ഏഷ്യ–യൂറോപ്പ് മീറ്റിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Asia–Europe Meeting (ASEM)

തരംPolitical Dialogue Forum
Partnership53 ASEM Partners[1]
സ്ഥാപിതം1996
ASEM ലോഗോ

അതിന്റെ അംഗ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും വിവിധ തരത്തിലുള്ള സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഏഷ്യൻ-യൂറോപ്യൻ രാഷ്ട്രീയ ഡയലോഗ് ഫോറമാണ് ഏഷ്യ-യൂറോപ്പ് മീറ്റിംഗ് (എഎസ്ഇഎം). 1996 മാർച്ച് 1 ന്, തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന 1-ആം എഎസ്ഇഎം ഉച്ചകോടിയിൽ (എഎസ്ഇഎം1) അന്നത്തെ യൂറോപ്യൻ യൂണിയന്റെ15 അംഗരാജ്യങ്ങളും അന്നത്തെ 7 ആസിയാൻ രാജ്യങ്ങൾ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ വ്യക്തിഗത രാജ്യങ്ങൾ എന്നിവയും യൂറോപ്യൻ കമ്മീഷനും ചേർന്നാണ് ഇത് ഔദ്യോഗികമായി സ്ഥാപിതമായത്.[2] 2008-ൽ ഇന്ത്യ, മംഗോളിയ, പാകിസ്ഥാൻ, ആസിയാൻ സെക്രട്ടേറിയറ്റ് എന്നിവയ്‌ക്കൊപ്പം അധിക യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും അംഗങ്ങളായി ചേർന്നു. 2010 ൽ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, റഷ്യ,[3] 2012 ൽ ബംഗ്ലാദേശ്, നോർവേ, സ്വിറ്റ്സർലൻഡ്,[4] എന്നിവയും അതുപോലെ 2014ൽ ക്രൊയേഷ്യ, കസാഖ്സ്ഥാൻ എന്നിവയും അംഗങ്ങളായി.

ASEM മാപ്പ് നീലയിലും ചുവപ്പിലും

എഎസ്ഇഎം പ്രോസസിൻ്റെ പ്രധാന ഘടകങ്ങൾ ഇനിപ്പറയുന്ന 3 സ്തംഭങ്ങളിൽ നിലകൊള്ളുന്നു:

  • രാഷ്ട്രീയ സ്തംഭം
  • എക്കണോമിക്, സാമ്പത്തിക സ്തംഭം
  • സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സ്തംഭം

ഉൾപ്പെട്ടിരിക്കുന്ന പങ്കാളികൾ പൊതുവേ, ഏഷ്യയും യൂറോപ്പും തമ്മിലുള്ള എല്ലാ തലങ്ങളിലും ബന്ധം ആഴത്തിലാക്കുന്നതിനുള്ള ഒരു മാർഗമായി എഎസ്ഇഎം പ്രോസസിനെ കണക്കാക്കുന്നു, ഇത് കൂടുതൽ സമതുലിതമായ രാഷ്ട്രീയ സാമ്പത്തിക ലോകക്രമം കൈവരിക്കുന്നതിന് ആവശ്യമാണെന്ന് കരുതപ്പെടുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും രാഷ്ട്രത്തലവന്മാരുടെയും ഗവൺമെന്റ് തലവന്മാരുടെയും ബിനാലെ മീറ്റിംഗുകളും വിദേശകാര്യ മന്ത്രിമാരുടെയും മറ്റ് മന്ത്രിതല യോഗങ്ങളും വിവിധ തലങ്ങളിലുള്ള മറ്റ് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക-സാംസ്കാരിക പരിപാടികളും ഈ പ്രക്രിയ മെച്ചപ്പെടുത്തുന്നു.

