ഐഎ-32

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐഎ-32 ("ഇന്റൽ ആർക്കിടെക്ചർ, 32-ബിറ്റ്" എന്നതിന്റെ ചുരുക്കപ്പേരാണിത്, സാധാരണയായി i386[1][2] എന്ന് വിളിക്കുന്നു)[3]എന്നത് ഇന്റൽ രൂപകൽപ്പന ചെയ്ത് 1985-ൽ 80386 മൈക്രോപ്രൊസസ്സറിൽ ആദ്യമായി ഈ ആർക്കിടെക്ചറിന്റെ അടിസ്ഥാനത്തിൽ പുറത്തിറക്കി. x86 ഇൻസ്ട്രക്ഷൻ സെറ്റ് ആർക്കിടെക്ചറിന്റെ 32-ബിറ്റ് പതിപ്പാണ്. 32-ബിറ്റ് കമ്പ്യൂട്ടിംഗിനെ പിന്തുണയ്ക്കുന്ന x86-ന്റെ ആദ്യ അവതാരമാണ് ഐഎ-32.[4]തൽഫലമായി, 32-ബിറ്റ് കമ്പ്യൂട്ടിംഗിനെ പിന്തുണയ്ക്കുന്ന എല്ലാ x86 പതിപ്പുകളെയും സൂചിപ്പിക്കാൻ "ഐഎ-32" എന്ന പദം ഒരു മെറ്റോണിമായി(metonym-എന്തെങ്കിലും ഒന്നിനെക്കുറിച്ച് അതിന്റെ ഗുണങ്ങളുടെയോ സവിശേഷതകളുടെയോ പേര് ഉപയോഗിച്ച് സൂചിപ്പിക്കുന്ന ഒരു വാക്ക് അല്ലെങ്കിൽ പദപ്രയോഗം) ഉപയോഗിക്കാം.[5][6]

വിവിധ പ്രോഗ്രാമിംഗ് ഭാഷാ നിർദ്ദേശങ്ങൾ നൽകുമ്പോൾ, ഐഎ-32 ഇപ്പോഴും ചിലപ്പോൾ "i386" ആർക്കിടെക്ചർ എന്ന് വിളിക്കപ്പെടുന്നു. മറ്റ് ചില സന്ദർഭങ്ങളിൽ, ഐഎ-32 ഐഎസ്എ(ISA) യുടെ ചില ആവർത്തനങ്ങൾ ചിലപ്പോൾ i486, i586, i686 എന്ന് ലേബൽ ചെയ്യപ്പെടുന്നു, ഇത് യഥാക്രമം 80486, പി5, പി6 മൈക്രോ ആർക്കിടെക്ചറുകൾ നൽകുന്ന ഇൻസ്ട്രക്ഷൻ സൂപ്പർസെറ്റുകളെ പരാമർശിക്കുന്നു. ഈ അപ്‌ഡേറ്റുകൾ അടിസ്ഥാന ഐഎ-32 സെറ്റിനൊപ്പം ഫ്ലോട്ടിംഗ് പോയിന്റ് കഴിവുകളും എംഎംഎക്സ്(MMX) വിപുലീകരണങ്ങളും ഉൾപ്പെടെ നിരവധി കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്.

ചരിത്രപരമായി ഐഎ-32 പ്രൊസസറുകളുടെ ഏറ്റവും വലിയ നിർമ്മാതാവായിരുന്നു ഇന്റൽ, രണ്ടാമത്തെ വലിയ വിതരണക്കാരൻ എഎംഡി ആയിരുന്നു. 1990-കളിൽ, വിയ(VIA), ട്രാൻസ്മെറ്റ(Transmeta), മറ്റ് ചിപ്പ് നിർമ്മാതാക്കൾ എന്നിവർ ഐഎ-32-ന് കംമ്പാറ്റിബിളായ(അനുയോജ്യമായ) പ്രോസസ്സറുകൾ നിർമ്മിച്ചു (ഉദാ: WinChip). ആധുനിക യുഗത്തിൽ, ഇന്റൽ ക്വാർക്ക് മൈക്രോകൺട്രോളർ പ്ലാറ്റ്‌ഫോമിന് കീഴിൽ 2019 വരെ ഐഎ-32 പ്രോസസറുകൾ നിർമ്മിച്ചു; എന്നിരുന്നാലും, 2000 മുതൽ, ഭൂരിഭാഗം നിർമ്മാതാക്കളും (ഇന്റൽ ഉൾപ്പെടെ) x86, x86-64-ന്റെ 64-ബിറ്റ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സിപിയുകൾ നിർമ്മിക്കുന്നതിലേക്ക് മിക്കവാറും നീങ്ങി. x86-64, സ്പെസിഫിക്കേഷൻ അനുസരിച്ച്, ബാക്ക്വേർഡ് കോംപാറ്റിബിളിറ്റിക്കായി ഐഎ-32 ഐഎസ്എയിൽ പ്രവർത്തിക്കുന്ന ലെഗസി ഓപ്പറേറ്റിംഗ് മോഡുകൾ നൽകുന്നു. x86-64 ന്റെ സമകാലിക വ്യാപനം കണക്കിലെടുക്കുമ്പോൾ പോലും, 2018 ലെ കണക്കനുസരിച്ച്, നിരവധി ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഐഎ-32 പ്രോട്ടറ്റഡ് മോഡ് പതിപ്പുകൾ ഇപ്പോഴും പരിപാലിക്കപ്പെടുന്നു, ഉദാ. മൈക്രോസോഫ്റ്റ് വിൻഡോസ് (വിൻഡോസ് 10 വരെ; വിൻഡോസ് 11-ന് x86 പതിപ്പുകൾക്കായി x86-64-ന് അനുയോജ്യമായ പ്രോസസർ ആവശ്യമാണ്)[7]വിൻഡോസ് സെർവർ (വിൻഡോസ് സെർവർ 2008 വരെ; വിൻഡോസ് സെർവർ 2008 ആർ2-ന് x86 പതിപ്പുകൾക്കായി x86-64-ന് അനുയോജ്യമായ പ്രോസസർ ആവശ്യമാണ്)[8]ഡെബിയൻ ലിനക്സ് ഡിസ്ട്രബ്യൂഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.[9] ഐഎ-32-ന്റെ പേര് ഉണ്ടായിരുന്നിട്ടും (ചില ആശയക്കുഴപ്പങ്ങൾക്ക് കാരണമായേക്കാം), എഎംഡിയിൽ നിന്ന് ഉത്ഭവിച്ച x86-ന്റെ 64-ബിറ്റ് പരിണാമം "ഐഎ-64" എന്ന് അറിയപ്പെടില്ല, പകരം ആ പേര് ഇന്റലിന്റെ ഇറ്റാനിയം ആർക്കിടെക്ചറിന്റേതാണ്.

