ഏകാംഗവ്യാപാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരൊറ്റ വ്യക്തിയുടെ ഉടമസ്ഥതയിലും ഭരണത്തിലുമുള്ള ബിസിനസ്സ് സ്ഥാപനത്തിന് ഏകാംഗ ഉടമസ്ഥതാരീതി എന്നു പറയുന്നു .ഇങ്ങനെ വ്യാപാരം ചെയ്യുന്നയാളിനെ ഏകാംഗവ്യാപാരി എന്നു പറയുന്നു .വ്യാപാരി ബിസിനസ്സിൽ മൂലധനമിറക്കുകയും,ബിസിനസ്സ് നിയന്ത്രിക്കുകയും ചെയ്യുന്നു .വ്യാപാരത്തിൽ ലാഭമോ നഷ്ടമോ ഉണ്ടാവുകയാണെങ്കിൽ അത് ഏകാംഗവ്യാപാരിക്കു മാത്രം അവകാശപ്പെട്ടതായിരിക്കും .

പ്രത്യേകതകൾ[തിരുത്തുക]

മുൻകയ്യെടുത്തിറങ്ങാൻ കഴിവുള്ള ഏതൊരാൾക്കും സ്വന്തം പണവും വായ്പയും ഉപയോഗിച്ച് ഒരു ഏകാംഗവ്യാപാരം ആരംഭിക്കാം .അതു വിജയിക്കുകയാണെങ്കിൽ ലാഭം മുഴുവനും അയാൾക്ക് കിട്ടും; പരാജയപ്പെടുകയാണെങ്കിൽ നഷ്ടം മുഴുവൻ അയാൾ തന്നെ വഹിക്കേണ്ടിവരും .സാധാരണയായി ചെറുകിട ബിസിനസ്സുകളാണ് ഇത്തരത്തിൽ ആരംഭിച്ച് കാണുന്നത് .പലപ്പോഴും വ്യാപാരിയുടെ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് അത് നടത്തുക .ഏകാംഗ വ്യാപാരം നിലവിൽ നിയന്ത്രിക്കുന്ന നിയമങ്ങൾ നിലവിലില്ലെങ്കിലും ബിസിനസ്സിന്റെ സ്വഭാവത്തിനനുസരിച്ച് നില നിൽക്കുന്ന വാണിജ്യ നികുതി,ആദായ നികുതി നിയമങ്ങൾ ബാധകമാണ്.വ്യാപാരിയുടെ ബാദ്ധ്യതയ്ക്ക് പരിധിയൊന്നുമില്ല .അതിനാൽ ഏകാംഗ ഉടമസ്ഥതാരീതിയുടെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ് .

  1. വ്യക്തിഗതമായ ഉടമസ്ഥത .
  2. വ്യക്തിപരമായ നിയന്ത്രണം .
  3. വ്യക്തിപരമായ നഷ്ടസാധ്യത .
  4. പരിധിയില്ലാത്ത ബാദ്ധ്യത .
  5. നിയമപരമായ നിയന്ത്രണമില്ല.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏകാംഗവ്യാപാരം&oldid=2281302" എന്ന താളിൽനിന്ന് ശേഖരിച്ചത്