ഐപാഡ് (നാലാം തലമുറ)
![]() | |
---|---|
![]() ഐപാഡ് 4 കറുപ്പ് നിറത്തിൽ | |
ഡെവലപ്പർ | Apple Inc. |
Manufacturer | Foxconn |
ഉദ്പന്ന കുടുംബം | iPad |
തരം | Tablet computer |
Generation | 4th |
നിർത്തലാക്കിയത് | ഒക്ടോബർ 16, 2014 |
ആപ്പിൾ കമ്പനി പുറത്തിറക്കിയ ടാബ്‌ലെറ്റ് കമ്പ്യൂട്ടറായ ഐപാഡിന്റെ നാലാം തലമുറയിലെ പതിപ്പാണ് ഐപാഡ് (നാലാം തലമുറ). ഐപാഡ് 4 എന്ന പേരിലാണ് സാധാരണയായി അറിയപ്പെടുന്നത്.[1][2] മുൻപ് പുറത്തിറങ്ങിയ ഐപാഡ് മൂന്നാം തലമുറയ്ക്കുണ്ടായിരുന്ന റെറ്റിന ഡിസ്പ്ലേ ഐപാഡ് 4ലും നിലനിർത്തിയിരുന്നു. കൂടാതെ ആപ്പിൾ A6X എന്ന ചിപ്പും ലൈറ്റിങ് കണക്ടറും ഐപാഡ് 4 ൽ ഉൾപ്പെടുത്തിയിരുന്നു. ഓഡിയോ-വിഷ്വൽ മീഡിയ, ഇ-ബുക്ക് സംഗീതം, ചലച്ചിത്രങ്ങൾ, കമ്പ്യൂട്ടർ ഗെയിമുകൾ, പ്രസന്റേഷനുകൾ തുടങ്ങിയവ ഉപയോഗിക്കാൻ സാധിക്കുന്ന ഐഓഎസ് 6.0ലാണ് ഐപാഡ് 4 ആദ്യമായി പുറത്തിറക്കിയത്. മുൻ പതിപ്പുകളായ ഐപാഡ് 2, ഐപാഡ് (മൂന്നാം തലമുറ), എന്നിവയെപ്പോലെ ഐപാഡ് 4ഉം ഐഓഎസ് 6, 7, 8, 9, 10 എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ 2017 സെപ്റ്റംബർ 17ന് പുറത്തിറങ്ങിയ ഐഓഎസ് 11നെ പിന്തുണയ്ക്കാൻ ഹാർഡ്‌വെയറിലെ പരിമിതികൾ മൂലം ഐപാഡ് 4ന് കഴിഞ്ഞിരുന്നില്ല.
2012 ഒക്ടോബർ 23ന് നടന്ന ഒരു മാധ്യമ ചർച്ചയിൽ ഐപാഡ് പരമ്പരയിലെ നാലാം തലമുറയിലെ പതിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012 നവംബർ 2ന് ഐപാഡ് 4 35 രാജ്യങ്ങളിലായി പുറത്തിറക്കി. തുടർന്ന് ഡിസംബറിൽ ചൈന, ഇന്ത്യ, ബ്രസീൽ ഉൾപ്പെടെ 10 രാജ്യങ്ങളിൽക്കൂടി പുറത്തിറക്കുിയിരുന്നു. പുറത്തിറക്കി 7 മാസം കഴിയുകയും ഐപാഡ് 4 പുറത്തിറക്കുകയും ചെയ്തതോടെ ഐപാഡ് മൂന്നാം തലമുറ എന്ന ടാബ്‌ലെറ്റ് ആപ്പിൾ നിർത്തലാക്കുകയുണ്ടായി. [3]
കറുപ്പ്, വെള്ള നിറങ്ങളിലുള്ള ഫ്രണ്ട് ഗ്ലാസ് പാനലുകളുള്ളതും വിവിധ കണക്ടിവിറ്റി, സംഭരണ രീതികളുള്ളതുമായ ടാബ്‌ലെറ്റുകൾ ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. 16 ജി.ബി, 32 ജി.ബി, 64 ജി.ബി, 128 ജി.ബി എന്നീ വ്യത്യസ്ത സംഭരണ ശേഷിയുള്ളതും വൈ-ഫൈ മാത്രമുള്ളതും വൈ-ഫൈ, സെല്ലുലാർ എന്നിവ ലഭ്യമായതുമായ ടാബ്‌ലെറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്.
