എ.ബി. രാജ്
എ.ബി. രാജ് | |
|---|---|
| ജനനം | 1929 |
| മരണം | 23 ഓഗസ്റ്റ് 2020 (95 വയസ്സ്)[1] |
| തൊഴിൽ | ചലച്ചിത്രസംവിധായൻ |
| ജീവിതപങ്കാളി | സരോജിനി (ഭാര്യ) |
| കുട്ടികൾ | ജയപാൽ, മനോജ്, നടി ശരണ്യ |
ഒരു മലയാളചലച്ചിത്ര സംവിധായകനായിരുന്നു എ.ബി. രാജ്. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് രാജ് ആന്റണി ഭാസ്കർ എന്നാണ്.[2] അദ്ദേഹം ദേശീയ അവാർഡ് നേടിയ തമിഴ് സിനിമയിലെ മുൻനിര നടിയായ ശരണ്യ പൊൻവണ്ണന്റെ പിതാവാണ്. ഡേവിഡ് ലീൻ സംവിധാനം നിർവഹിച്ച ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി രണ്ടാമത്തെ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു എ. ബി. രാജ്. 95 ആമത്തെ വയസിൽ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചെന്നൈയിൽ 2020 ആഗസ്റ്റ് 23 ന് അന്തരിച്ചു.
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ സ്വദേശി ഭാഗ്യനാഥ പിള്ളയുടേയും രാജമ്മയുടേയും പുത്രനായി 1929 ന് മധുരയിൽ ജനിച്ചു.[3] 1947-ൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം സിനിമാലോകത്തേക്കു പ്രവേശിച്ചു. 1968 ൽ പുറത്തിറങ്ങിയ ‘കളിയല്ല കല്യാണം’ ആണ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രം. പതിനൊന്നു വർഷക്കാലം സിലോണിൽ ആയിരുന്നു. സിംഹള ഭാഷയിൽ 11 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 65 മലയാളം ചലച്ചിത്രങ്ങളും രണ്ടു തമിഴ് ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു.[2] എ.ബി. രാജിന്റെ ശിഷ്യന്മാരാണ് പ്രസിദ്ധ സംവിധായകരായ ഹരിഹരൻ, ഐ.വി. ശശി, പി. ചന്ദ്രകുമാർ എന്നിവർ.
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]| ക്ര.നം. | ചിത്രം | വർഷം |
|---|---|---|
| 1 | കളിയല്ല കല്യാണം | 1968 |
| 2 | ഡേയ്ഞ്ചർ ബിസ്കറ്റ് | 1969 |
| 3 | കണ്ണൂർ ഡീലക്സ് | 1969 |
| 4 | എഴുതാത്ത കഥ | 1970 |
| 5 | ലോട്ടറി ടിക്കറ്റ് | 1970 |
| 6 | മറുനാട്ടിൽ ഒരു മലയാളി | 1971 |
| 7 | നീതി | 1971 |
| 8 | കളിപ്പാവ | 1972 |
| 9 | സംഭവാമി യുഗേ യുഗേ | 1972 |
| 10 | നൃത്തശാല | 1972 |
| 11 | അജ്ഞാതവാസം | 1973 |
| 12 | ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു | 1973 |
| 13 | പച്ചനോട്ടുകൾ | 1973 |
| 14 | ഫുട്ബോൾ ചാമ്പ്യൻ | 1973 |
| 15 | ഹണിമൂൺ | 1974 |
| 16 | രഹസ്യരാത്രി | 1974 |
| 17 | ഉല്ലാസയാത്ര | 1975 |
| 18 | സൂര്യവംശം | 1975 |
| 19 | ഹലോ ഡാർലിംഗ് | 1975 |
| 20 | അഷ്ടമി രോഹിണി | 1975 |
| 21 | ചീഫ് ഗസ്റ്റ് | 1975 |
| 22 | ഓമനക്കുഞ്ഞ് | 1975 |
| 23 | ടൂറിസ്റ്റ് ബംഗ്ലാവ് | 1975 |
| 24 | സീമന്ത പുത്രൻ | 1976 |
| 25 | പ്രസാദം | 1976 |
| 26 | ലൈറ്റ് ഹൗസ് | 1976 |
| 27 | ചിരിക്കുടുക്ക | 1976 |
| 28 | അവൾ ഒരു ദേവാലയം | 1977 |
| 29 | കടുവയെ പിടിച്ച കിടുവ | 1977 |
| 30 | ഭാര്യാവിജയം | 1977 |
| 31 | അവകാശം | 1978 |
| 32 | ആനക്കളരി | 1978 |
| 33 | മിടുക്കി പൊന്നമ്മ | 1978 |
| 34 | കനൽക്കട്ടകൾ | 1978 |
| 35 | പ്രാർത്ഥന | 1978 |
| 36 | സൊസൈറ്റി ലേഡി | 1978 |
| 37 | രാജു റഹിം | 1978 |
| 38 | കാലം കാത്തു നിന്നില്ല | 1979 |
| 39 | കഴുകൻ | 1979 |
| 40 | ഇരുമ്പഴികൾ | 1979 |
| 41 | അഗ്നിശരം | 1981 |
| 42 | അടിമച്ചങ്ങല | 1981 |
| 43 | വഴികൾ യാത്രക്കാർ | 1981 |
| 44 | കഴുമരം | 1982 |
| 45 | ആക്രോശം | 1982 |
| 46 | തളം തെറ്റിയ താരാട്ട് | 1983 |
| 47 | മനസ്സേ നിനക്കു മംഗളം | 1984 |
| 48 | നിങ്ങളിൽ ഒരു സ്ത്രീ | 1984 |
| 49 | ഓർമിക്കാൻ ഓമനിക്കാൻ | 1985[2][4] |
അവലംബം
[തിരുത്തുക]- ↑ "Noted film director AB Raj (Raj Antony Bhaskar) passed away". Kerala Kaumudi. 23 August 2020. Retrieved 23 August 2020.
- 1 2 3 മലയാള സംഗീതം ഡാറ്റാ ബേസിൽ നിന്ന് Archived 2013-10-06 at the Wayback Machine എ.ബി. രാജ്
- ↑ "പ്രശസ്ത സിനിമാ സംവിധായകൻ എ.ബി.രാജ് അന്തരിച്ചു".
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എ.ബി.രാജ്