ഏകവീരൻ
ദൃശ്യരൂപം
ചന്ദ്രവംശ രാജാവായ ശതജിത്തിന്റെ വളർത്തു പുത്രനാണ് ഏകവീരൻ. യയാതിയുടെ വംശപരമ്പരയിലാണ് പിതാവായ ശതജിത്തിന്റെ ജനനം. മക്കളില്ലാതിരുന്ന ശതജിത്തിനു ലക്ഷ്മി-വിഷ്ണുമാർ നൽകിയ പുത്രനായി ഭാഗവതത്തിൽ പറയുന്നു. രേവന്തൻ ഉച്ചെശ്രവസ്സ് എന്ന കുതിരപ്പുറത്ത് ഏറി മഹാവിഷ്ണുവിന്റെ ദർശനത്തിനായി വൈകുണ്ഠത്തിൽ എത്തി. ഉച്ചൈശ്രവസ്സിനെ കണ്ട് ലക്ഷ്മീദേവി അല്പനേരം കണ്ണിമ മാറ്റാതെ നോക്കി നിന്നു. ഇതുകണ്ട മഹാവിഷ്ണു കുപിതനാവുകയും കുതിരയായി പിറക്കാൻ ലക്ഷ്മിയെ ശപിക്കുകയും ചെയ്തു. ലക്ഷ്മിദേവിയ്ക്കൊപ്പം ഭഗവാൻ വിഷ്ണുവും കുതിരയായി ജനിക്കുകയും അവരിൽ ഒരു പത്രനുണ്ടാവുകയും ചെയ്തു. ആ പുത്രനാണ് ഏകവീരൻ. അവനെ സന്താനങ്ങളില്ലാതിരുന്ന ശതജിത്തിനു നൽകി. അതിനാൽ ഈശ്വരാംശമുള്ള വ്യക്തിയാണ് ഇദ്ദേഹത്തെ കരുതുന്നു.[അവലംബം ആവശ്യമാണ്]