്നു ,ഐവർകാല കിഴക്ക്,പടിഞ്ഞാറു,ഗ്രാമത്തിന്റെ കിഴക്ക് തെക്ക് അതിർത്തികൾ കല്ലടയാർ ആണ് ,


.

"https://ml.wikipedia.org/w/index.php?title=ഐവർകാല&oldid=4073942" എന്ന താളിൽനിന്ന് ശേഖരിച്ചത്