ഏഞ്ചലിസ്, ഫിലിപ്പൈൻസ്
ഏഞ്ചലിസ് | |||
---|---|---|---|
City of Angeles | |||
![]() (From top, left to right): Exterior of Holy Rosary Church, nave of Holy Rosary Church, Salakot Arch, Jose Abad Santos Hall of Justice, Philippine International Hot-Air Balloon Fiesta, Clark International Airport, Angeles City Hall | |||
| |||
Motto(s): "Sulagpo Ta Na!" ("Let's Fly!") | |||
![]() Map of Central Luzon with ഏഞ്ചലിസ് highlighted | |||
Location within the ഫിലിപ്പീൻസ് | |||
Coordinates: 15°08′50″N 120°35′05″E / 15.147181°N 120.584733°ECoordinates: 15°08′50″N 120°35′05″E / 15.147181°N 120.584733°E | |||
Country | ![]() | ||
Region | Central Luzon (Region III) | ||
Province | Pampanga | ||
District | 1st District, with Angeles | ||
Settled | 1796 | ||
Chartered | 8 December 1829 | ||
Cityhood | 1 January 1964 | ||
Barangays | 33 (see Barangays) | ||
Government | |||
• Mayor | Edgardo Pamintuan | ||
• Vice Mayor | Bryan Matthew Nepomuceno | ||
വിസ്തീർണ്ണം | |||
• ആകെ | 60.27 കി.മീ.2(23.27 ച മൈ) | ||
ജനസംഖ്യ (പിഴവ്:അസാധുവായ സമയം കാനേഷുമാരി) | |||
• ആകെ | 4,62,928 | ||
• ജനസാന്ദ്രത | 7,700/കി.മീ.2(20,000/ച മൈ) | ||
Demonym(s) | Angeleños (Male) Angeleñas (Female), Angelenean | ||
ZIP code | 2009 | ||
PSGC | |||
IDD : area code | +63 (0)45 | ||
Climate type | ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ | ||
Income class | 1st city income class | ||
Native languages | Kapampangan ടാഗലോഗ് Mag-antsi | ||
വെബ്സൈറ്റ് | angelescity |
ഏഞ്ചലിസ് എന്ന, ഔദ്യോഗികമായി സിറ്റി ഓഫ് ഏഞ്ചലിസ് City of Angeles, (KapampanganLakanbalen ning Angeles; Lungsod ng Angeles), എന്നറിയപ്പെടുന്ന ഏഞ്ചലിസ് സിറ്റി Angeles City, ഫിലിപ്പൈൻസിലെ മദ്ധ്യ ലുസോണിലുള്ള അതിയായി നഗരവത്കരിക്കപ്പെട്ട ഒന്നാം നിരയിലുള്ള ഒരു പട്ടണമാണ്. 2015ലെ സെൻസസ് പ്രകാരം 411,634 ആണിവിടുത്തെ ജനസംഖ്യ.[./Angeles,_Philippines#cite_note-PSA15-03-3 [3]]
ഈ നഗരത്തിന്റെ വടക്ക്, മബലക്കാത്ത്; കിഴക്ക് മെക്സിക്കോ; തെക്കുകിഴക്കായി സാൻ ഫെർണ്ണാണ്ടോ; തെക്ക് ബാക്കോളോർ; പടിഞ്ഞാറും തെക്കു പടിഞ്ഞാറുമായി പൊറാക്ക് എന്നിങ്ങനെയാണ് അതിരുകൾ. പമ്പങ്ങ എന്ന വിശാലപ്രദേശത്തിൽനിന്നും സ്വയംഭരണമാർജ്ജിച്ച പ്രദേശമാണെങ്കിലും ആ പ്രവിശ്യയുടെ വാണിജ്യകേന്ദ്രമായി ഈ നഗരം നിലനിൽക്കുന്നു.
