എ പോർട്രയിറ്റ് ഓഫ് ദി ഡോറ്റർസ് ഓഫ് റാമോൺ സുബർ‌കേസൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anders Zorn, A Portrait of the Daughters of Ramón Subercasseaux, 32 by 25 1/2 in (81.3 by 65 cm). 1892. Oil on canvas. Private collection.[1]

സ്വീഡിഷ് കലാകാരനായിരുന്ന ആൻഡേഴ്സ് സോൺ, 1892-ൽ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് എ പോർട്രയിറ്റ് ഓഫ് ദി ഡോറ്റർസ് ഓഫ് റാമോൺ സുബർ‌കേസൗ. [2]

പശ്ചാത്തലം[തിരുത്തുക]

John Singer Sargent, Madame Ramon Subercaseaux

1888-ലെ വസന്തകാലത്ത് ആൻഡേഴ്‌സ് സോൺ ഭാര്യ എമ്മയ്‌ക്കൊപ്പം പാരീസ് നഗരത്തിലേക്ക് താമസം മാറ്റി. അവിടെ അദ്ദേഹം ജോൺ സിങ്കർ സാർജന്റ്, ജിയോവന്നി ബോൾഡിനി, ജെയിംസ് മക്‌നീൽ വിസ്‌ലർ തുടങ്ങിയ കലാകാരന്മാരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു. ഛായാചിത്രരചനയിൽ വിജയകരമായ ശ്രദ്ധേയത നേടാൻ ആൻഡേഴ്‌സ് സോണിന് ഇതിലൂടെ സാധിച്ചു.

ചിലി സ്വദേശിയായ ചിത്രകാരനും രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനുമായ റാമോൺ സുബർ‌കേസൗ അദ്ദേഹത്തിന്റെ പെൺമക്കളായ ബിയാങ്ക, റൊസാരിയ എന്നിവരുടെ ചായാചിത്രം വരയ്ക്കാൻ സോണിനെ നിയോഗിച്ചിരുന്നു. സുബർ‌കേസൗവിന്റെ ഭാര്യ മാഡം റാമോൺ സുബർ‌കേസൗവിന്റെ ശ്രദ്ധേയമായ ചായാചിത്രവും ബോൾഡിനി സുബർ‌കേസൗ കുടുംബത്തിന്റെ ചായാചിത്രങ്ങളും വരച്ച ജോൺ സിങ്കർ സാർജന്റ്, ഒരുപക്ഷേ സോണിന് സുബർ‌കേസൗവിനെ പരിചയപ്പെടുത്തിയിരിക്കാം.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "A Portrait of the Daughters of Ramón Subercasseaux". Sotheby's.
  2. http://www.the-athenaeum.org/art/detail.php?ID=279914