പൊതുവെ അനുകൂലമായ പ്രതികരണങ്ങളാണ് ഐപാഡ് നാലാം തലമുറയ്ക്ക് ലഭിച്ചത്. ഈ ടാബ്‌ലെറ്റിനുണ്ടായിരുന്ന റെറ്റിന ഡിസ്പ്ലേ, ഹാർഡ്‌വെയറിലെ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. പുറത്തിറക്കിയ ആദ്യ ആഴ്ചയിൽ ഏകദേശം 3 മില്യൺ ഐപാഡ് നാലാം തലമുറ ടാബ്‌ലെറ്റുകളും ഐപാഡ് മിനി ടാബ്‌ലെറ്റുകളും വിറ്റഴിക്കുകയുണ്ടായി.
ചരിത്രം[തിരുത്തുക]
ഐപാഡ് മൂന്നാം തലമുറയ്ക്കു ശേഷമുള്ള പുതിയ പതിപ്പ് ചെറിയ വലിപ്പമുള്ളതായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.[4][5][6] 2012 ഒക്ടോബർ 16ന് ആപ്പിൾ, കാലിഫോർണിയയിലെ സാൻ ജോസിലുള്ള കാലിഫോർണിയ തിയേറ്ററിൽ ഒക്ടോബർ 23ന് ഒരു മാധ്യമ ചർച്ച നടക്കുമെന്ന് പ്രഖ്യാപിച്ചു. [7]
ഈ പരിപാടിയിൽ വച്ച് ആപ്പിളിന്റെ സി.ഇ.ഒയായ ടിം കുക്ക് ഐബുക്കിന്റെ പുതിയ പതിപ്പും ഒപ്പം മാക്‌ബുക്ക് പ്രോ, മാക് മിനി, ഐമാക് എന്നീ ഉപകരണങ്ങളും അവതരിപ്പിച്ചു.[8] തുടർന്ന് ഐപാഡ് നാലാം തലമുറ, ഐപാഡ് മിനി[9][10] എന്നീ ഉപകരണങ്ങളെക്കൂടി അവതരിപ്പിക്കുകയുണ്ടായി. ഒക്ടോബർ 26 മുതൽ ഐപാഡ് 4ന് പ്രീ - ബുക്കിങ് സൗകര്യം ലഭ്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.[11] നവംബർ 2ന് ആപ്പിൾ യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ ഭൂരിഭാഗം രാജ്യങ്ങളിലും വൈ-ഫൈ സൗകര്യമുള്ള ഉപകരണം പുറത്തിറക്കി. കുറച്ച് ആഴ്ചകൾക്കുശേഷമാണ് സെല്ലുലാർ മോഡലിലുള്ള ഉപകരണം പുറത്തിറക്കിയത്.[11]
ഐപാഡ് 4ന്റെ റിലീസിനെത്തുടർന്ന് ഐപാഡ് മൂന്നാം തലമുറയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുകയാണെന്ന് ആപ്പിൾ അറിയിച്ചു. [8][12]
സവിശേഷതകൾ[തിരുത്തുക]
സോഫ്റ്റ്‌വെയർ[തിരുത്തുക]
ഇതും കാണുക: ഐഓഎസ്
ആദ്യം ഐഓഎസ് 6.0 എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പുറത്തിറക്കിയതെങ്കിലും തുടർന്ന് ഐഓഎസ് 7ലേക്കും വ്യാപിപ്പിക്കുകയുണ്ടായി. സിരി, സഫാരി, മെയിൽ, ഫോട്ടോസ്, വീഡിയോ, മ്യൂസിക്, ഐട്യൂൺസ്, ആപ്പ് സ്റ്റോർ, മാപ്പ്സ്, നോട്ട്സ്, കലണ്ടർ, ഗെയിം സെന്റർ, ഫോട്ടോ ബൂത്ത്, കോൺടാക്ട്സ് എന്നീ ആപ്ലിക്കേഷനുകൾ ഐപാഡ് നാലാം തലമുറ ടാബ്‌ലെറ്റിൽ ഉൾപ്പെടുത്തിയിരുന്നു. [13][14]
