Jump to content

ഏറ്റവും മൂല്യവത്തായ കാർഷിക-വളർത്തുമൃഗ ഉൽപ്പന്നങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2016 ൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർഷിക വിളയായിരുന്നു അരി. ഉൽ‌പാദിപ്പിക്കുന്ന അളവിൽ കരിമ്പിനും ചോളത്തിനും ശേഷം മൂന്നാമതാണ്. കംബോഡിയയിലെ ഒരു നെൽപാടമാണിത്.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് ലഭിച്ച ഇനിപ്പറയുന്ന പട്ടിക, ലോക രാജ്യങ്ങൾ ഉൽ‌പാദിപ്പിക്കുന്ന ഏറ്റവും മൂല്യവത്തായ കാർഷിക ഉൽ‌പന്നങ്ങളുടെ പട്ടികയാണ്. [1] ഈ ലേഖനത്തിലെ ഡാറ്റ, പ്രത്യേകം പരാമർശിച്ചില്ലെങ്കിൽ, 2016 ലെ റിപ്പോർട്ടുപ്രകാരമാണ്. ലോക, രാജ്യ വിപണികളിൽ വിലയിൽ ഏറ്റക്കുറച്ചിലുകളും കാലാവസ്ഥയും മറ്റ് ഘടകങ്ങളും ഉൽപാദനത്തെ സ്വാധീനിക്കുന്നതിനാൽ വ്യക്തിഗത വിളകളുടെ മൂല്യവും ഉൽപാദനവും വർഷം തോറും വ്യത്യാസപ്പെടുന്നു.

ഈ പട്ടികയിൽ ഏറ്റവും മികച്ച 50 വിളകളും വളർത്തുമൃഗഉൽ‌പന്നങ്ങളും ഉൾപ്പെടുന്നു, പക്ഷേ ഇതിൽ ഏറ്റവും ഊർജിതമായി ഉൽ‌പാദിപ്പിക്കുന്ന മികച്ച 50 വിളകളും കന്നുകാലി ഉൽ‌പന്നങ്ങളും ഉൾ‌പ്പെടണമെന്നില്ല. മാംസത്തിന്റെ തദ്ദേശീയമൂല്യങ്ങൾ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

