എ ഷോർട്ട് ഫിലിം എബൗട്ട് കില്ലിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ ഷോട്ട് ഫിലിം എബൗട്ട് കില്ലിങ്ങ്
സംവിധാനംക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി
നിർമ്മാണംRyszard Chutkowski
രചനKrzysztof Piesiewicz
ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി
അഭിനേതാക്കൾMiroslaw Baka
Krzysztof Globisz
Jan Tesarz
സംഗീതംZbigniew Preisner
ഛായാഗ്രഹണംSławomir Idziak
ചിത്രസംയോജനംEwa Smal
വിതരണംFilm Polski
റിലീസിങ് തീയതിമാർച്ച് 11, 1988
രാജ്യംപോളണ്ട്
ഭാഷപോളിഷ്
സമയദൈർഘ്യം84 മിനിറ്റ്

ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി സംവിധാനം നിർവഹിച്ച് 1988-ൽ റിലീസ് ചെയ്ത് ഒരു പോളിഷ് ചലച്ചിത്രമാണ് എ ഷോട്ട് ഫിലിം എബൗട്ട് കില്ലിങ് (പോളിഷ്: Krótki film o zabijaniu).[1] കീസ്‌ലോവ്‌സ്കിയുടെ പ്രശസ്തമായ ടെലിവിഷൻ പരമ്പര "ഡെക്കലോഗിന്റെ" അഞ്ചാം എപ്പിസോഡ് വികസിപ്പിച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. രാഷ്ടം നടപ്പിലാക്കുന്ന വധശിക്ഷയും വ്യക്തികൾ നടത്തുന്ന കൊലയും തമ്മിലുള്ള വൈരുദ്ധ്യം തുലനം ചെയ്യുകയാണ് ചിത്രം. വധശിക്ഷക്ക് എതിരായ ഒരു രാഷ്ട്രീയ ചിത്രമായും വിലയിരുത്തപ്പെടുന്നു.[2] കളർ ഫിൽറ്ററുകളും, ഷൈഡ് ലെൻസുകളും ഉപയോഗിച്ച് കഥയുടെ പ്രകൃതത്തിനനുസരിച്ച വർണ്ണവൈധ്യം സൃഷ്ടിക്കുന്നതിൽ നടത്തിയ പരീക്ഷണങ്ങൾ ചിത്രത്തെ ഏറേ ശ്രദ്ധേയമാക്കി. ചിത്രം 1988-ലെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേലയിൽ ഫിപ്രെസി പുരസ്ക്കാരത്തിനും ജൂറി പുരസ്ക്കാരത്തിനും അർഹമായി.[3] 1988-ലെ ഏറ്റവും നല്ല ചിത്രത്തിനുള്ള യൂറോപ്യൻ ചലച്ചിത്ര പുരസ്ക്കാരവും ചിത്രം കരസ്ഥമാക്കി.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-23.
  2. http://hal0000.blogspot.com/2009/05/short-film-about-killing-1988.html
  3. "Festival de Cannes: A Short Film About Killing". festival-cannes.com. ശേഖരിച്ചത് 2009-07-26.
  4. http://www.imdb.com/title/tt0095468/awards

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]