ആർക്കിടെക്ചറൽ സവിശേഷതകൾ[തിരുത്തുക]

ഐഎ-32 ന്റെ പ്രാഥമികമായ നിർവചിപ്പെടുന്ന സ്വഭാവം 32-ബിറ്റ് ജനറൽ പർപ്പസ് പ്രൊസസർ രജിസ്റ്ററുകളുടെ ലഭ്യതയാണ് (ഉദാഹരണത്തിന്, EAX, EBX), 32-ബിറ്റ് സംഖ്യാഗണിതവും ലോജിക്കൽ പ്രവർത്തനങ്ങളും, പ്രോട്ടറ്റഡ് മോഡിൽ ഒരു സെഗ്‌മെന്റിനുള്ളിലെ 32-ബിറ്റ് ഓഫ്‌സെറ്റുകൾ, കൂടാതെ 32-ബിറ്റ് ലീനിയർ അഡ്രസ്സിലേക്ക് സെഗ്മെന്റഡ് അഡ്രസ്സിന്റെ ട്രാൻസലേഷൻ നടത്തുന്നു. ഡിസൈനർമാർ മറ്റ് മെച്ചപ്പെടുത്തലുകൾക്കും വേണ്ടി ഈ അവസരം ഉപയോഗിച്ചു. ഏറ്റവും പ്രധാനപ്പെട്ട ചില മാറ്റങ്ങൾ (16-ബിറ്റ് 286 ഇൻസ്ട്രക്ഷൻ സെറ്റുമായി ബന്ധപ്പെട്ട്) താഴെ വിവരിച്ചിരിക്കുന്നു.

32-ബിറ്റ് ഇന്റിജർ എബിലിറ്റി[തിരുത്തുക]

എല്ലാ പൊതു-ഉദ്ദേശ്യ രജിസ്റ്ററുകളും (GPR-കൾ) 16 ബിറ്റുകളിൽ നിന്ന് 32 ബിറ്റുകളായി വികസിപ്പിച്ചിരിക്കുന്നു, കൂടാതെ എല്ലാ ഗണിതവും ലോജിക്കൽ പ്രവർത്തനങ്ങളും, മെമ്മറി-ടു-രജിസ്റ്റർ, രജിസ്റ്റർ-ടു-മെമ്മറി പ്രവർത്തനങ്ങൾ മുതലായവയ്ക്ക് 32-ബിറ്റ് ഇന്റജിറുകളിൽ നേരിട്ട് പ്രവർത്തിക്കാൻ കഴിയും. സ്റ്റാക്കിൽ സ്ഥിരസ്ഥിതിയായി(default) 4-ബൈറ്റ് സ്‌ട്രൈഡുകളിലേക്ക് പുഷ് ചെയ്യുകയും പോപ്പ് ചെയ്യുകയും ചെയ്യുന്നു, കൂടാതെ നോൺ-സെഗ്മെന്റഡ് പോയിന്ററുകൾക്ക് 4 ബൈറ്റ്സ് വിഡ്ത്താണുള്ളത്.

