എ വിഷ്വൽ ഹിസ്റ്ററി ഓഫ് ട്രാവൻകൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന അംഗമായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ രചിച്ച ഗ്രന്ഥമാണ് എ വിഷ്വൽ ഹിസ്റ്ററി ഓഫ് ട്രാവൻകൂർ അഥവാ തിരുവിതാംകൂർ ചരിത്രം- ചിത്രങ്ങളിലൂടെ എന്നത്. [1] [2]

പല കാലഘട്ടത്തിലായി ശേഖരിച്ച ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇതിന്റെ രചന. 380 താളുകളുള്ള ഈ പുസ്തകത്തിൽ കാലപ്പഴക്കത്താൽ നാശോന്മുഖമായ പലചിത്രങ്ങളും ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് മെച്ചപ്പെടുത്തി പ്രസിദ്ധീകരണയോഗ്യമാക്കിയിട്ടുണ്ട്.

രാജകുടുംബവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ചിത്രങ്ങൾ, തുലാപുരുഷദാനം, ഹിരണ്യഗർഭം, വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ വജ്രജൂബിലി, വള്ളക്കടവ്, ചാല അങ്ങാടി, ആലപ്പുഴയിലെ കനാലുകൾ എന്നിവ ഈ പുസ്തകത്തിലെ ചിത്രങ്ങളിൽപ്പെടുന്ന ചിലതാണ്.[3]

അവലംബം[തിരുത്തുക]

  1. http://books.google.co.in/books/about/A_Visual_History_of_Travancore.html?id=KeJYmAEACAAJ&redir_esc=y
  2. ubscribe.manoramaonline.com/cgi-bin/MMeMart.dll/presidio/jsp/demand/catalog/mmMoreProductDetails.jsp?channelId=-20703&productOid=11754095&BV_ID=@@@
  3. മാതൃഭൂമി ആഴ്ചപ്പതിപ്പ്.2013 ഫെബ്രുവരി 10-16 പു.85