പങ്കാളികൾ[തിരുത്തുക]

എഎസ്ഇഎം പങ്കാളിത്തത്തിന് 51 രാജ്യങ്ങളും 2 പ്രാദേശിക സംഘടനകളും ആയിനിലവിൽ 53 പങ്കാളികളുണ്ട്. ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബംഗ്ലാദേശ്, ബെൽജിയം, ബ്രൂണെ, ബൾഗേറിയ, കംബോഡിയ, ചൈന, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ജപ്പാൻ, ഇന്ത്യ, ജപ്പാൻ, ജപ്പാൻ കസാക്കിസ്ഥാൻ, ലാവോസ്, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാൾട്ട, മംഗോളിയ, മ്യാൻമർ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, നോർവേ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവേനിയ , കൊറിയ , സ്ലോവേനിയ , സിംഗപ്പൂർ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, യുണൈറ്റഡ് കിംഗ്ഡം, വിയറ്റ്നാം എന്നിവയാണ് രാജ്യങ്ങൾ. യൂറോപ്യൻ യൂണിയനും ആസിയാൻ സെക്രട്ടേറിയറ്റും ആണ് അംഗങ്ങളായ പ്രാദേശിക സംഘടനകൾ.

മീറ്റിംഗുകൾ[തിരുത്തുക]

എഎസ്ഇഎം ഉച്ചകോടികൾ[തിരുത്തുക]

ദ്വിവത്സര ഉച്ചകോടികൾ ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിൽ മാറിമാറി നടക്കുന്നു, അതാത് പങ്കാളി രാജ്യങ്ങളുടെയും സംഘടനകളുടെയും രാഷ്ട്രത്തലവന്മാരും സർക്കാരും പങ്കെടുക്കുന്നു:

എഎസ്ഇഎം മന്ത്രിതല യോഗങ്ങൾ[തിരുത്തുക]

ഉച്ചകോടികൾ കൂടാതെ, വിദേശകാര്യങ്ങൾ, സാമ്പത്തികം, സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, തൊഴിൽ, ഗതാഗതം അല്ലെങ്കിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയിൽ ബന്ധപ്പെട്ട മന്ത്രിമാർ പങ്കെടുക്കുന്ന പതിവ് മന്ത്രിതല യോഗങ്ങളും നടക്കുന്നു:

എഎസ്ഇഎം ഫോറിൻ മിനിസ്റ്റേഴ്സ് മീറ്റിങ്ങ് (ASEMFMM)[തിരുത്തുക]

എഎസ്ഇഎം ഫിനാൻസ് മിനിസ്റ്റേഴ്സ് മീറ്റിങ്ങ് (ASEMFinMM)[തിരുത്തുക]

എഎസ്ഇഎം കൾച്ചർ മിനിസ്റ്റേഴ്സ് മീറ്റിങ്ങ് (ASEMCMM)[തിരുത്തുക]

എഎസ്ഇഎംഎക്കണോമിക് മിനി സ്റ്റേഴ്‌സ് മീറ്റിങ്ങ് (ASEMEMM)[തിരുത്തുക]

എഎസ്ഇഎംഎഡ്യൂക്കേഷൻ മിനി സ്റ്റേഴ്സ് മീറ്റിങ്ങ് (ASEMME)[തിരുത്തുക]

എഎസ്ഇഎം ലേബർ & എംപ്ലോയ്‌മെന്റ് മിനി സ്റ്റേഴ്സ് മീറ്റിങ്ങ് (ASEMLEMC)[തിരുത്തുക]

എഎസ്ഇഎം ട്രാൻസ്പോർട്ട് മിനി സ്റ്റേഴ്സ് മീറ്റിങ്ങ് (ASEMTMM)[തിരുത്തുക]

എഎസ്ഇഎംഎൻവയോൺമെൻ്റ് മിനി സ്റ്റേഴ്സ് മീറ്റിങ്ങ് (ASEMEnvMM)[തിരുത്തുക]

എഎസ്ഇഎം മിനിസ്റ്റീരിയൽ കോൺഫറൻസ് ഓൺ എനർജി സെക്യൂരിറ്റി (ASEMESMC)[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Partners - ASEM InfoBoard".
  2. Lay Hwee Yeo (2003). Asia and Europe: the development and different dimensions of ASEM. Routledge (UK). ISBN 0-415-30697-3.
  3. ASEM ministers wrap up ‘productive’ session
  4. "ASEF's Expansion". Archived from the original on 2018-05-21. Retrieved 2022-11-16.

പുറം കണ്ണികൾ[തിരുത്തുക]