ഏറോബിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഏറോബിക്സ് ക്ലാസ്.

ശരീരത്തിൽ ഓക്സിജന്റെ വിതരണവും ഉപയോഗവും വർദ്ധിപ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ ഒരുതരം ശാരീരിക വ്യായാമമാണ് ഏറോബിക്സ് (Aerobics). 'പ്രാണവായുവുമായി ബന്ധപ്പെട്ടത്' എന്നാണ് ഈ വാക്കിന്റെ അർത്ഥം. പേശികളുടെ ഉറപ്പിനുവേണ്ടിയുള്ള വ്യായാമമാണ് ഇത്. സമ്പൂർണ ഫിറ്റ്നെസ്സ് ആണ് ലക്ഷ്യം. ജോഗിങ്, സൈക്കിൾ ചവിട്ടൽ, നൃത്തം ചെയ്യൽ, തോണി തുഴയൽ, നീന്തൽ, പടി കയറൽ എന്നിവയെല്ലാം ഈ വ്യായാമ മുറയ്ക്ക് ഉദാഹരണങ്ങളാണ്. ശരീരഭാരം ക്രമീകരിക്കുന്നതിനും കരുത്തും, സഹനശക്തിയും നൽകുന്നതിനും ഇത്തരം വ്യായാമങ്ങൾ സഹായിക്കുന്നു. പേശികളെ ശക്തിപ്പെടുത്തുന്നതിനും വഴക്കം ലഭിക്കുന്നതിനും, ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവർത്തനക്ഷമത മെച്ചപെടുത്തുന്നതിനും ഏറോബിക്സ് വ്യായാമമുറകളാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. മാനസികാരോഗ്യം, ലൈംഗികാരോഗ്യം എന്നിവ കൈവരിക്കാനും ഇവ സഹായകരമാണ്. മിക്കപ്പോഴും സംഗീതത്തിന്റെ അകമ്പടിയോടുകൂടി ആയിരിക്കും ഈ വ്യായാമം ചെയ്യുന്നത്. 35 വയസ്സിനുമുകളിൽ പ്രായമുള്ളവരും ഹൃദ്രോഹികളും മേല്പറഞ്ഞ വ്യായാമം ചെയ്യുന്നതിനു മുമ്പായി ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമാണ്.

ചെയ്യുന്ന രീതി[തിരുത്തുക]

Fox and Haskell formula showing the split between aerobic (light orange) and anaerobic (dark orange) exercise and heart rate

മിക്കപോഴും ഒരു പരിശിലകന്റെ കിഴിൽ ഒരു കൂട്ടം ആളുകൾ ആണ് സാധാരണയായി പരിശീലനം നടത്തുക. എന്നിരുനനാലും ഒറ്റയ്ക്കും സംഗീതം ഇല്ലാതെയും ഇത് പരിശീലിക്കവുന്നതാണ്.

ചരിത്രം[തിരുത്തുക]

ഏറോബിക്സ് എന്ന വാക്കും ഈ വ്യായാമമുറയും വികസിപ്പിച്ചത് കെന്നെത്ത് കോപേർ എന്ന ഡോക്ടറും പൌലിനെ പോട്ടസ് എന്ന കേണലും ചേർന്നാണ് , ഇവർ രണ്ടുപേരും അമേരിക്കൻ എയർ ഫോള്സിലാണ് ജോലി ചെയുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏറോബിക്സ്&oldid=3830617" എന്ന താളിൽനിന്ന് ശേഖരിച്ചത്