എ (ഇംഗ്ലീഷക്ഷരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary
Wiktionary
a എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
A
A
ലത്തീൻ അക്ഷരമാല
  Aa Bb Cc Dd  
Ee Ff Gg Hh Ii Jj
Kk Ll Mm Nn Oo Pp
Qq Rr Ss Tt Uu Vv
  Ww Xx Yy Zz  

ലത്തീൻ അക്ഷരമാലയിലെ ഒന്നാമത്തെ അക്ഷരമാണ്‌ A. ഇംഗ്ലീഷിൽ ഏ(pronounced /eɪ/) എന്നാണ്‌ ഇതിന്റെ പേര്.


The Letter A in "Times New Roman" (or another serif font if Times is not available)

ധ്വനിമൂല്യം[തിരുത്തുക]

ഇംഗ്ലീഷിൽ A എന്ന അക്ഷരം ഒന്നിലധികം സ്വനിമങ്ങളെ പ്രതിനിധീകരിക്കുന്നു.

  1. നിമ്‌നോച്ചമായ അഗ്ര അവർത്തുളിതസ്വരം(æ) - (/æ/ -padഎന്നതിലെ ഉച്ചാരണം
  2. നിമ്‌നമായ മൂല അവർത്തുളിതസ്വരം(ɑː)- /ɑː/)-father എന്നതിലെ ഉച്ചാരണം
  3. /eɪ/ എന്ന ദ്വിസ്വരം-ace, major തുടങ്ങിയവയിലെ ഉച്ചാരണം. അക്ഷരത്തിന്റെ പേരിനും ഈ ഉച്ചാരണംതന്നെ. മധ്യകാല ഇംഗ്ലീഷിൽനിന്ന് ആധുനിക ഇംഗ്ലീഷിനു‍ വന്ന പ്രധാനപ്പെട്ട ഒരു ഉച്ചാരണപരിണാമമാണിത്. Aഇംഗ്ലീഷിൽ ഇവ്വിധം ദ്വിസ്വരമാകാനുണ്ടായ കാരണങ്ങളെ‌ ഓട്ടോ ജെസ്പേഴ്സന്റെ വ്യാപകസ്വരപരിണാമസിദ്ധാന്തം വിവരിക്കുന്നുണ്ട്.
  4. ലത്തീൻ അക്ഷരമാല ഉപയോഗിക്കുന്ന മറ്റു മിക്ക ഭാഷകളിലും A നിമ്‌നമായ കേന്ദ്ര അവർത്തുളിതസ്വരമായോ നിമ്‌നമായ മൂല അവർത്തുളിതസ്വരമായോ ആണ്‌ ഉച്ചരിക്കുന്നത്.

ദീർഘസ്വനിമങ്ങളെയും ഹ്രസ്വസ്വനിമങ്ങളെയും A കൊണ്ടാണ്‌ ഇംഗ്ലീഷിൽ സൂചിപ്പിക്കുന്നത്.

ഉപയോഗം[തിരുത്തുക]

ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ലത്തീൻ അക്ഷരങ്ങളിൽ Aയ്ക്ക് ഇംഗ്ലീഷ് ഭാഷയിൽ മൂന്നാം സ്ഥാനമാണ്. സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ A-യുടെ ഉപയോഗത്തിൽ‍ രണ്ടാം സ്ഥാനത്താണ്‌‌. ഇംഗ്ലീഷിൽ ആകെ ഉപയോഗിക്കുന്നതിൽ ഏകദേശം 8.2% അക്ഷരങ്ങളും സ്പാനിഷിൽ 6.2% അക്ഷരങ്ങളും ഫ്രഞ്ചിൽ 4% അക്ഷരങ്ങളും A-യാണ്‌.[1]

കമ്പ്യൂട്ടിങ് കോഡുകൾ[തിരുത്തുക]

യൂണികോഡിൽ വലിയക്ഷരത്തിന്‌ U+0041 -ഉം ചെറിയക്ഷരത്തിന്‌ U+0061-ഉം ആണ്‌ കോഡുകൾ.[2]

ഇവ കൂടി കാണുക[തിരുത്തുക]

അലിഫ്

ആൽഫ

അവലംബം[തിരുത്തുക]

  1. "Percentages of Letter frequencies per Thousand words". Archived from the original on 2007-01-25. Retrieved 2006-05-01.
  2. "Javascript Unicode Chart" (in ഇംഗ്ലീഷ്). Archived from the original on 2009-02-24. Retrieved 2009-03-08.
"https://ml.wikipedia.org/w/index.php?title=എ_(ഇംഗ്ലീഷക്ഷരം)&oldid=3625816" എന്ന താളിൽനിന്ന് ശേഖരിച്ചത്