ഏഷ്യാനെറ്റ് ഡാറ്റാ ലൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യാനെറ്റ് ഡാറ്റാ ലൈൻ
വ്യവസായം ബ്രോഡ്ബാൻഡ്
സ്ഥാപിതം 1993
ആസ്ഥാനം ഇന്ത്യ , ഇന്ത്യ
വെബ്‌സൈറ്റ് ഏഷ്യാനെറ്റ്

കേരളത്തിൽ പ്രമുഖമായ ഒരു സ്വകാര്യ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവന ദാതാവാണ് ഏഷ്യാനെറ്റ് ഡാറ്റാ ലൈൻ [1]. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻറെ ഉപ കമ്പനിയാണ്. കേബിൾ ടെലിവിഷൻ ശൃംഖല വഴിയാണ് ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനങ്ങൾ ഏഷ്യാനെറ്റ് നൽകുന്നത്. 4 Mbps ആണ് പരമാവധി വേഗത. വോയ്സ് ഓവർ ഐപി സേവനങ്ങളും നൽകിവരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും അന്തർദേശീയ ഗേറ്റ്വേകൾ ഏഷ്യാനെറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവ സിങ്ടെല്ലിൻറെ സാറ്റലൈറ്റ് മൂഖേന നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇതുമൂലം യൂറോപ്പ്, യുണൈറ്റൈഡ് സ്റ്റേറ്റ്സ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഇന്റർനെറ്റ്‌ ബന്ധം ലഭ്യമാകുന്നു. കേരളത്തിലെ മിക്ക പ്രമുഖ നഗരങ്ങളിലും ഈ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാണ്. പ്രീപെയ്ഡ് പ്ലാനുകളും പോസ്റ്റ്പെയ്ഡ് പ്ലാനുകളും ലഭ്യമാണ്. 200 Mbps ആണ് ലഭ്യമായ ബാൻഡ് വിഡ്ത്[2].

സാങ്കേതികത[തിരുത്തുക]

കേബിൾ ടെലിവിഷൻ ശൃംഖല ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. 160 കിലോമീറ്റർ ദൂരത്തിൽ വരെ ഇന്റർനെറ്റ് സേവനം നൽകാൻ ഇതു വഴി കഴിയും. ഇവിടെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് ഡാറ്റാ ഓവർ കേബിൾ സർവീസ് ഇന്റർഫേസ് സ്പെസിഫിക്കഷൻ. മികച്ച് സേവനം നൽകാനായി ഹൈബ്രിഡ് ഫൈബർ കേബിൾ ഉപയോഗിക്കുന്നു. ആകെ 200 എം.ബി.പി.എസ്. ബാൻഡ്വിത്ത് എഷ്യാനെറ്റിന് ഉണ്ട്[3].

സുരക്ഷ[തിരുത്തുക]

വെബ് അധിഷ്ഠിത ഓഥന്റിക്കേഷൻ

കേബിൾ ടെലിവിഷൻ ശൃംഖല പങ്ക് വെയ്ക്കപ്പെട്ടിരിക്കുന്ന ഒരു ശൃഖലയാണ്. അതിനാൽ ഉയർന്ന രീതിയിലുള്ള എൻക്രിപ്ഷൻ ഉപയോഗിക്കുന്നു. കൂടാതെ വെബ് അധിഷ്ഠിത ഓഥന്റിക്കേഷനും ഉപയോഗിക്കുന്നു. അതായത് ബ്രൌസർ തുറന്നാലുടൻ കമ്പനിയുടെ ലോഗിൻ പേജ് വരുന്നു.

പ്ലാനുകൾ[തിരുത്തുക]

  • എഡിഎൽ ഹോംനെറ്റ് - വീടുകൾക്ക്
  • എഡിഎൽ സൈബറ്നെറ്റ് - ഓഫീസുകൾ, സ്ഥാപനങ്ങൾ
  • എഡിഎൽ പ്രൈനെറ്റ്- വിർച്ച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്

അവലംബം[തിരുത്തുക]

  1. [1]
  2. [2]
  3. എഷ്യാനെറ്റ് ഡാറ്റാ ലൈൻ


പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്_ഡാറ്റാ_ലൈൻ&oldid=1127430" എന്ന താളിൽനിന്നു ശേഖരിച്ചത്