ഹാർഡ്‌വെയർ[തിരുത്തുക]
ആപ്പിൾ A6X എന്ന ചിപ്പ് ഉപയോഗിച്ചിട്ടുള്ള ഒരു ടാബ്‌ലെറ്റാണ് ഐപാഡ് 4. 32-ബിറ്റുള്ള ആപ്പിൾ ഡുവൽ കോർ സി.പി.യു, ക്വാഡ്കോർ പവർ VR SGX554MP4 GPU, 14 ജി.ബി റാം എന്നിവയാണ് ഐപാഡ് 4ന്റെ പ്രധാനപ്പെട്ട ഹാർഡ്‌വെയർ ഉപകരണങ്ങൾ.[15] 5 മെഗാപിക്സൽ റിയർ ഫെയ്സിങ് ക്യാമറയും 720പി ഫ്രണ്ട് ഫെയ്സിങ് ക്യാമറയും ഈ ടാബ്‌ലെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[16][17][18] 4 ബട്ടണുകളാണ് ആകെ ഐപാഡ് 4ൽ ഉള്ളത്. ഹോം ബട്ടൺ, വെയ്ക്ക്/സ്ലീപ്പ് ബട്ടൺ, ശബ്ദ ക്രമീകരണത്തിനുള്ള ബട്ടൺ, ലോക്ക്/അൺലോക്ക് ബട്ടൺ എന്നിവയാണ് ഈ ബട്ടണുകൾ.[19] ഡിസ്പ്ലേയിൽ മുൻ പതിപ്പായ ഐപാഡ് മൂന്നാം തലമുറയിൽ നിന്നും പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. വൈ-ഫൈ മാത്രം ലഭ്യമായ ടാബ്‌ലെറ്റിന്റെ ഭാരം 652 ഗ്രാമും സെല്ലുലാർ ലഭ്യമായ ടാബ്‌ലെറ്റിന്റെ ഭാരം 662 ഗ്രാമുമാണ്. മുൻ പതിപ്പിനേക്കാൾ 2 ഗ്രാം കൂടുതലാണ് ഐപാഡ് നാലാം തലമുറയുടെ ഭാരം. [19][20] ഓറിയന്റേഷൻ 4 വശങ്ങളിലേക്കുമുള്ള ഒരു ടാബ്‌ലെറ്റാണിത്. നിശ്ചിതമായ ഓറിയന്റേഷനും ഐപാഡ് 4ന് ഇല്ല.
വൈ-ഫൈ ഉപയോഗിച്ച് വയർലെസ് ലാൻ ലൈനുമായി ബന്ധിപ്പിക്കാൻ ഐപാഡ് 4ൽ സാധിക്കും. 16, 32, 64, 128 ജി.ബി. ആന്തര സംഭരണശേഷിയുള്ള വിവിധ ടാബ്‌ലെറ്റുകളാണ് ആപ്പിൾ പുറത്തിറക്കിയത്. ഇത് വിപുലീകരിക്കാൻ സാധിക്കില്ല. ഇതോടൊപ്പം എസ്.ഡി. കാർഡ് റീഡറുള്ള ഒരു ക്യാമറ കണക്ഷൻ കിറ്റും ആപ്പിൾ പുറത്തിറക്കിയിരുന്നു. എന്നാൽ ഈ സംവിധാനം ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മാത്രമേ പങ്കുവയ്ക്കാൻ സാധിക്കൂ.
20 Hz മുതൽ 20,000 Hz വരെ ആവൃത്തിയുള്ള ശബ്ദ പ്ലേബാക്ക് സംവിധാനമാണ് ഐപാഡ് നാലാം തലമുറയ്ക്കുള്ളത്. ഇൻ-ബിൽറ്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് HE-AAC, AAC, MP3, MP3 VBR, ALAC, AIFF, WAV എന്നീ ഫയൽ ഫോർമാറ്റുകളിലുള്ള ഓഡിയോകൾ ഈ ടാബ്‌ലെറ്റിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.