ഏഞ്ചലിസ് പട്ടണത്തിൽ ക്ലാർക് സ്വതന്ത്രവിമാനത്താവള പ്രദേശത്തിലുൾപ്പെട്ട ക്ലാർക്ക് അന്താരാഷ്ട്ര വിമാനത്താവളം ഇവിടെയുണ്ട്.[3][4][5][6] അമേരിക്കയുടെ രാജ്യത്തിനുവെളിയിലുള്ള ഏറ്റവും വലിയ എയർ ബേസ് ആയിരുന്ന ക്ലാർക്ക് എയർ ബേസ് ഇവിടെയായിരുന്നു നിലനിന്നത്. എന്നാൽ, 1991ൽ പൊട്ടിത്തെറിച്ച മൗണ്ട് പിനാറ്റൂബോയുടെ പൊട്ടിത്തെറിയേത്തുടർന്ന് ഈ സൈനികകേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തേണ്ടിവന്നു. അക്കാലത്ത്, ഈ പ്രദേശത്തിന്റെ സാമ്പത്തികനില ഈ അമേരിക്കൻ സൈനികകേന്ദ്രത്തെ ആശ്രയിച്ചാണു നിലനിന്നത്.
1993ൽ അഗ്നിപർവ്വതത്തിന്റെ ചാരവും അവശിഷ്ടങ്ങളും നീക്കം ചെയ്യുവാനാരംഭിച്ചു. അതിനുശേഷം ഈ ബേസ് ക്ലാർക്ക് സ്പെഷ്യൽ ഇക്കണോമിക് സോൺ ആയി പരിവർത്തിപ്പിച്ചു.[7] ഇങ്ങനെ പഴയ മിലിട്ടറി ബേസ് നിർത്തലാക്കിയതിന്റെ ജോലിനഷ്ടവും വരുമാനനഷ്ടവും ക്ലാർക്ക് സ്പെഷ്യൽ ഇക്കണോമിക് സോൺ പരിഹരിച്ചുവരുന്നുണ്ട്. ഇന്ന്, ഏഞ്ചലിസ്, ക്ലാർക്ക് സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിവ ബിസിനസ്സിന്റെയും ഇൻഡസ്ട്രിയുടെയും വിമാനയാത്രാസംവിധാനത്തിന്റെയും വിശ്രമത്തിന്റെയും വിനോദത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും ചൂതാട്ടത്തിന്റെയും കേന്ദ്രമായി ഇതു മാറി.[8]
അവലംബം[തിരുത്തുക]
- ↑
- ↑ "Province: Pampanga". PSGC Interactive. Quezon City, Philippines: Philippine Statistics Authority. ശേഖരിച്ചത് 12 നവംബർ 2016.
- ↑ Diaz, Jess. "Abaya keen on Clark as main Philippine airport". ABS-CBN News. ശേഖരിച്ചത് 2012-10-08.
- ↑ "Weather in Diosdado Macapagal International (CRK), Angeles City | 14-day weather outlook of Diosdado Macapagal International (CRK)". Worldweatheronline.com. ശേഖരിച്ചത് 2012-10-08.
- ↑ "Angeles City Airport (Diosdado Macapagal International Airport)". Airport Central. ശേഖരിച്ചത് 2012-10-08.
- ↑ A-Z Group Ltd. "A-Z World Airports Online – Philippines airports – Pres Diosdado Macapagal International Airport (CRK/RPLC)". Azworldairports.com. മൂലതാളിൽ നിന്നും 2012-10-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-08.
- ↑ Navales, Reynaldo G. (27 June 2007). "Clark airport to post millionth int'l passenger". Sun.Star Network Online. Sun.Star Publishing. മൂലതാളിൽ നിന്നും 29 June 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-24."Mr. Lucio Tan is very excited about the development of Clark as an international airport. Clark will become the premiere airport in the country in the next five years," PAL president Jaime Bautista said.
- ↑ "Clark Field Special Economic & Freeport Zone, Angeles City, Pampanga Philippines". TravelPH.com. Manila Forwarders Travel and Tours. മൂലതാളിൽ നിന്നും 22 November 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-24.