ഐമി ടീഗാർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐമീ ടീഗാർഡൻ
Teegarden at the 2013 San Diego Comic-Con International in San Diego, California.
ജനനം
Aimee Richelle Teegarden

(1989-10-10) ഒക്ടോബർ 10, 1989  (34 വയസ്സ്)
തൊഴിൽActress, model, producer
സജീവ കാലം2003–present

ഐമീ റിച്ചെൽ ടീഗാർഡൻ[1] (ജനനം : 1989 ഒക്ടോബർ 10) ഒരു അമേരിക്കൻ നടി, മോഡൽ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയാണ്. 2006 മുതൽ 2011 വരെ സംപ്രേഷണം ചെയ്യപ്പെട്ട ‘ഫ്രൈഡേ നൈറ്റ്’ എന്ന എൻബിസിയുടെ ടി.വി. പരമ്പരയിൽ ജൂലി ടെയ്ലർ എന്ന കഥാപാത്രമായി അവർ അഭിനയിച്ചിരുന്നു. 2014-ൽ, CW ടെലിവിഷൻ നെറ്റ്വർക്കിൻറെ ‘സ്റ്റാർ ക്രോസ്ഡ്’  എന്ന അൽപ്പായുസായ സയൻസ് ഫിക്ഷൻ റോമാൻറിക് പരമ്പരയിൽ‌ എമെരി വൈറ്റ്ഹിൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

ലോസ് ആഞ്ജലസിൻറെ പ്രാന്തപ്രദേശമായ കാലിഫോർണിയയിലെ ഡൌണിയിലാണ് ടീഗാർഡൻ ജനിച്ചതും വളർന്നതും. പതിനൊന്നാമത്തെ വയസ്സിൽ സ്വതന്ത്രപഠനത്താൽ അവർ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി.

അവലംബം[തിരുത്തുക]

  1. According to the State of California. California Birth Index, 1905–1995. Center for Health Statistics, California Department of Health Services, Sacramento, California. Searchable at http://www.familytreelegends.com/records/39461 Archived 2011-04-27 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഐമി_ടീഗാർഡൻ&oldid=4062859" എന്ന താളിൽനിന്ന് ശേഖരിച്ചത്