റീച്ചാർജ് ചെയ്യാൻ സാധിക്കുന്ന ലിതിയം - അയൺ പോളിമർ ബാറ്ററിയാണ് ഈ ഐപാഡിൽ ഉപയോഗിച്ചിരിക്കുന്നത്. സിംപ്ലോ ടെക്നോളജി, ഡൈനപാക്ക് ടെക്നോളജി എന്നീ കമ്പനികൾ സഹകരിച്ചാണ് ഈ ബാറ്ററികൾ നിർമ്മിച്ചത്.[21] ലൈറ്റിങ് കണക്ടറുള്ള 12 W യു.എസ്. ബി പവർ അഡാപ്റ്റർ ഉപയോഗിച്ച് ഐപാഡ് 4 ചാർജ്ജ് ചെയ്യാൻ സാധിക്കും. കമ്പ്യൂട്ടറിലെ യു.എസ്.ബി പോർട്ടിലൂടെയും ചാർജ്ജ് ചെയ്യാൻ സാധിക്കും. എന്നാൽ സാധാരണയായി കമ്പ്യൂട്ടർ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ ചാർജ്ജ് ചെയ്യപ്പെടുന്നതിന്റെ വേഗത കുറവായിരിക്കും.[22] ഈ ബാറ്ററിയ്ക്ക് 10 മണിക്കൂർ നേരം വീഡിയോ, ഓഡിയോ എന്നിവ പ്രവർത്തിപ്പിക്കാനും വൈ-ഫൈ ഉപയോഗിച്ച് ബ്രൗസ് ചെയ്യാനും സാധിക്കുമെന്നും 9 മണിക്കൂർ സമയം സെല്ലുലാർ കണക്ഷൻ ഉപയോഗിക്കാനും ഒരു മാസത്തോളം സ്റ്റാൻഡ്ബൈ ആയി നിലനിർത്താനും സാധിക്കുമെന്ന് ആപ്പിൾ അറിയിച്ചിരുന്നു. എന്നാൽ ഈ ബാറ്ററി ഉപഭോക്താവിന് പുനസ്ഥാപിക്കാൻ സാധിക്കില്ല. 11,560 mAh ആണ് ഐപാഡ് നാലാം തലമുറയുടെ ബാറ്ററിയ്ക്ക് സംഭരിക്കാനാകുന്ന പരമാവധി ചാർജ്. തായ്‌വാനിലാണ് ഈ ബാറ്ററികൾ നിർമ്മിച്ചിരിക്കുന്നത്.
മറ്റ് സംവിധാനങ്ങൾ[തിരുത്തുക]
ഐപാഡ് 2ൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട് കവർ എന്ന സ്ക്രീൻ സംരക്ഷണ സംവിധാനത്തിന് മൂന്ന് ഫോൾഡുകളാണ് ആകെയുള്ളത്. ഈ സ്മാർട്ട് കവറിന് കവർ മാറ്റുമ്പോൾ ഓൺ ചെയ്യാനും ഐപാഡിന്റെ മുൻ ഭാഗം വൃത്തിയാക്കാനുമുള്ള ശേഷിയുള്ള മൈക്രോഫൈബർ അഗ്രം ഉണ്ട്.[23] അഞ്ച് നിറങ്ങളിലാണ് ഈ കവറുകൾ ലഭ്യമായിട്ടുള്ളത്. പോളിയുറത്തീനിലും കൂടുതൽ വിലയുള്ള മറ്റ് മോഡലുകളും ഈ കവറിനുണ്ട്. [24][25]
ലൈറ്റിങ്ങ് കണക്ടർ, ഡോക്ക് കണക്ടർ തുടങ്ങിയ ഉപകരണങ്ങളും ഐപാഡ് നാലാം തലമുറ ടാബ്‌ലെറ്റിനോടൊപ്പം വിൽക്കുന്നവയാണ്.[26] മാക്, പി.സി എന്നിവയോടൊപ്പം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ബ്ലൂടൂത്ത് കീബോർഡുകൾ ഉപയോഗിച്ചും ഈ ടാബ്‌ലെറ്റ് പ്രവർത്തിപ്പിക്കാൻ സാധിക്കും.[27] 12 വാട്ടിന്റെ ഒരു ചാർജ്ജർ ടാബ്‌ലെറ്റിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപോഡ്, ഐഫോൺ എന്നിവയോടൊപ്പം ഉപയോഗിക്കാവുന്ന പവർ അഡാപ്റ്റർ ഉപയോഗിച്ചും ചാർജ്ജ് ചെയ്യാൻ സാധിക്കും.
