ഐറിൻ ആഡ്‍ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐറിൻ ആഡ്‍ലർ
ഷെർലക് ഹോംസ് character
First appearance "ഒരു ബൊഹീമിയൻ അപവാദം"
Created by ആർതർ കോനൻ ഡോയൽ
Information
Gender സ്ത്രീ
Occupation ഓപ്പറ പാട്ടുകാരി
Nationality അമേരിക്കൻ

ആർതർ കോനൻ ഡോയൽ രചിച്ച ഷെർലക് ഹോംസ് കഥകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സാങ്കൽപികകഥാപാത്രമാണ് ഐറിൻ ആഡ്‍ലർ. 1891 ൽ പ്രസിദ്ധീകരിച്ച ഒരു ബൊഹീമിയൻ അപവാദം എന്ന കഥയിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഷെർലക് ഹോംസ് കഥകളിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് ഐറിൻ ആഡ്‍ലർ.[അവലംബം ആവശ്യമാണ്] ഷെർലക് ഹോംസിന് ഈ കഥാപാത്രത്തോട് പ്രണയമുണ്ടായിരുന്നുവെന്നാണ് പിന്നീട് ഷെർലക് ഹോംസ് കഥകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങൾ കണ്ടെത്തുന്നത്. ഷെർലക്ഹോംസ് ഈ സ്ത്രീയുടെ ബുദ്ധിയും കാര്യക്ഷമതയും കണ്ട് അത്ഭുതപരതന്ത്രനായി എന്നാണ് ബൊഹീമിയൻ അപവാദം എന്ന കഥയിൽ കോനാൻ ഡോയൽ രേഖപ്പെടുത്തിയിരിക്കുന്നത്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ഐറിൻ_ആഡ്‍ലർ&oldid=2156571" എന്ന താളിൽനിന്നു ശേഖരിച്ചത്