കാർഷിക ഇനം ഉൽപ്പാദനത്തിന്റെ ആഗോളമൂല്യം ബില്ല്യൺ യു എസ് ഡോളറിൽ ആഗോള ഉൽപ്പാദനം മെട്രിക് ടണ്ണിൽ ഉൽപ്പാദന മൂല്യ അടിസ്ഥാനത്തിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം
അരി, നെല്ല് $332 751,885,117 $117 (മെയിൻലാൻഡ് ചൈന)
വളർത്തുപന്നി, മാംസം $280 118,956,327 $167 (മെയിൻലാൻഡ് ചൈന)
കന്നുകാലി, മാംസം $269 64,568,004 $52.8 (അമേരിക്കൻ ഐക്യനാടുകൾ)
പശുവിന്റെ പാൽ, മുഴുവനായി $238 665,596,536 $34.7 (അമേരിക്കൻ ഐക്യനാടുകൾ)
ചിക്കൻ, മാംസം $192 106,638,508 $27.4 (അമേരിക്കൻ ഐക്യനാടുകൾ)
ചോളം $191 1,126,990,585 $61.2 (മെയിൻലാൻഡ് ചൈന)
ഗോതമ്പ് $168 748,392,150 $50.7 (മെയിൻലാൻഡ് ചൈന)
സോയാബീൻസ് $107 335,613,801 $40.7 (അമേരിക്കൻ ഐക്യനാടുകൾ)
കോഴിമുട്ട, മുഴുവനായി $93.6 74,180,272 $26.1 (മെയിൻലാൻഡ് ചൈന)
ഉരുളക്കിഴങ്ങ് $92.7 356,952,488 $32.2 (മെയിൻലാൻഡ് ചൈന)
ഈ പട്ടികയിൽ മറ്റിടത്ത് പരാമർശിക്കാത്ത പച്ചക്കറികൾ $89.1 292,920,885 $53.6 (മെയിൻലാൻഡ് ചൈന)
തക്കാളി $87.9 178,158,747 $28.9 (മെയിൻലാൻഡ് ചൈന)
കരിമ്പ് $87.3 1,874,611,396 $40.9 (ബ്രസീൽ)
മുന്തിരി $67.8 74,089,693 $14.4 (ഫ്രാൻസ്)
പരുത്തി, വിത്ത് $56.7 67,622,193 $21.4 (മെയിൻലാൻഡ് ചൈന)
എരുമപ്പാൽ, മുഴുവനായി $56.4 115,204,379 $43.1 (ഇന്ത്യ)
പരുത്തി ലിന്റ് $50.5 23,274,797 $18.6 (മെയിൻലാൻഡ് ചൈന)
ആപ്പിൾ $45.9 84,743,988 $20.8 (മെയിൻലാൻഡ് ചൈന)
ഉള്ളി, ഉണങ്ങിയരീതിയിൽ $42.1 94,838,690 $23.9 (മെയിൻലാൻഡ് ചൈന)
ചെമ്മരിയാട്, മാംസം $40.4 9,567,978 $13.8 (മെയിൻലാൻഡ് ചൈന)
വെഌഅരിവർഗ്ഗങ്ങളും ഘെർക്കിനുകളും $40.2 79,844,838 $29.6 (മെയിൻലാൻഡ് ചൈന)
വെളുത്തുള്ളി $39.3 26,821,718 $31.5 (മെയിൻലാൻഡ് ചൈന)
വാഴപ്പഴം $38.5 112,627,980 $8.13 (ഇന്ത്യ)
ആട്ടിറച്ചി $36.4 5,794,581 $25.3 (മെയിൻലാൻഡ് ചൈന)
പാം ഓയിൽ (പഴം) $35.7 255,567,218 $17.7 (ഇന്തോനേഷ്യ)
മരച്ചീനി $34.3 288,497,460 $4.11 (ഇന്തോനേഷ്യ)
പാം ഓയിൽ $34 58,156,889 $16.2 (ഇന്തോനേഷ്യ)
തണ്ണിമത്തനുകൾ $33.9 102,414,316 $26.1 (മെയിൻലാൻഡ് ചൈന)
റേപ്‌സീഡ് $31.7 68,113,132 $10.4 (മെയിൻലാൻഡ് ചൈന)
മാമ്പഴങ്ങൾ, മാംഗോസ്റ്റീനുകൾ, പേരക്ക $30.0 49,523,191 $14.1 (ഇന്ത്യ)
മറ്റു പക്ഷികളുടെ മുട്ടകൾ മുഴുവനായി $27.9 6,108,690 $25.6 (മെയിൻലാൻഡ് ചൈന)
നിലക്കടല, തോടടക്കം $26.9 44,543,757 $16.1 (മെയിൻലാൻഡ് ചൈന)
മുളകുകൾ $26.3 34,567,250 $9.95 (മെയിൻലാൻഡ് ചൈന)
മധുരക്കിഴങ്ങുകൾ $26.1 89,985,845 $17.8 (മെയിൻലാൻഡ് ചൈന)
ബാർളി $22.9 145,906,773 $2.08 (റഷ്യ)
ഓറഞ്ച് $22.6 72,771,146 $5.62 (ഇന്ത്യ)
വഴുതിനങ്ങകൾ $21.6 51,302,856 $16.8 (മെയിൻലാൻഡ് ചൈന)
ഒലീവ് $19.9 19,650,821 $5.5 (ഗ്രീസ്)
സൂര്യകാന്തി വിത്ത് $19.4 47,401,997 $4.54 (Ukraine)
ടാൻഗരിൻ, മന്ദാരിൻ ഓറഞ്ച്, ക്ലെമെന്റൈൻസ്, സാറ്റ്‌സുമാസ് $19.1 32,304,732 $12.2 (മെയിൻലാൻഡ് ചൈന)
കാബേജും അനുബന്ധ ബ്രാസിക്കകളും $19.1 69,790,058 $9.3 (മെയിൻലാൻഡ് ചൈന)
പാലക്ക് $18 26,763,044 $15.4 (മെയിൻലാൻഡ് ചൈന)
സ്ട്രോബെറി $17.7 7,901,882 $6.49 (മെയിൻലാൻഡ് ചൈന)
പീച്ചുകൾ, നെക്ടറീനുകൾ $17.1 24,040,295 $9.98 (മെയിൻലാൻഡ് ചൈന)
പുകയില, മുഴുവനായി $16.2 6,361,725 $8.27 (മെയിൻലാൻഡ് ചൈന)
കാപ്പി, ഗ്രീൻ $16.1 9,353,937 $6.75 (ബ്രസീൽ)
ഉർവച്ചീര, ചിക്കറി $15.7 27,440,987 $8.33 (മെയിൻലാൻഡ് ചൈന)
സ്വാഭാവിക റബർ $15.3 13,449,190 $6.19 (തായ്‌ലാന്റ്)
ചായ $15.2 5,859,841 $11.3 (മെയിൻലാൻഡ് ചൈന)
പച്ച പയറുകൾ $14.7 19,854,943 $9.68 (മെയിൻലാൻഡ് ചൈന)

അവലംബം

[തിരുത്തുക]
  1. "FAOSTAT". www.fao.org.