പ്രതികരണങ്ങൾ[തിരുത്തുക]
പൊതുവെ വിമർശകരിൽ നിന്നും അനുകൂലമായ അഭിപ്രായങ്ങളാണ് ഐപാഡ് നാലാം തലമുറയ്ക്ക് ലഭിച്ചത്. ടെക്ക്റഡാർ എന്ന വെബ്‌സൈറ്റിലെ ഗാരെത്ത് ബീവിസ് ടാബ്‌ലെറ്റിന്റെ ഉയർന്ന റെസൊല്യൂഷനെയും റെറ്റിന ഡിസ്പ്ലേയെയും പ്രശംസിക്കുകയുണ്ടായി. "...one of the most impressive we've seen on a tablet to date." എന്ന് ഗാരെത്ത് ബീവിസ് അഭിപ്രായപ്പെട്ടിരുന്നു. ടാബ്‌ലെറ്റിന്റെ ലഘുവായ ഘടനയെയും ബീവിസ് പ്രശംസിച്ചു. എന്നാൽ ചെറിയ ഉപയോഗത്തിൽപ്പോലും ടാബ്‌ലെറ്റ് ചൂടാകുന്നത് പോരായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. [28]
ഐഫിക്സിറ്റ് നടത്തിയ റിപ്പെയറബിലിറ്റി റിവ്യൂയിൽനിന്നും 10ൽ 2 (ശരിയാക്കാൻ ആയാസമുള്ളതാണ് 10) ആണ് ഐപാഡ് നാലാം തലമുറയ്ക്ക് നൽകിയ സ്കോർ. സ്ക്രീൻ, ബാറ്ററി തുടങ്ങിയവ പുനസ്ഥാപിക്കാൻ വളരെ എളുപ്പത്തിൽ സാധിക്കുമെന്ന് വിമർശകർ അഭിപ്രായപ്പെട്ടു.
വാണിജ്യം[തിരുത്തുക]
ഐപാഡ് നാലാം തലമുറ, ഐപാഡ് മിനി എന്നിവ പുറത്തിറങ്ങിയ ആദ്യ ആഴ്ചയിൽ 3 മില്യൺ യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടുവെന്ന് ആപ്പിൾ അറിയിച്ചു. എന്നാൽ മുൻ പതിപ്പിനേക്കാൾ വിൽപ്പനയിൽ വലിയ കുറവുണ്ടായെന്ന് ടെക്ക്റഡാർ അഭിപ്രായപ്പെട്ടു. ഐപാഡ് നാലാം തലമുറയേക്കാളും മെച്ചപ്പെട്ട രീതിയിൽ ഐപാഡ് മിനി വിൽക്കപ്പെടുന്നുവെന്ന് ഡേവിഡ് ഹ്സീ അഭിപ്രായപ്പെട്ടിരുന്നു. [29][30]
കാലാവധി[തിരുത്തുക]

അവലംബം[തിരുത്തുക]
- ↑ Murphy, Samantha (October 29, 2012). "Battle of the Tablets: Nexus 10 vs. iPad 4, Surface and Kindle Fire HD [CHART]". Mashable. ശേഖരിച്ചത് November 6, 2012.
- ↑ Ng, Alan (October 29, 2012). "iPad 4 vs. Microsoft Surface by visual review". Product Reviews (PR). മൂലതാളിൽ നിന്നും 2013-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 6, 2012.
- ↑ D'Orazio, Dante (October 23, 2012). "3rd Generation iPad discontinued, refurbished models available starting at $379". The Verge. ശേഖരിച്ചത് October 24, 2012.
- ↑ Cox, John (April 17, 2012). "iPad 4 rumor rollup for the week ending April 16". Network World. IDG. മൂലതാളിൽ നിന്നും 2013-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 7, 2012.
- ↑ Kuo, Rebecca; Wolfgram, Alex (July 5, 2012). "Latest iPad has undergone revisions, says sources". DigiTimes. ശേഖരിച്ചത് November 7, 2012.
- ↑ Gilbert, Jason (July 8, 2013). "iPhone 5, iPad Mini Release Date, And iPad '4': This Week In Apple Rumors". Huffington Post. ശേഖരിച്ചത് November 7, 2013.
- ↑ Geller, Johnathon S. (October 16, 2012). "Apple sends out invitation for iPad mini event". Boy Genius Report. ശേഖരിച്ചത് November 6, 2012.
