ഏമാനി നേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുബ്ബരായ ശാസ്ത്രി മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏമാനി നേ നീ മഹിമദെലുപുഡുനമ്മ[1]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി ഏമാനി നേ നീ മഹിമദെലുപുഡുനമ്മ കാഞ്ചീപുരവാസിനിയായ ദേവീ, അവിടത്തെ
അനന്തമായ മഹത്വം എനിക്ക് അനുഭവവേദ്യമാകുമോ?
അനുപല്ലവി സാമജഗാമിനി സാരസലോചനി ആനയുടേതുപോലെയാണ് അവിടത്തെ നടത്തം
കണ്ണുകളാവട്ടേ താമരപ്പൂക്കൾ പോലെ ഭംഗിയേറിയതും
ചരണം 1 ഹരിഹരസുരമുനി വരുലകു നീ നീഡു
ചരണ മഹിമപൊഗഡുഡ തരമാ നരുഡനു നേനു
പാമരുഡനു ദേവി വരകാഞ്ചിപുരാലയവാസിനി
ശ്രീ പരദേവതേ നീഡു കുമാരുഡനമ്മ
അവിടത്തെ പാദാരവിന്ദങ്ങളുടെ മഹത്വം മനസ്സിലാക്കാൻ
വിഷ്ണുവിനോ ശിവനോ മറ്റു ദേവതമാർക്കോ സാധിക്കുമോ?
അമ്മേ ഞാനൊരു നിഷ്കളങ്കനായ മനുഷ്യനാണ്. ഓ! ദേവീ,
ഞാൻ അവിടത്തെ സ്നേഹിക്കുന്ന മകനാണ്.
സ്വരസാഹിത്യം രാകേന്ദുവദന വിനുമിക
നീ സരിഗ ദൈവമു ഗാന
പദാബ്ജമുല സദാ വിനുതി സലിപീഠേ
നതജനാർത്ഥി ഹരണനീവേ നാ തല്ലി
അമ്പിളിയേപ്പോൽ മുഖമുള്ള പാർവതീദേവീ,
അവിടത്തേക്കു സമാനയായ മറ്റൊരു ഈശരൻ ഇല്ല
ഭക്തർ ദേവിയുടെ പാദാരവിന്ദങ്ങൾ ആരാധിക്കുന്നു
ദേവി അവരുടെ ദുഃഖങ്ങൾ അകറ്റുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏമാനി_നേ&oldid=3771938" എന്ന താളിൽനിന്ന് ശേഖരിച്ചത്