മോർ ജനറൽ അഡ്രസ്സിംഗ് മോഡ്[തിരുത്തുക]

ഏത് ജിപിആറും ബേസ് രജിസ്റ്ററായി ഉപയോഗിക്കാം, കൂടാതെ ഇഎസ്പി ഒഴികെയുള്ള ഏത് ജിപിആറും ഒരു മെമ്മറി റഫറൻസിൽ ഒരു ഇൻഡക്സ് രജിസ്റ്ററായും ഉപയോഗിക്കാം. ബേസ് രജിസ്‌റ്റർ വാല്യൂവിലേക്കും ഡിസ്പ്ലേസ്മെന്റിലേക്കും ചേർക്കുന്നതിന് മുമ്പ് ഇൻഡ്ക്സ് രജിസ്‌റ്റർ വാല്യൂ 1, 2, 4, അല്ലെങ്കിൽ 8 കൊണ്ട് ഗുണിക്കാവുന്നതാണ്.

അഡീക്ഷണൽ സെഗ്മെന്റ് രജിസ്റ്ററുകൾ[തിരുത്തുക]

എഫ്എസ്, ജിഎസ് എന്നീ രണ്ട് അഡീക്ഷണൽ സെഗ്മെന്റ് രജിസ്റ്ററുകൾ നൽകിയിട്ടുണ്ട്.

ലാർജർ വെർച്വൽ അഡ്രസ്സ് സ്പേസ്[തിരുത്തുക]

ഐഎ-32 ആർക്കിടെക്ചർ 48-ബിറ്റ് സെഗ്മെന്റഡ് അഡ്രസ്സ് ഫോർമാറ്റ് നിർവചിക്കുന്നു, സെഗ്മെന്റിനുള്ളിൽ 16-ബിറ്റ് സെഗ്മെന്റ് നമ്പറും 32-ബിറ്റ് ഓഫ്സെറ്റും ഉണ്ട്. ഇത് സെഗ്മെന്റഡ് അഡ്രസ്സുകൾ 32-ബിറ്റ് ലീനിയർ അഡ്രസ്സുകളിലേക്ക് മാപ്പ് ചെയ്തിരിക്കുന്നു.

ഡിമാൻഡ് പേജിംഗ്[തിരുത്തുക]

32-ബിറ്റ് ലീനിയർ അഡ്രസ്സുകൾ ഫിസിക്കൽ അഡ്രസ്സുകളേക്കാൾ വെർച്വൽ അഡ്രസ്സുകളാണ്; അവ ഒരു പേജ് ടേബിളിലൂടെ ഫിസിക്കൽ അഡ്രസ്സുകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. 80386, 80486, ഒറിജിനൽ പെന്റിയം പ്രോസസറുകളിൽ, ഫിസിക്കൽ അഡ്രസ്സ് 32 ബിറ്റ് ആയിരുന്നു; പെന്റിയം പ്രോയിലും പിന്നീടുള്ള പ്രോസസറുകളിലും, ഫിസിക്കൽ അഡ്രസ് എക്സ്റ്റൻഷൻ 36-ബിറ്റ് ഫിസിക്കൽ അഡ്രസ്സുകൾ അനുവദിച്ചു, എന്നിരുന്നാലും ലീനിയർ അഡ്രസ് സൈസ് 32 ബിറ്റ്സായിരുന്നു.[10]

അവലംബം[തിരുത്തുക]

  1. "ditto(1) Mac OS X Manual Page". BSD General Commands Manual. Apple. December 19, 2008. മൂലതാളിൽ നിന്നും June 2, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 3, 2013. Thin Universal binaries to the specified architecture [...] should be specified as "i386", "x86_64", etc.
  2. "Additional Predefined Macros". software.intel.com. Intel. മൂലതാളിൽ നിന്നും February 15, 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 25, 2020.
  3. Kemp, Steve. "Running 32-bit Applications on 64-bit Debian GNU/Linux". Debian Administration. മൂലതാളിൽ നിന്നും September 16, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2013.
  4. "Intel 64 and IA-32 Architectures Software Developer's Manual". Intel Corporation. September 2014. പുറം. 31. മൂലതാളിൽ നിന്നും January 26, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 19, 2014. The Intel386 processor was the first 32-bit processor in the IA-32 architecture family. It introduced 32-bit registers for use both to hold operands and for addressing.
  5. Green, Ronald W. (May 5, 2009). "What do IA-32, Intel 64 and IA-64 Architecture mean?". software.intel.com. Intel. മൂലതാളിൽ നിന്നും December 19, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 19, 2014.
  6. "Supported Hardware". Ubuntu Help. Canonical. മൂലതാളിൽ നിന്നും December 19, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2013.
  7. "Windows 10 System Requirements & Specifications | Microsoft". www.microsoft.com (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും May 1, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 20, 2018.
  8. Scott M. Fulton, III (May 16, 2007). "Windows Server 2008 'The Last 32-bit Operating System'". BetaNews.
  9. "Debian GNU/Linux on x86 Machines". മൂലതാളിൽ നിന്നും April 28, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 20, 2020.
  10. "Demand Paging". ശേഖരിച്ചത് June 6, 2023.
"https://ml.wikipedia.org/w/index.php?title=ഐഎ-32&oldid=3927058" എന്ന താളിൽനിന്ന് ശേഖരിച്ചത്