Jump to content

ഐരാവതേശ്വര ക്ഷേത്രം

Coordinates: 10°46′59″N 79°7′57″E / 10.78306°N 79.13250°E / 10.78306; 79.13250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐരാവതേശ്വര ക്ഷേത്രം
ഐരാവതേശ്വര ക്ഷേത്രം
ഐരാവതേശ്വര ക്ഷേത്രം
നിർദ്ദേശാങ്കങ്ങൾ:10°46′59″N 79°7′57″E / 10.78306°N 79.13250°E / 10.78306; 79.13250
പേരുകൾ
ശരിയായ പേര്:ഐരാവതേശ്വരർ കോയിൽ
തമിഴ്:ஐராவதேஸ்வரர் கோயில்
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം:തമിഴ്നാട്
ജില്ല:തഞ്ചാവൂർ ജില്ല
സ്ഥാനം:കുംഭകോണത്തിന് അടുത്തുള്ള ദാരാസുരം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവൻ
വാസ്തുശൈലി:ദ്രാവിഡ വാസ്തുവിദ്യ
ക്ഷേത്രങ്ങൾ:1
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
12-ആം നൂറ്റാണ്ട്
സൃഷ്ടാവ്:രാജരാജ ചോളൻ രണ്ടാമൻ

തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം ദാരാസുരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഐരാവതേശ്വര ക്ഷേത്രം (തമിഴ് : ஐராவதேஸ்வரர் கோயில்). 'ഐരാവതേശ്വരൻ' എന്നും അറിയപ്പെടുന്ന ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. 12-ആം നൂറ്റാണ്ടിൽ രാജരാജ ചോളൻ രണ്ടാമന്റെ കാലത്താണ് (1143-1173) ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ദ്രാവിഡ വാസ്തുവിദ്യാ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഐരാവതേശ്വര ക്ഷേത്രം, ബൃഹദീശ്വര ക്ഷേത്രം (തഞ്ചാവൂർ), ഗംഗൈകൊണ്ടചോളീശ്വര ക്ഷേത്രം (ഗംഗൈകൊണ്ടചോളപുരം) എന്നീ മൂന്ന് ക്ഷേത്രങ്ങളെയും ചേർത്ത് 'ചോഴ മഹാക്ഷേത്രങ്ങൾ' എന്നുവിളിക്കാറുണ്ട്. 1987-ൽ യുനെസ്‌കോ ഐരാവതേശ്വര ക്ഷേത്രത്തെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.[1]

ഐതിഹ്യം

[തിരുത്തുക]
ക്ഷേത്രത്തിലെ കാളയുടെയും ആനയുടെയും പ്രതിമ

ഹൈന്ദവ ദേവനായ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 'ഐരാവതേശ്വരൻ' എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ഹിന്ദു പുരാണങ്ങളിൽ പരാമർശിക്കുന്ന വെളുത്ത നിറത്തിലുള്ള ഒരു ആനയാണ് ഐരാവതം. ദുർവാസാവ് മഹർഷിയുടെ ശാപത്തെത്തുടർന്ന് ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടുന്നതിനു വേണ്ടി ഐരാവതം ഈ സ്ഥലത്തു വച്ച് ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിർദ്ദേശപ്രകാരം ഇവിടുത്തെ കുളത്തിൽ ഇറങ്ങിയ ഐരാവതത്തിന് വെളുപ്പ് നിറം തിരികെ ലഭിച്ചു എന്നാണ് കഥ. ഐരാവതത്തിന്റെ ദുഃഖം അകറ്റിയതിനാൽ ശിവനെ 'ഐരാവതേശ്വരൻ' എന്നും വിളിക്കുന്നു.[2] മരണത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന യമനും ഇവിടെ വച്ച് ശിവനെ തപസ്സു ചെയ്തിരുന്നു. 'ശരീരം മുഴുവൻ ചുട്ടുപൊള്ളട്ടെ' എന്ന മുനിശാപത്തിൽ നിന്ന് മുക്തി ലഭിക്കുന്നതിനു വേണ്ടിയായിരുന്നു യമന്റെ തപസ്സ്. ഇവിടുത്തെ കുളത്തിൽ കുളിച്ചു കയറിയ യമദേവന് ശാപമോക്ഷം ലഭിച്ചുവെന്നാണ് വിശ്വാസം. അതിനാൽ ഈ കുളത്തിനെ യമതീർത്ഥം എന്നും വിളിക്കാറുണ്ട്.

പെരിയ നായകി അമ്മൻ കോവിൽ

[തിരുത്തുക]
പെരിയ നായകി അമ്മൻ കോവിലിന്റെ പ്രവേശന കവാടം

ഐരാവതേശ്വര ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് പെരിയ നായകി അമ്മൻ കോവിൽ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം ഐരാവതേശ്വര ക്ഷേത്രത്തിൽ നിന്ന് ഒറ്റപ്പെട്ടു കാണപ്പെടുന്നു. ശിവന്റെ പത്നിയായ പാർവ്വതി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.[3]

ചിത്രശാല

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. "യുനെസ്‌കോയുടെ ലോക പൈതൃക സ്ഥാനങ്ങൾ". യുനെസ്‌കോ. Retrieved 2015 നവംബർ 22. {{cite web}}: Check date values in: |accessdate= (help)
  2. P.V. Jagadisa Ayyar,പേജുകൾ 350-351 കാണുക.
  3. P.V. Jagadisa Ayyar, p351 കാണുക.

അവലംബം

[തിരുത്തുക]
  • Geeta Vasudevan (2003). The Royal Temple of Rajaraja: An Instrument of Imperial Chola Power. Abhinav Publications. ISBN 81-7017-383-3.
  • P.V. Jagadisa Ayyar (1993). South Indian Shrines. New Delhi: Asian Educational Services. ISBN 81-206-0151-3.
  • Krishna Chaitanya (1987). Arts of India. Abhinav Publications.
  • Richard Davis (1997). Lives of Indian images. Princeton, N.J: Princeton University Press. ISBN 0-691-00520-6.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐരാവതേശ്വര_ക്ഷേത്രം&oldid=3979912" എന്ന താളിൽനിന്ന് ശേഖരിച്ചത്