ഏഷ്യാനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏഷ്യാനെറ്റ് സുവർണ്ണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഏഷ്യാനെറ്റ്
ഏഷ്യാനെറ്റ് ലോഗോ.png
ആരംഭം 30 ഓഗസ്റ്റ്1993
ഉടമ സ്റ്റാർ ഇന്ത്യ
മുദ്രാവാക്യം മാറ്റങ്ങൾക്കൊപ്പം

മറ്റാരേക്കാൾ മുൻപേ ഇതു മലയാളത്തിന്റെ ആഘോഷം

പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയന്റെ ചില ഭാഗങ്ങൾ
മുഖ്യകാര്യാലയം തിരുവനന്തപുരം, കേരളം, ഇന്ത്യ[1]
Sister channel(s) ഏഷ്യാനെറ്റ് പ്ലസ്
ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്
ഏഷ്യാനെറ്റ് മൂവീസ്
ഏഷ്യാനെറ്റ് സുവർണ്ണ
സുവർണ്ണ പ്ലസ്‌
വെബ്സൈറ്റ് www.asianetglobal.com
ലഭ്യത
സാറ്റലൈറ്റ്
സൺ ഡയറക്ട് (India) Channel 201
എയർടെൽ ഡിജിറ്റൽ ടിവി (India) Channel 800
ടാറ്റ സ്കൈ (India) Channel 1810
Reliance Digital TV (India) Channel 861
Videocon D2H (India) Channel 603
Cignal Digital TV (Philippines) Coming Soon
കേബിൾ
Asianet Digital TV (India) Channel 101
StarHub TV (Singapore) Channel 139
SkyCable
(Philippines)
Coming Soon
Destiny Cable
(Philippines)
Coming Soon
Kerala Vision Digital TV (Kerala) (India) Channel 6


മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലാണ് ഏഷ്യാനെറ്റ്[2] 1993 ൽ സംപ്രേഷണം ആരംഭിച്ചു. മലയാളത്തിൽത്തന്നെ അഞ്ചു വ്യത്യസ്ത ചാനലുകൾ. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്‌, ഏഷ്യാനെറ്റ്‌ HD, ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്, ഏഷ്യാനെറ്റ് മൂവീസ്, എന്നീ പേരുകളിൽ. കന്നഡയിൽ ഏഷ്യാനെറ്റ് സുവർണ്ണ, എന്ന പേരിലും തെലുഗിൽ സിതാര[3] എന്ന പേരിലും ചാനലുകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരമാണ് ഏഷ്യാനെറ്റിന്റെ ആസ്ഥാനം. പ്രമുഖ വ്യവസായിയും കർണാടകത്തിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാ അംഗവും അയ രാജീവ് ചന്ദ്രശേഖരാണ് ഏഷ്യാനെറ്റിന്റെ ചെയർമാൻ.[4][5] കെ.മാധവൻ വൈസ് ചെയർമാൻ കം ഏംഡിയാണ്. ഏഷ്യാനെറ്റ് വാർത്താ വിഭാഗത്തിന് കേരളത്തിലെല്ലായിടത്തും,ചെന്നൈ, മുബൈ, ഡൽഹി എന്നിവിടങ്ങളിലും ഗൾഫിലും ബ്യൂ‍റോയുണ്ട്.2018 ൽ ചാനൽ 25വർഷം പൂർത്തീകരിച്ചു

ഓഹരി വില്പന[തിരുത്തുക]

ചാനലിന്റെ പഴയ ചിഹ്നം. 2013 വരെ ഉണ്ടായിരുന്നത്

2008 ൽ ചാനലിന്റെ പകുതിയിലതികം ഓഹരികളും റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതിയിലുള്ള ആഗോള മാധ്യമ രംഗത്തെ ഭീമന്മാരായ സ്റ്റാർ ഗ്രൂപ്പിന് കൈമാറി[6].

എച്ച്.ഡി ചാനൽ[തിരുത്തുക]

13 ഓഗസ്റ്റ്‌ 2015 മുതൽ ഏഷ്യാനെറ്റ്‌ മലയാളത്തിലെ ആദ്യത്തെ ഫുൾ എച്ച്.ഡി ചാനലായ ഏഷ്യാനെറ്റ്‌ എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചു

പരിപാടികൾ[തിരുത്തുക]

പ്രധാന ലേഖനം: ''ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ''

1000 എപിസോടുകൾ പൂർത്തിയാക്കിയ പരിപാടികൾ[തിരുത്തുക]

പ്രധാന ലേഖനം: "ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ"

ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്[തിരുത്തുക]

സ്റ്റാർ ഏഷ്യാനെറ്റ്‌ കമ്മ്യൂണിക്കേഷന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൾഫ് ചാനലാണ് ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്. ഗൾഫ് മലയാളികൾക്കായി 2010ലാണ് ചാനൽ സംപ്രേഷണം തുടങ്ങിയത്. പിൽക്കാലത്ത് ഗൾഫിൽ സ്റ്റുഡിയോകോംപ്ലെക്സും ആരംഭിച്ചു. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയുന്ന പരിപാടികൾകൂടാതെ മറ്റു പുതിയ പ്രോഗ്രാമുകളും സിനിമകളും ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റിൽ ലഭ്യമാണ്. ഈ ചാനലിന്റെ വരവോടെ ഗൾഫ് മലയാളികൾക്ക് അവരുടെ സമയത്തിന് പ്രോഗ്രാമുകളും വാർത്തകളും കാണാൻ കഴിയുന്നു.ഏഷ്യാനെറ്റ്‌ കുടുംബത്തിൽനിന്നും സിനിമകൾക്കുവേണ്ടിമാത്രമായി ഏഷ്യാനെറ്റ്‌ മൂവീസ് എന്നചാനലും 2012ൽ തുടങ്ങി.

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. http://www.asianetglobal.com/contactus
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011 ഡിസംബർ 12. ശേഖരിച്ചത് 2013 ഏപ്രിൽ 09. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
  3. Asianet launches Telugu entertainment channel
  4. http://www.business-standard.com/india/news/bjp-ropes-in-rajeev-chandrasekhar-to-pen-vision-2025/402021/
  5. http://www.madhyamam.com/node/82523
  6. http://www.india-server.com/news/star-to-buy-majority-stake-in-asianet-2688.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്&oldid=3554134" എന്ന താളിൽനിന്ന് ശേഖരിച്ചത്