- ↑ 8.0 8.1 Rodriguez, Salvador; Chang, Andrea (October 23, 2012). "Apple debuts iPad mini tablet". LA Times. ശേഖരിച്ചത് November 6, 2012.
- ↑ Lowensohn, Josh (October 16, 2012). "iPad Mini, anyone? Apple sets Oct. 23 event". CNET. CBS Interactive. ശേഖരിച്ചത് November 6, 2012.
- ↑ Kerr, Dara (October 22, 2012). "Alleged iPad 4 photos hint at HD FaceTime front-facing camera". CNET. CBS Interactive. ശേഖരിച്ചത് November 7, 2012.
- ↑ 11.0 11.1 "Apple Introduces iPad mini". Apple Inc. October 23, 2012. ശേഖരിച്ചത് November 6, 2012.
- ↑ Sulleyman, Aatif (October 24, 2012). "Reports: recent iPad 3 owners to receive free iPad 4 upgrade". ITProPortal. ശേഖരിച്ചത് November 7, 2012.
- ↑ Ankan Deka, Jim (സെപ്റ്റംബർ 14, 2011). "iPad – the Musician's Genie". EF News International. Eastern Fare Music Foundation. മൂലതാളിൽ നിന്നും ഒക്ടോബർ 30, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 31, 2012.
- ↑ "The new iPad – Amazing iPad apps, built right in". Apple. March 7, 2012. ശേഖരിച്ചത് March 14, 2012.
- ↑ Kingston-Hughes, Adrian (October 30, 2012). "iPad 4 benchmark leaks into the wild, shows 1.4GHz processor". ZDNet. ശേഖരിച്ചത് November 7, 2012.
- ↑ Griffith, Chris (March 8, 2012). "Apple launches new iPad with higher resolution screen, and a new Apple TV with HD capability". The Australian. ശേഖരിച്ചത് March 8, 2012.
- ↑ "New iPad will have a 2048×1536 Retina Display". Geek.com. Ziff Davis. March 7, 2012. മൂലതാളിൽ നിന്നും 2012-12-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 21, 2012.
- ↑ "What to do with all those extra pixels?". Bjango. Bjango Pty Ltd. June 19, 2010. ശേഖരിച്ചത് March 21, 2012.
- ↑ 19.0 19.1 "Apple – The new iPad – View all the technical specifications". Apple. മൂലതാളിൽ നിന്നും ജനുവരി 30, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 10, 2012.
- ↑ Tim Stevens (October 30, 2012). "iPad review (late 2012)". Engadget. ശേഖരിച്ചത് November 6, 2012.
- ↑ Huang, Joyce (June 7, 2010). "Best Under a Billion: Batteries Required?". Forbes. ശേഖരിച്ചത് April 18, 2012.
- ↑ "iPad: Charging the battery". Apple. ശേഖരിച്ചത് April 18, 2012.
- ↑ "iPad 2 Smart Cover Teardown". iFixit. ശേഖരിച്ചത് April 16, 2012.
- ↑ "Apple – Smart Cover". Apple. March 2, 2011. ശേഖരിച്ചത് April 16, 2012.
- ↑ Wright, Josh (October 24, 2011). "iPad 2 Smart Cover colors revised". Macgasm. ശേഖരിച്ചത് March 30, 2012.
- ↑ "iPad must-haves. And fun-to-haves". Apple. ശേഖരിച്ചത് April 16, 2012.
- ↑ Frakes, Dan (April 14, 2012). "iPad Keyboard Dock or Bluetooth Keyboard?". PCWorld. മൂലതാളിൽ നിന്നും 2013-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 30, 2012.
- ↑ Beavis, Gareth (November 5, 2012). "New iPad 4 review". TechRadar. ശേഖരിച്ചത് November 6, 2012.
- ↑ Crothers, Brooke (December 13, 2012). "iPad Mini set to eclipse Retina iPad". CNET. CBS Interactive. ശേഖരിച്ചത് December 26, 2012.
- ↑ Stoukas, Tom; Nazareth Rita (November 5, 2012). "U.S. Stocks Rise Before American Presidential Elections". Bloomberg LP. ശേഖരിച്ചത് November 6, 2012.
- ↑ Apple Inc. (2010–2011). Release Library. Retrieved April 3, 2011.